ഭീമൻ കൊതുകിനെ കണ്ടെത്തി
text_fieldsബെയ്ജിങ്: ഭീമാകാര രൂപിയായ കൊതുകിനെ ചൈനീസ് ശാസ്ത്രജ്ഞർ കണ്ടെത്തി. തെക്കു പടിഞ്ഞാറൻ ചൈനയിലെ സിച്ചുവാൻ പ്രവിശ്യയിൽനിന്നാണ് ഭീമൻ കൊതുകിനെ കണ്ടെത്തിയത്. 11.15 സെൻറി മീറ്ററാണ് കൊതുകിെൻറ ചിറകിെൻറ നീളം. കഴിഞ്ഞ വർഷം ആഗസ്റ്റിൽ ചൈനയിലെ ചെങ്ഡുവിലുള്ള ക്വിങ്ചെങ് മലയിലേക്ക് നടത്തിയ പഠനയാത്രക്കിടെ കണ്ടെത്തിയ ലോകത്തിലെ ഹൊലോറുസിയ മിക്കാഡോ എന്ന ഏറ്റവും വലിയ കൊതുകിനത്തിൽപെട്ടതാണ് ഇപ്പോൾ ലഭിച്ചതെന്ന് പശ്ചിമ ചൈനയിലെ ഷഡ്പദ മ്യൂസിയത്തിലെ ക്യൂറേറ്ററായ സാവോ ലി പറഞ്ഞു.
ഹൊലോറുസിയ മിക്കാഡോ ഇനം കൊതുകുകൾക്ക് ‘ക്രെയിൻ ഫ്ലൈ’എന്നും പേരുണ്ട്. ഇവയെ ചെങ്ഡുവിലെ സമതല, പർവത പ്രദേശങ്ങളിൽ 2200 മീറ്റർ താഴെയായാണ് കാണാറ്. ശരീര വലുപ്പം കൂടുതലാണെന്നതുകൊണ്ടുതന്നെ ഇൗ ഭീമൻ കൊതുകുകൾ പറക്കാൻ അശക്തരാണ്. 1876ൽ ജപ്പാനിൽവെച്ച് ബ്രിട്ടീഷ് ഷഡ്പദ ശാസ്ത്രജ്ഞനായ ജോൺ ഒബാഡിയ വെസ്റ്റ്വുഡ് ആണ് ഹോലുറുസിയ മിക്കാഡോ എന്ന കൊതുകിനത്തെ ആദ്യമായി കണ്ടെത്തിയത്. ഇവയുടെ ചിറകുകൾക്ക് സാധാരണയായി എട്ടു സെൻറി മീറ്റർ വലുപ്പമാണുണ്ടാവാറ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
