യു.എസുമായി യുദ്ധമുണ്ടായാൽ വൻ ദുരന്തം; മുന്നറിയിപ്പുമായി ചൈന
text_fieldsബെയ്ജിങ്: എന്തുവിലകൊടുത്തും തായ്വാനെ രാജ്യത്തോട് കൂട്ടിച്ചേർക്കുമെന്ന് ചൈന. തായ്വാനുമായി വീണ്ടും ഒന്നാവുന്നത് തടയാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ അവസാനം വരെ പോരാടുമെന്നും ചൈനീസ് പ്രതിരോധ മന്ത്രി വെയ് ഫെന്‍ഗെ അറിയിച്ചു. ഏഷ്യയിലെ വര്‍ധിച്ചു വരുന്ന യു.എസ് സൈനിക സാന്നിധ്യത്തെ വിമര്‍ശിച്ച ഫെന്‍ഗെ യു.എസുമായുള്ള യുദ്ധം ലോകത്ത് നാശം വിതക്കുമെന്നും മുന്നറിയിപ്പ് നല്കി.
‘അവസാനം വരെ ചൈന പൊരുതും. ബെയ്ജിങ് അതിപ്രധാനമായി കരുതുന്ന സ്ഥലമായ തായ്വാനിൽ ഇടപെടൽ നടത്താൻ ആരെങ്കിലും ശ്രമിച്ചാൽ ബലം പ്രയോഗിക്കേണ്ടി വരും’. -അദ്ദേഹം പറഞ്ഞു. ഏഷ്യ പ്രീമിയർ ഡിഫൻസ് ഉച്ചകോടി ഷാൻഗ്രില ഡയലോഗിലാണ് ചൈന നിലപാട് വ്യക്തമാക്കിയത്.
സ്വയംഭരണ പ്രദേശമായ തായ്വാന് യു.എസ് കൂടുതൽ പിന്തുണ നൽകുകയും തായ്വാൻ കടലിടുക്കിലൂടെ യുദ്ധക്കപ്പലുകൾ ഒാടിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ചൈനയുടെ പ്രതികരണം. 2011നു ശേഷം ആദ്യമായി സമ്മേളനത്തിൽ പങ്കെടുക്കുന്ന ചൈനയുടെ പ്രതിരോധമന്ത്രിയാണ് ഫെന്‍ഗെ. തായ്വാന് ആയുധങ്ങൾ നൽകിയാണ് യു.എസ് പിന്തുണക്കുന്നത്.
ഏഷ്യൻ രാജ്യങ്ങളെ കാൽക്കീഴിൽ നിർത്തുന്ന ചൈനയുടെ പ്രവണതയെ അംഗീകരിക്കില്ലെന്ന് യു.എസ് പ്രതിരോധ ആക്ടിങ് സെക്രട്ടറി പാട്രിക് ഷനഹൻ ഷാൻഗ്രി ല ഉച്ചകോടിയിൽ പറഞ്ഞിരുന്നു. സ്വയം ഭരണ ജനാധിപത്യ രാജ്യമായ തായ്വാന് യു.എസ് നല്കിപ്പോന്നിരുന്ന സൈനിക, നയതന്ത്ര പിന്തുണ ട്രംപ് ഭരണകൂടം വര്‍ധിപ്പിച്ചിരുന്നു.