തെഹ്റാൻ: തങ്ങൾക്കെതിരായ ഉപരോധത്തിലൂടെ യു.എസ് മുെമ്പാന്നുമില്ലാത്ത വിധം ലോക രാജ്യങ്ങൾക്കിടയിൽ ഒറ്റപ്പെട്ടതായി ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനി. സർക്കാർ ടെലിവിഷൻ ചാനലിൽ രാജ്യത്തെ അഭിമുഖീകരിച്ച് സംസാരിക്കവെയാണ് റൂഹാനി അഭിപ്രായം പ്രകടിപ്പിച്ചത്.
അമേരിക്കയുടെ നിയമവിരുദ്ധമായ നീക്കങ്ങൾ സഖ്യരാജ്യങ്ങൾക്കിടയിലടക്കം അവരെ ഒറ്റപ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്രിട്ടനിൽ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിനെതിരെ നടന്ന പ്രതിഷേധം പ്രഭാഷണത്തിൽ റൂഹാനി ചൂണ്ടിക്കാട്ടി. നേരത്തേ ആണവ കരാറിൽനിന്ന് പിന്മാറിയ യു.എസ് നടപടിയെ വിമർശിച്ച് വിവിധ യൂറോപ്യൻ രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു.