വധഭീഷണി: ഗോടബയക്കെതിരായ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ രാജ്യംവിട്ടു
text_fieldsകൊളംബോ: ശ്രീലങ്കയിൽ ഭരണമാറ്റം ഉണ്ടായതിനുപിറകെ പ്രമാദമായ കേസുകൾ അന്വേഷിച്ച മ ുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വധഭീഷണിയെ തുടർന്ന് രാജ്യംവിട്ടു. സി.ഐ.ഡി വകുപ്പില െ സംഘടിത കുറ്റകൃത്യാന്വേഷണ വിഭാഗത്തിെൻറ ചുമതലയുണ്ടായിരുന്ന ഇൻസ്പെക്ടർ നി ഷാന്ത സിൽവയാണ് സ്വിറ്റ്സർലൻഡിൽ അഭയംതേടിയത്. ‘സൺഡേ ലീഡർ’ പത്രത്തിെൻറ എഡിറ്റ ർ ലസന്ത വിക്രമതുംഗെയുടെ കൊലപാതകമടക്കമുള്ള കേസുകൾ അന്വേഷിച്ചിരുന്നത് ഇദ്ദേഹമാണ്.
ഗോടബയ രാജപക്സ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടതിന് പിറകെയാണ് നിഷാന്തക്കു നേരെ വധഭീഷണിയുയർന്നത്. മഹിന്ദ രാജപക്സ പ്രസിഡൻറായിരുന്ന 2005-15 കാലയളവിലെ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, അഴിമതി കേസുകളാണ് അന്വേഷിച്ചിരുന്നത്. ഗോടബയ അടക്കം ഇദ്ദേഹത്തിെൻറ അന്വേഷണ പരിധിയിലായിരുന്നു.]
2008-2009 കാലയളവിൽ കൈക്കൂലി ആവശ്യപ്പെട്ട് 11 തമിഴ് യുവാക്കളെ നാവിക ഉദ്യോഗസ്ഥർ തട്ടിക്കൊണ്ടുപോയ സംഭവം, മാധ്യമപ്രവർത്തകരായ കീത്ത് നോയർ, ഉപലി െടന്നക്കൂൺ എന്നിവരുടെ വധം ഉൾപ്പെടെയുള്ള വിവാദ കേസുകൾ അന്വേഷിച്ചിരുന്നതും ഇദ്ദേഹമാണ്. കഴിഞ്ഞവർഷം മഹിന്ദ രാജപക്സ പ്രധാനമന്ത്രിയായി ചുമതലയേറ്റ ഉടൻ നിഷാന്തയെ സി.ഐ.ഡി ഓഫിസർ തസ്തികയിൽനിന്ന് മാറ്റിയിരുന്നു. രാജപക്സ അധികാരമൊഴിഞ്ഞയുടൻ ഈ സ്ഥാനത്ത് തിരിച്ചെത്തി.
അതിനിടെ ഉദ്യോഗസ്ഥർ രാജ്യംവിടുന്നത് തടയാൻ വിമാനത്താവളങ്ങളിൽ സർക്കാർ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. സി.ഐ.ഡി വിഭാഗത്തിലെ 704 ഉദ്യോഗസ്ഥരുടെ പേരുകൾ എമിഗ്രേഷൻ വിഭാഗത്തിന് കൈമാറിയതായി പൊലീസ് വക്താവ് റുവൻ ഗുണശേഖര പറഞ്ഞു.