സൈബീരിയയിലെ ഷോപ്പിങ് മാളിൽ തീപിടിത്തം; 64 മരണം VIDEO

07:22 AM
26/03/2018

മോ​സ്കോ: റ​ഷ്യ​ൻ പ്ര​വി​ശ്യ​യാ​യ സൈ​ബീ​രി​യ​യി​ലെ കെ​മെ​റോ​വോ​യി​ൽ ഷോ​പ്പി​ങ്​ മാ​ളി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 64 പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മ​രി​ച്ച​വ​രി​ലേ​റെ​യും കു​ട്ടി​ക​ളാ​ണ്. 16 പേ​രെ കാ​ണാ​താ​യി. 
ഞാ​യ​റാ​ഴ്ച  അ​ഞ്ചു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. ഷോ​പ്പി​ങ്​ മാ​ളി‍​​െൻറ നാ​ലാം നി​ല​യി​ൽ​നി​ന്ന്​ പ​ട​ർ​ന്ന തീ ​മ​റ്റു നി​ല​ക​ളി​ലേ​ക്കും വ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. സി​നി​മ തി​യ​റ്റ​ർ, സ്കേ​റ്റി​ങ്​ റി​ങ്, കു​ട്ടി​ക​ൾ​ക്കാ​യു​ള്ള വി​നോ​ദ സ​​െൻറ​ർ തു​ട​ങ്ങി​യ​വ അ​ട​ങ്ങു​ന്ന​താ​ണ് നാ​ലാം നി​ല. അ​ഗ്​​നി​ര​ക്ഷാ അ​ലാ​റ​ങ്ങ​ൾ ഒ​ന്നും​ത​ന്നെ പ്ര​വ​ർ​ത്തി​ക്കാ​തി​രു​ന്ന​ത് അ​പ​ക​ട​ത്തി‍​​െൻറ തീ​വ്ര​ത വ​ർ​ധി​പ്പി​ച്ചു. 

അ​പ​ക​ട​ത്തി‍​​െൻറ കാ​ര​ണം വ്യ​ക്ത​മ​ല്ല. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച ദൃ​ശ്യ​ങ്ങ​ളി​ൽ ഷോ​പ്പി​ങ്​ മാ​ളി​ൽ​നി​ന്നു ക​റു​ത്ത പു​ക ഉ​യ​രു​ന്ന​തും ആ​ളു​ക​ൾ ര‍ക്ഷ​പ്പെ​ടാ​നാ​യി പു​റ​ത്തേ​ക്ക് എ​ടു​ത്തു​ചാ​ടു​ന്ന​തും വ്യ​ക്ത​മാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​ർ​ക്ക്  പ്ര​സി​ഡ​ൻ​റ്​ വ്ലാ​ദി​മി​ർ പു​ടി​ൻ ആ​ദ​രാ​ഞ്ജ​ലി​യ​ർ​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ നാ​ലു പേ​രെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്ന്​ പൊ​ലീ​സ്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. 2009ൽ ​റ​ഷ്യ​യി​ലെ പെ​മി​ൽ നി​ശാ​ക്ല​ബി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ നൂ​റി​ല​ധി​കം പേ​ർ മരിച്ചി​രു​ന്നു.

Loading...
COMMENTS