Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബ്രിട്ടീഷ്​ അംബാസഡറെ...

ബ്രിട്ടീഷ്​ അംബാസഡറെ ഇറാൻ അറസ്​റ്റ്​ ചെയ്​തു; വിട്ടു

text_fields
bookmark_border
ബ്രിട്ടീഷ്​ അംബാസഡറെ ഇറാൻ അറസ്​റ്റ്​ ചെയ്​തു; വിട്ടു
cancel

ല​ണ്ട​ൻ: ഇ​റാ​ൻ സ​ർ​ക്കാ​റി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച​വ​ർ​ക്കൊ​പ്പം അ​ണി​ചേ​ർ​ന്ന ബ്രി​ട്ടീ​ഷ്​ സ്ഥാ​ന ​പ​തി അ​റ​സ്​​റ്റി​ൽ. തെ​ഹ്​​റാ​നി​ൽ അ​മീ​ർ ക​ബീ​ർ യൂ​നി​വേ​ഴ്​​സി​റ്റി​ക്കു സ​മീ​പം ന​ട​ന്ന പ്ര​തി​ഷേ​ധ​ങ ്ങ​ളി​ലാ​ണ്​ ബ്രി​ട്ടീ​ഷ്​ സ്ഥാ​ന​പ​തി റോ​ബർട്ട്​​ മ​ക്​​കെ​യ​ർ പ​​ങ്കെ​ടു​ത്ത​ത്. ഒ​രു മ​ണി​ക്കൂ​റി​ലേ​ റെ പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ൽ ക​ഴി​ഞ്ഞ ​മ​ക്​​കെ​യ​റി​നെ പി​ന്നീ​ട്​ വി​ട്ട​യ​ച്ചു. സ​ർ​ക്കാ​ർ​വി​രു​ദ്ധ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​ക, ക​ലാ​പ​ത്തി​ന്​ ഒ​രു​ക്കം ന​ട​ത്തു​ക തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​ണ്​ അ​റ​സ്​​റ്റെ​ന്ന്​ ഇ​റാ​ൻ വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്നു.

എ​ന്നാ​ൽ, ന​ട​പ​ടി ഒ​രു കാ​ര​ണ​വ​ശാ​ലും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും രാ​ജ്യാ​ന്ത​ര ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നും ബ്രി​ട്ടീ​ഷ്​ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ഡൊ​മി​നി​ക്​ റാ​ബ്​ പ​റ​ഞ്ഞു. 30 വ​ർ​ഷം സ​ർ​വി​സു​ള്ള മു​തി​ർ​ന്ന ന​യ​​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​നാ​യ മ​ക്​​കെ​യ​ർ വി​മാ​ന ദു​ര​ന്ത ഇ​ര​ക​ൾ​ക്കു​വേ​ണ്ടി ന​ട​ന്ന ദുഃ​ഖാ​ച​ര​ണ ച​ട​ങ്ങി​ൽ മാ​ത്ര​മാ​ണ്​ പ​​ങ്കെ​ടു​ത്ത​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. ദുഃ​ഖാ​ച​ര​ണ​മാ​യി തു​ട​ങ്ങി​യ പ​രി​പാ​ടി സ​ർ​ക്കാ​ർ​വി​രു​ദ്ധ പ്ര​തി​ഷേ​ധ​മാ​യി മാ​റു​ക​യാ​യി​രു​െ​ന്ന​ന്നും ഇ​തോ​ടെ അം​ബാ​സ​ഡ​ർ വി​െ​ട്ട​ന്നും​ ബ്രിട്ടീഷ്​ അധികൃതർ പ​റ​യു​ന്നു.

ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത മ​ക്​​കെ​യ​റെ നീ​ണ്ട ടെ​ലി​ഫോ​ൺ സം​ഭാ​ഷ​ണ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ്​ വി​ട്ട​യ​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യ​ത്. അതേ സമയം, ആളറിയാതെയാണ്​ അറസ്​റ്റെന്നും സ്​ഥാനപതിയെന്ന്​ തിരിച്ചറിഞ്ഞതോടെ വിട്ടയച്ചുവെന്നും ഇറാൻ വിശദീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iranworld newsmalayalam newsBritish ambassadorTehran protestukraine flight crash
News Summary - British ambassador to Iran briefly detained at Tehran protest
Next Story