Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right5ജി​ക്ക്​ കൂ​ടു​ത​ൽ...

5ജി​ക്ക്​ കൂ​ടു​ത​ൽ പ​ണം വ​ക​യി​രു​ത്താ​ൻ ചൈ​ന

text_fields
bookmark_border
sgb-china
cancel

ബെ​യ്​​ജി​ങ്​: 5ജി ​വ​യ​ർ​ലെ​സ്​ സാ​​ങ്കേ​തി​ക​വി​ദ്യ​യു​ടെ വി​ക​സ​ന​ത്തി​നാ​യി 15000 കോ​ടി ഡോ​ള​ർ വ​ക​യി​രു​ത്താ​ൻ ചൈ​ന തീ​രു​മാ​നി​ച്ചു. ആ​റു​വ​ർ​ഷം കൊ​ണ്ട്​ പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കു​ക​യാ​ണ്​ ല​ക്ഷ്യം. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ്​ (നി​ർ​മി​ത ബു​ദ്ധി) രം​ഗ​ത്ത്​ ഒ​ന്നാ​മ​െ​ത​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​ ചൈ​ന​യു​ടെ നീ​ക്കം. യു.​എ​സു​മാ​യു​ള്ള വ്യാ​പാ​ര​യു​ദ്ധ​ത്തി​ൽ ചൈ​ന​ക്ക്​ മേ​ൽ​ക്കൈ നേ​ടി​യെ​ടു​ക്കാ​നും ഇ​തു​വ​ഴി സാ​ധി​ക്കും.

അ​തേ​സ​മ​യം, ചൈ​ന​ക്കെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി യു.​എ​സ്​ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. സ​മ​ഗ്രാ​ധി​പ​ത്യ​മു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ 5ജി ​പോ​ലു​ള്ള സാ​​ങ്കേ​തി​ക​വി​ദ്യ​ക​ൾ വാ​ങ്ങു​ന്ന രാ​ജ്യ​ങ്ങ​ൾ ക​രു​തി​യി​രി​ക്ക​ണ​മെ​ന്നാ​ണ്​ യു.​എ​സി​​െൻറ മു​ന്ന​റി​യി​പ്പ്. നി​ല​വി​ൽ ചൈ​നീ​സ്​ ടെ​ക്​ ക​മ്പ​നി​യാ​യ വാ​വെ​യ്​ അ​ട​ക്ക​മു​ള്ള​വ​ക്ക്​​ സാ​​ങ്കേ​തി​ക​വി​ദ്യ വി​ൽ​ക്കു​ന്ന​തി​ന്​ യു.​എ​സ്​ ക​മ്പ​നി​ക​ൾ​ക്ക്​ ട്രം​പ്​ ഭ​ര​ണ​കൂ​ട​ത്തി​​െൻറ വി​ല​ക്കു​ണ്ട്.

ദേ​ശീ​യ സു​ര​ക്ഷ​ക്ക്​ ഈ ​ക​മ്പ​നി​ക​ൾ ത​ട​സ്സ​മാ​ണെ​ന്നാ​ണ്​ യു.​എ​സി​​െൻറ അ​വ​കാ​ശ​വാ​ദം. 5 ജി ​സേ​വ​ന​മു​ള്ള വാ​വെ​യ്​ ഉ​ൽ​പ​ന്ന​ങ്ങ​ൾ ബ​ഹി​ഷ്​​ക​രി​ക്ക​ണ​മെ​ന്ന്​ ഇ​ന്ത്യ​യോ​ടും ആ​ഹ്വാ​നം ചെ​യ്​​തി​രു​ന്നു. അ​തി​വേ​ഗ ഇ​ൻ​റ​ർ​നെ​റ്റ്​ ആ​ണ്​ 5ജി​യു​ടെ പ്ര​ത്യേ​ക​ത.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsasia pasafic5GB Wireless DevelopmentChina invest
News Summary - China invest 5GB Wireless Development -World News
Next Story