Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകാ​ലാ​വ​സ്​​ഥ...

കാ​ലാ​വ​സ്​​ഥ വ്യ​തി​യാ​നം: ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ​വി​ഴ​പ്പു​റ്റ്​ സ​മൂ​ഹം ഇ​ല്ലാ​താ​വു​ന്നു

text_fields
bookmark_border
great barrier reef
cancel
camera_alt??????????????? ?????? ?????

മെ​ൽ​ബ​ൺ: ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ​വി​ഴ​പ്പു​റ്റ്​ സ​മൂ​ഹ​മാ​യ ആ​സ്​​ട്രേ​ലി​യ​യി​ലെ ‘ഗ്രേ​റ്റ്​ ബാ​രി​യ​ർ റീ​ഫ്​’ അ​പ​ക​ട​മാം വി​ധം ശോ​ഷി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. കാ​ലാ​വ​സ്​​ ഥാ വ്യ​തി​യാ​ന​ത്തി​​​െൻറ ഫ​ല​മാ​യി ക​ട​ൽ​വെ​ള്ള​ത്തി​​​െൻറ ചൂ​ട്​ കൂ​ടു​ന്ന​താ​ണ്​ ഇ​തി​നു കാ​ര​ണ​മാ​യി ‘ദ ​ഗ്രേ​റ്റ്​ ബാ​രി​യ​ർ റീ​ഫ്​ മ​റൈ​ൻ പാ​ർ​ക്ക്​’ അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ട പ​ഞ്ച​വ​ർ​ഷ റി​പ്പോ​ർ​ട്ട്​ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്കു​ള്ളി​ലാ​ണ്​ മ​നോ​ഹ​ര​ങ്ങ​ളാ​യ പ​വി​ഴ​പ്പു​റ്റു​ക​ൾ​ക്ക്​ ക​ടു​ത്ത തോ​തി​ലു​ള്ള ശോ​ഷ​ണം സം​ഭ​വി​ച്ച​​ത​്​. ദി​നം​തോ​റും ഇ​ത്​ കൂ​ടു​ത​ൽ നാ​ശ​ത്തി​ലേ​ക്ക്​ പോ​വു​ക​യാ​ണെ​ന്ന്​ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

നാ​ശം ത​ട​യാ​ൻ ശ​ക്ത​വും ഫ​ല​പ്ര​ദ​വു​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ആ​ഗോ​ള-​പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ വേ​ണ​മെ​ന്ന ആ​വ​ശ്യ​വും ഇ​വ​ർ ഉ​യ​ർ​ത്തു​ന്നു. യു​ന​സ്​​കോ​യു​ടെ ലോ​ക പൈ​തൃ​ക ഭൂ​പ​ട​ത്തി​​ൽ ഇ​ടം​പി​ടി​ച്ച പ​വി​ഴ​പ്പു​റ്റു​ക​ൾ 2300ലേ​റെ കി​ലോ​മീ​റ്റ​ർ ക​ര​ഭാ​ഗ​ത്തി​ലൂ​ടെ 344,400 സ്​​ക്വ​യ​ർ കി​ലോ​മീ​റ്റ​ർ മേ​ഖ​ല​യി​ലാ​യി വ്യാ​പി​ച്ചു കി​ട​ക്കു​ന്നു. ആ​സ്​േ​ട്ര​ലി​യ​യി​ലെ കോ​റ​ൽ ക​ട​ലി​ൽ ആ​ണ്​ ദ ​ഗ്രേ​റ്റ്​ ബാ​രി​യ​ർ റീ​ഫ്.

രാ​ജ്യ​​ത്തെ പ​രി​സ്​​ഥി​തി​പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ​നി​ന്നും ആ​സ്​​ട്രേ​ലി​യ​ൻ സ​ർ​ക്കാ​റി​ന്​ വ​ൻ​തോ​തി​ലു​ള്ള വി​മ​ർ​ശ​ന​മാ​ണ്​ ​ഉ​യ​രു​ന്ന​ത്. വ്യാ​പ​ക​മാ​യ ക​ൽ​ക്ക​രി ഖ​ന​ന​വും ക​യ​റ്റു​മ​തി വ്യ​വ​സാ​യ​വും കാ​ലാ​വ​സ്​​ഥ​മാ​റ്റ​ത്തി​ന്​ കാ​ര​ണ​മാ​യി ഇ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. അ​ന്ത​ർ​ദേ​ശീ​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​നു​സ​രി​ച്ച്​ കാ​ർ​ബ​ൺ ബ​ഹി​ർ​ഗ​മ​നം നി​യ​ന്ത്ര​ണ​ത്തി​ൽ കൊ​ണ്ടു​വ​രാ​ൻ സ​ർ​ക്കാ​റി​നു​മേ​ൽ സ​മ്മ​ർ​ദ​മു​യ​രു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:great barrier reefworld newsmalayalam newsasia pasafic
News Summary - great barrier reef -World News
Next Story