ഒരു ശക്തിക്കും തടുക്കാനാവില്ല –ഷി ജിൻപിങ്
text_fieldsബെയ്ജിങ്: ഒരു ശക്തിക്കും ചൈനയുടെ കുതിപ്പിനെ തടയാനാവില്ലെന്ന് പ്രസിഡൻറ് ഷി ജിൻ പിങ്. ഹോങ്കോങ്ങിേൻറയും മക്കാവുവിേൻറയും ഐശ്വര്യവും സ്ഥിരതയും നിലനിർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ചൈനയിൽ കമ്യൂണിസ്റ്റ് സർക്കാർ നിലവിൽ വന്നിട്ട് 70 വർഷം പൂർത്തിയാവുന്നതോടനുബന്ധിച്ച് ചരിത്രപ്രസിദ്ധമായ ടിയാനൻമെൻ ചത്വരത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഷി.
1949 ഒക്ടോബർ ഒന്നിന് കമ്യൂണിസ്റ്റ് സ്ഥാപക നേതാവ് മാവോ സെ തുങ് പീപ്ൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ പ്രഖ്യാപനം നടത്തിയ വേദിയിലാണ് 70 വർഷങ്ങൾക്ക് ശേഷം ഷി പ്രസംഗിച്ചത്. ഒരുലക്ഷം സൈനികര്‍ അണിനിരന്ന പരേഡില്‍ ടാങ്കുകളും കവചിത വാഹനങ്ങളും തദ്ദേശീയമായി വികസിപ്പിച്ച സൂപ്പര്‍സോണിക് ഡ്രോണുകളും ചൈന പ്രദര്‍ശിപ്പിച്ചു.
160 സൈനിക വിമാനങ്ങള്‍, 580 സൈനിക ഉപകരണങ്ങള്‍, 59 സൈനിക ബാന്‍ഡുകള്‍ എന്നിവയുടെ അകമ്പടിയോടെയാണ് ചൈനയുടെ ദേശീയ ദിന പരേഡ് നടന്നത്. ചൈനീസ് പതാക വഹിച്ചുകൊണ്ട് ഹെലികോപ്ടറുകൾ ആകാശവീഥികൾ കൈയടക്കി. ചൈനയുടെ 70ാമത് ദേശീയ ദിനത്തിന് ആദരവ് അർപ്പിച്ചുകൊണ്ട് വിമാനങ്ങൾ ‘70’ എന്ന ആകൃതി സൃഷ്ടിച്ചുകൊണ്ട് പറന്നു.
ഹോങ്കോങ്ങിൽ ദുഃഖാർത്ത ദിനം
ഹോങ്കോങ്: ചൈന ദേശീയദിനം ദുഃഖാർത്ത ദിനമായാണ് ഹോങ്കോങ് ആചരിച്ചത്. ഭരണകൂടത്തിെൻറ ഉത്തരവ് മറികടന്ന് േഹാങ്കോങ് ജനാധിപത്യവാദികൾ നടത്തിയ സമരം പതിവുപോലെ സംഘർഷത്തിൽ കലാശിച്ചു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജും കണ്ണീർവാതകവും പ്രയോഗിച്ചു. തുൻ മുൻ നഗരത്തിൽ പൊലീസ് സമരക്കാരെൻറ നെഞ്ചിലേക്ക് വെടിയുതിർത്തതായും റിപ്പോർട്ടുണ്ട്.
ചൊവ്വാഴ്ച ഉച്ചക്കുശേഷം ആയിരങ്ങളാണ് ഹോങ്കോങ്ങിെൻറ തെരുവിലിറങ്ങിയത്. റാലി നടത്താനുള്ള സമരക്കാരുടെ അപേക്ഷ അധികൃതർ തള്ളിയിരുന്നു. ഇത് കണക്കിലെടുക്കാതെ മുഖംമൂടിയണിഞ്ഞും കുടകൾ ചൂടിയും ആളുകൾ ചെറുസംഘങ്ങളായി എത്തിച്ചേർന്നു. എന്തുവിലകൊടുത്തും സമരം തുടരുമെന്ന് ജനങ്ങൾ അറിയിച്ചു. 1997ലാണ് ബ്രിട്ടീഷ് കോളനിയായിരുന്ന ഹോേങ്കാങ് ചൈനക്കു ൈകമാറിയത്.
യു.എസിനെ ചുട്ടെരിക്കാൻ ശക്തിയുള്ള മിസൈലും സ്വന്തം
ബെയ്ജിങ്: സൈനിക ശക്തിയിൽ യു.എസിനു തൊട്ടുതാഴെയാണ് ചൈന. അരമണിക്കൂര്‍കൊണ്ട് യു.എസിെന ചാരമാക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസിറ്റിക് മിസൈല്‍ കൈയിലുണ്ടെന്ന് ദേശീയദിനത്തോടനുബന്ധിച്ച് വെളിപ്പെടുത്തി ലോകത്തെ ഞെട്ടിച്ചിരിക്കയാണ് ചൈന. ഡോങ്ഫെങ്-41(ഡി.എഫ്-41) എന്ന പേരുള്ള മിസൈലിന് 15,000 കിലോമീറ്ററാണ് പ്രഹരപരിധി. ലോകത്തിലെ ഉഗ്ര ശേഷിയുള്ള ബാലിസ്റ്റിക് മിസൈലാണ് ഡി.എഫ് -41 എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒരേസമയം 10 പോര്‍മുനകള്‍ വഹിക്കാന്‍ ശേഷിയുള്ള മിസൈല്‍ തൊടുത്താല്‍ യു.എസിെൻറ ഏതു ഭാഗത്തും കനത്ത നാശം വിതക്കാന്‍ സാധിക്കും. നിലവില്‍ ലോകരാജ്യങ്ങളുടെ പക്കലുള്ള ഭൂഖണ്ഡാന്തര മിസൈലുകളേക്കാള്‍ പ്രഹരപരിധി കൂടുതലാണ് ചൈനയുടെ ഡി.എഫ്-41ന്. ഇത്തരമൊരു ആയുധം പരേഡില്‍ ലോകത്തിന് മുമ്പാകെ വെളിപ്പെടുത്തുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. നിലവിൽ ചൈനയുടെ കൈയിലുള്ള ഡോങ്ഫെങ്-31 മിസൈലിന് 11,200 കി.മി പ്രഹരശേഷിയാണുള്ളത്.