കോവിഡ്: ഒരു മാസത്തെ ഷട്ട്ഡൗൺ പ്രഖ്യാപിച്ച് സിംഗപ്പൂർ
text_fieldsസിംഗപ്പൂർ: കോവിഡ് വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി രാജ്യത്ത് ഒരു മാസത്തെ ഷട്ട്ഡൗൺ പ്രഖ്യാപിച്ച് സിംഗപ്പൂർ. വൈറസ് ബാധിതരുടെ എണ്ണം 1000 കടന്ന സാഹചര്യത്തിലാണ് ഭരണകൂടത്തിന്‍റെ തീരുമാനം.
ഏപ്രിൽ ഏഴു മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വരുമെന്ന് പ്രധാനമന്ത്രി ലീ ഹീൻ ലൂങ് പറഞ്ഞു. ക്ലിനിക്കുകൾ, ആശുപത്രികൾ, ഗതാഗതം, ബാങ്കിങ് അടക്കം അവശ്യ സേവനങ്ങളും പ്രമുഖ സാമ്പത്തിക മേഖലകളും ഒഴിച്ച് എല്ലാ തൊഴിലിടങ്ങളും ഷട്ട്ഡൗണിന്‍റെ പരിധിയിൽ വരും.
സ്കൂളുകളും കോളജുകളും പ്രവർത്തിക്കില്ലെന്നും വിദ്യാർഥികൾ വീടുകളിൽ പഠനം നടത്തണമെന്നും നിർദേശമുണ്ട്. ജനങ്ങൾ പുറത്തിറങ്ങാതെ വീടുകളിൽ തന്നെ കഴിയണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
സിംഗപ്പൂരിൽ ഇതുവരെ 1,049 പേരിൽ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ചു പേർക്ക് ജീവൻ നഷ്ടമായി. ചികിത്സയിലായിരുന്ന 266 പേർ സുഖം പ്രാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
