പ​തി​റ്റാ​ണ്ട്​ നീ​ണ്ട ഭി​ന്ന​ത​ക്ക്​ അ​ന്ത്യം; ഹ​മാ​സ്​-​ഫ​ത്​ഹ്​ അ​നു​ര​ഞ്​​ജ​നം യാ​ഥാ​ർ​ഥ്യ​ം

01:03 AM
13/10/2017
hams fatah
ഹ​മാ​സ്​ നേതാവ്​ സ​ലാ​ഹ്​ അ​ൽ അ​റൂരിയും ഫ​ത്​ഹി​െൻറ പ്ര​തി​നി​ധി സം​ഘ​ത്ത​ല​വ​ൻ അ​സ്സാം അ​ൽ അ​ഹ്​​മ​ദും കൈറോയിൽ അ​നു​ര​ഞ്​​ജ​ന ഉ​ട​മ്പ​ടി​യി​ൽ ഒപ്പുവെച്ചപ്പോൾ

കൈ​റോ: ഫ​ല​സ്​​തീ​ൻ മ​ണ്ണി​ൽ ദ​ശ​​​ക​ത്തോ​ളം നീ​ണ്ട ഹ​മാ​സ്​-​ഫത്​്​ഹ്​ ഭി​ന്ന​ത​ക്ക്​ ഒ​ടു​വി​ൽ വി​രാ​മം. ഇ​രു​വി​ഭാ​ഗ​വും ത​മ്മി​ൽ അ​നു​ര​ഞ്​​ജ​ന ഉ​ട​മ്പ​ടി​യി​ൽ ഒ​പ്പു​വെ​ച്ച​താ​യി ഹ​മാ​സ്​ മേ​ധാ​വി​യും മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ ഇ​സ്​​മാ​ഇൗൽ ഹ​നി​യ്യ പ്ര​സ്​​താ​വ​ന​യി​ൽ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​മാ​യി ഹ​മാ​സി​​​െൻറ​യും ഫ​ത്​ഹി​​​െൻറ​യും പ്ര​തി​നി​ധി സം​ഘ​ങ്ങ​ൾ ഇൗ​ജി​പ്​​തി​​​െൻറ ത​ല​സ്​​ഥാ​ന​മാ​യ കൈ​റോ​യി​ൽ ച​ർ​ച്ച​ക​ൾ ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. 2011ലെ ​കൈ​റോ ഉ​ട​മ്പ​ടി കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു ച​ർ​ച്ച.  ദേ​ശീ​യ ​െഎ​ക്യ​സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​ര​ണ​ത്തി​ലേ​ക്ക്​ ന​യി​ക്കു​ന്ന​താ​ണ്​ ഇൗ ​ഉ​ട​മ്പ​ടി. 

ഹ​മാ​സി​​​െൻറ പു​തി​യ മേ​ധാ​വി സ​ലാ​ഹ്​ അ​ൽ അ​റൂരിയും ഫ​ത്​ഹി​​​െൻറ പ്ര​തി​നി​ധി സം​ഘ​ത്ത​ല​വ​ൻ അ​സ്സാം അ​ൽ അ​ഹ്​​മ​ദും ആ​ണ്​ ഉ​ട​മ്പ​ടി​യി​ൽ ഒ​പ്പു​വെ​ച്ച​ത്.  ഇ​ത​നു​സ​രി​ച്ച്​ ഹ​മാ​സി​​​െൻറ കീ​ഴി​ലു​ള്ള ഗ​സ്സ​യു​ടെ മു​ഴു​വ​ൻ നി​യ​ന്ത്ര​ണ​വും ഡി​സം​ബ​ർ  ഒ​ന്നോ​ടെ ഫ​ത്​ഹി​​​െൻറ ​ൈക​യ്യി​ലേ​ക്ക്​ തി​രി​കെ​വ​രു​മെ​ന്ന്​ ഇൗ​ജി​പ്​​ത്​  ഇ​ൻ​റ​ലി​ജ​ൻ​സ്​ ഏ​ജ​ൻ​സി  പ്ര​സ്​​താ​വ​ന​യി​ൽ അ​റി​യി​ച്ചു. 

ഗ​സ്സ​യി​ൽ ​ജോ​ലി ചെ​യ്യു​ന്ന​വ​രു​ടെ ശ​മ്പ​ള​പ്ര​ശ്​​നം, ജീ​വ​ന​ക്കാ​രു​ടെ പു​ന​ർ നി​യ​മ​നം എ​ന്നി​വ​യ​ട​ക്ക​മു​ള്ള പ്ര​ശ്​​ന​ങ്ങ​ളു​ടെ പ​രി​ഹാ​ര​ത്തി​ന്​ ലീ​ഗ​ൽ ക​മ്മി​റ്റി​യെ നി​യോ​ഗി​ക്കു​ന്ന​ത​ട​ക്കം ഉ​ട​മ്പ​ടി മു​ന്നോ​ട്ടു​വെ​ക്കു​ന്നു​ണ്ട്. റ​ഫാ അ​തി​ർ​ത്തി​യു​ടെ നി​രീ​ക്ഷ​ണ മേ​ൽ​നോ​ട്ടം ഫ​ല​സ്​​തീ​ൻ നാ​ഷ​ന​ൽ അ​തോ​റി​റ്റി​യു​ടെ സാ​മി​ർ അ​ബൂ ബീ ​അ​ൽ ശ​രീ​ഫ്​ വ​ഹി​ക്കു​മെ​ന്ന തീ​രു​മാ​ന​ത്തെ ഫത്​ഹും ഹ​മാ​സും അം​ഗീ​ക​രി​ച്ച​താ​യാ​ണ്​ റി​പ്പാ​ർ​ട്ട്. 

നി​ര​വ​ധി പ്ര​ശ്​​ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​പ്പെ​ടാ​തെ കി​ട​ക്കു​ന്നു​വെ​ങ്കി​ലും വി​ഭി​ന്ന​ത​ക​ൾ അ​വ​സാ​നി​പ്പി​ച്ച്​ അ​ന്തി​മ ക​രാ​റി​ൽ എ​ത്തി​ച്ചേ​ർ​ന്ന​താ​യി ക​രു​തു​ന്നു​വെ​ന്ന്​ ഫ​ല​സ്​​തീ​ൻ പ്ര​സി​ഡ​ൻ​റ്​  മ​ഹ്​​മൂ​ദ്​ അ​ബ്ബാ​സ്​ തീ​രു​മാ​ന​ത്തെ ​സ്വാ​ഗ​തം ചെ​യ്​​തു. അ​ബ്ബാ​സ്​ ഗ​സ്സ​ക്കു​മേ​ൽ ഏ​ർ​പ്പെ​ടു​ത്തി​യ ഉ​പ​രോ​ധ​ങ്ങ​ൾ ഉ​ട​ൻ പി​ൻ​വ​ലി​ക്കു​മെ​ന്ന്​ ഫത്​ഹി​​​െൻറ ഒൗ​ദ്യോ​ഗി​ക​വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. തു​ട​ർ​ന്നു​ള്ള കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി ന​വം​ബ​ർ 21ന്​ ​കൈ​റോ​യി​ൽ ഇ​രു​വി​ഭാ​ഗ​വും വീ​ണ്ടും യോ​ഗം ചേ​രാ​നും തീ​രു​​മാ​നി​ച്ചു.

2007ൽ ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പോ​ടെ​യാ​ണ്​ ഫത്​ഹി​ന്​ ഗ​സ്സ​യു​ടെ മേ​ലു​ള്ള നി​യ​ന്ത്ര​ണം ന​ഷ്​​ട​മാ​യ​ത്. എ​ന്നാ​ൽ, അ​ധി​കാ​ര ​ൈക​മാ​റ്റ​ത്തി​ന്​ ത​യാ​റാ​ണെ​ന്ന്​ ക​ഴി​ഞ്ഞ മാ​സം ഹ​മാ​സ്​ അ​റി​യി​ച്ച​തോ​ടെ അ​നു​ര​ഞ്​​ജ​ന​ത്തി​നു​ള്ള വാ​തി​ൽ തു​റ​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന്​ ​ഫ​ല​സ്​​തീ​ൻ പ്ര​ധാ​ന​മ​ന്ത്രി റാ​മി ഹം​ദ​ല്ല ഗ​സ്സ മു​ന​മ്പ്​ സ​ന്ദ​ർ​ശി​ക്കു​ക​യും ഫ​ല​സ്​​തീ​നി​​​െൻറ പ്ര​ത്യേ​ക മ​ന്ത്രി​സ​ഭ യോ​ഗം ഗ​സ്സ​യി​ൽ ചേ​രു​ക​യും ചെ​യ്​​തു. ​​

െഎ​ക്യ നീ​ക്ക​ത്തി​ലെ സു​പ്ര​ധാ​ന​മാ​യ ചു​വ​ടു​വെ​പ്പാ​യാ​ണ്​ ഇ​തി​െ​ന വി​ല​യി​രു​ത്തി​യ​ത്. അ​തി​​​െൻറ തു​ട​ർ​ച്ച​യെ​ന്നോ​ണം കൈ​റോ​യി​ൽ 2011ലെ ​ഉ​ട​മ്പ​ടി കേ​ന്ദ്രീ​ക​രി​ച്ച്​ ഇൗ​ജി​പ്​​തി​​​െൻറ മ​ധ്യ​സ്​​ഥ​ത​യി​ൽ ഇ​രു​വി​ഭാ​ഗ​വും ച​ർ​ച്ച​യി​ൽ ​ഏ​ർ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​ത​നു​സ​രി​ച്ച്​ ലെ​ജി​സ്​​ലേ​റ്റി​വ്, പ്ര​സി​ഡ​ൻ​ഷ്യ​ൽ, നാ​ഷ​ന​ൽ കൗ​ൺ​സി​ലി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ്​ ഒ​രു വ​ർ​ഷ​ത്തി​ന​കം​ത​ന്നെ ന​ട​ത്ത​ണ​മെ​ന്നാ​ണ്. 

ദേ​ശീ​യ ​െഎ​ക്യ സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​രി​ക്കു​ന്ന​തോ​ടെ ഗ​സ്സ​യു​ടെ പ​തി​താ​വ​സ്​​ഥ​യ​ട​ക്കം നി​ര​വ​ധി പ്ര​ശ്​​ന​ങ്ങ​ൾ​ക്ക്​ താ​ൽ​ക്കാ​ലി​ക ശ​മ​ന​മാ​വു​മെ​ന്ന് ക​രു​തു​ന്നു. ക​ടു​ത്ത  മ​നു​ഷ്യാ​വ​കാ​ശ പ്ര​തി​സ​ന്ധി​യാ​ണ്​ ഇ​വി​ടെ നി​ല​നി​ൽ​ക്കു​ന്ന​ത്. ഗ​സ്സ​ക്കെ​തി​രാ​യ നീ​ക്ക​ത്തി​ലൂ​ടെ ഹ​മാ​സി​നു​മേ​ൽ ഫ​ല​സ്​​തീ​ൻ പ്ര​സി​ഡ​ൻ​റ്​ മ​ഹ്​​മൂ​ദ്​ അ​ബ്ബാ​സ്​ സ​മ്മ​ർ​ദം ​ഏ​റ്റി​യി​രു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു. ഇ​വി​ടെ ജോ​ലി ചെ​യ്യു​ന്ന ഫ​ല​സ്​​തീ​ൻ അ​തോ​റി​റ്റി​യു​ടെ ജീ​വ​ന​ക്കാ​ർ​ക്ക്​ ശ​മ്പ​ളം വെ​ട്ടി​ക്കു​റ​ച്ചും ഗ​സ്സ​യി​ലേ​ക്കു​ള്ള വൈ​ദ്യു​തി​യു​ടെ അ​ള​വ്​ കു​റ​ക്കാ​ൻ ഇ​സ്രാ​യേ​ലി​നോ​ട്​ അ​ഭ്യ​ർ​ഥി​ച്ചും മേ​ഖ​ല​യെ ത​ക​ർ​ക്കു​ന്ന​വി​ധ​ത്തി​ലാ​യി​രു​ന്നു അ​ബ്ബാ​സി​​​െൻറ നീ​ക്ക​മെ​ന്നും പ​റ​യു​ന്നു.  

COMMENTS