ലോകത്തെ ഏറ്റവും വലിയ അഭയാർഥി ക്യാമ്പിൽ രണ്ടു പേർക്ക് കോവിഡ്
text_fieldsധാക്ക: ആശങ്ക വാനോളമുയർത്തി ലോകത്തെ ഏറ്റവും വലിയ അഭയാർഥി ക്യാമ്പിലും കോവിഡ് വൈറസിെൻറ സാന്നിധ്യം സ്ഥിരീകരിച്ചു. 10 ലക്ഷത്തോളം റോഹിങ്ക്യൻ അഭയാർഥികൾ തിങ്ങിപ്പാർക്കുന്ന ബംഗ്ലാദേശിലെ കോക്സ് ബസാറിലാണ് രണ്ടു പേർക്ക് രോഗം കണ്ടെത്തിയത്. രണ്ടു പേരെയും ഉടൻ ഐസൊലേഷനിൽ പ്രവേശിപ്പിച്ചതായി രാജ്യത്തെ അഭയാർഥി കമീഷണർ മെഹബൂബ് ആലം തലുക്ദർ പറഞ്ഞു.
ഇവരുമായി സമ്പർക്കം പുലർത്തിയ 1900 പേരെ ക്വാറൻറീനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ക്യാമ്പിലെ രോഗികളെ ചികിത്സിക്കുന്നതിനും രോഗബാധയുള്ളവരുമായി സമ്പർക്കം പുലർത്തിവരെ കണ്ടെത്തി ക്വാറൻറീനിൽ പ്രവേശിപ്പിക്കുന്നതിനുമായി ഡോക്ടർമാരുടെ പ്രേത്യക ദൗത്യസംഘത്തെ നിയോഗിച്ചതായി ഐക്യരാഷ്ട്ര സഭയുടെ അഭയാർഥി ഏജൻസി വക്താവ് ലൂയിസ് ഡോണോവൻ വാർത്ത ഏജൻസിയോട് പറഞ്ഞു.
ഒരു സ്ക്വയർ കിലോമീറ്റിൽ 40,000 അഭയാർഥികൾ തിങ്ങിപ്പാർക്കുന്ന ക്യാമ്പിൽ കോവിഡ് ബാധ പടർന്നുപിടിക്കാൻ സാധ്യതയേറെയാണെന്ന് നേരത്തെ സന്നദ്ധ പ്രവർത്തകർ സർക്കാറിന് മുന്നറിയിപ്പു നൽകിയിരുന്നു. പ്ലാസ്റ്റിക് ടെൻറുകളിൽ വൃത്തിഹീനമായ സാഹചര്യത്തിൽ ജീവിക്കുന്ന അഭയാർഥികൾക്ക് ശുദ്ധജലത്തിെൻറ ലഭ്യത വളരെ കുറവാണ്.
പ്രതിരോധശക്തി കുറഞ്ഞ ഇവർ രോഗവാഹകരായാൽ പതിനായിരങ്ങളായിരിക്കും മരിച്ചു വീഴുകയെന്ന് ഡോക്ടർമാർ മുന്നറിയിപ്പു നൽകുന്നു. കുട്ടികളെ രക്ഷപ്പെടുത്താനുള്ള പദ്ധതിക്ക് ഉടൻ രൂപം നൽകാനാണ് ബംഗ്ലാദേശ് സർക്കാറിെൻറ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
