ഹസൻ ദിയാബ് ലബനാൻ പ്രധാനമന്ത്രി
text_fieldsബൈറൂത്ത്: ലബനാൻ പ്രധാനമന്ത്രിയായി ഹസൻ ദിയാബ് തെരഞ്ഞെടുത്തു. 128 പാർലമെന്റ് അംഗങ്ങളുടെ അഭിപ്രായം തേടിയ ശേഷമാണ് ഹസൻ ദിയാബയുടെ പേര് പ്രസിഡൻറ് മൈക്കൽ ഔൻ പ്രഖ്യാപിച്ചത്. ലബനാൻ മുൻ വിദ്യാഭ്യാസ മന്ത്രിയാണ് ഹസൻ ദിയാബ്.
ജനകീയ പ്രക്ഷോഭത്തെ തുടർന്ന് രാജിവെച്ച പ്രധാനമന്ത്രി സഅദ് ഹരീരി വീണ്ടും മത്സരിക്കുന്നില്ലെന്ന് അറിയിച്ചതോടെയാണ് അപ്രതീക്ഷിതമായി ദിയാബിന് പ്രധാനമന്ത്രി പദത്തിലേക്ക് വഴിതുറന്നത്. പ്രധാന ശിയ രാഷ്ട്രീയ പാർട്ടികളായ ഹിസ്ബുല്ല, അമൽ എന്നിവയും ഹിസ്ബുല്ലയുടെ ക്രിസ്ത്യൻ സഖ്യകക്ഷിയായ ഫ്രീ പാട്രിയോട്ടിക് മൂവ്മെന്റും (എഫ്.പി.എം) ദിയാബിനെ നിർദേശിക്കുമെന്ന് വാർത്തകൾ വന്നിരുന്നു.
പാർലമെന്റിലെ 70 ശതമാനം സീറ്റും ഹിസ്ബുല്ലക്കും സഖ്യകക്ഷികൾക്കുമാണ്. ലബനാന്റെ രാഷ്ട്രീയ രീതിയനുസരിച്ച് സുന്നി മുസ്ലിംകൾക്ക് നീക്കിവെച്ചതാണ് പ്രധാനമന്ത്രി സ്ഥാനം.