തെഹ്റാൻ: ഇറാഖ് പ്രസിഡൻറായിരുന്ന സദ്ദാംഹുസൈൻ ഏറ്റുമുട്ടിയതുപോലെയാണ് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ആക്രമണങ്ങളെന്നു ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനി. 1980 മുതൽ 88വരെ നീണ്ടുനിന്ന യുദ്ധത്തെ പരാമർശിച്ചാണ് റൂഹാനിയുടെ പ്രസ്താവന. യുദ്ധത്തിനൊടുവിൽ സദ്ദാം പരാജയം സമ്മതിച്ചു. അതുപോലെ, ട്രംപും പരാജയം രുചിക്കും.
യു.എസിെൻറ സമ്മർദത്തിനുവഴങ്ങി മിസൈൽ പരീക്ഷണങ്ങൾ അവസാനിപ്പിക്കുകയില്ലെന്നും റൂഹാനി വ്യക്തമാക്കി. ട്രംപ് അധികാരത്തിലേറിയതുമുതൽ ഇറാനുമായി കൊമ്പുകോർക്കുകയാണ്.