ബംഗ്ലാദേശ് വിമാനം റഞ്ചാൻ ശ്രമം; അടിയന്തരമായി ഇറക്കി
text_fieldsധാക്ക: ബംഗ്ലാദേശ് വിമാനം തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം തകർത്തു. ധാക്കയിൽ നിന്ന് ദുബൈയിലേക്ക് യാത്ര പുറപ്പെട ്ട ബിമൻ ബംഗ്ലാദേശ് എയർലൈസിന്‍റെ ബി.ജി 147 വിമാനമാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. ഇതേതുടർന്ന് വിമാനം ചിറ്റഗോങ ് ഷാ അമാനത്ത് രാജ്യാന്തര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി.
യാത്രക്കാരെ സുരക്ഷിതരായി വിമാനത്തിനുള്ളിൽ നിന്ന് പുറത്തെത്തിച്ചതായി ബംഗ്ലാദേശ് സുരക്ഷാസേന അറിയിച്ചു. വിമാനം അടിയന്തരമായി ഇറക്കിയ സാഹചര്യത്തിൽ ചിറ്റഗോങ് വിമാനത്താവളം താൽകാലികമായി അടച്ചിരിക്കുകയാണ്. 142 യാത്രക്കാർ വിമാനത്തിൽ ഉണ്ടായിരുന്നു.
ബംഗ്ലാദേശ് സമയം വൈകീട്ട് 5.15നാണ് സംഭവം. തോക്കുമായി കോക്പിറ്റിലെത്തിയ 25കാരനായ യാത്രക്കാരൻ ബംഗ്ലാദേശ് പ്രധാനമന്ത്രിയുമായി സംസാരിക്കണമെന്ന് പൈലറ്റിനോട് ആവശ്യപ്പെടുകയായിരുന്നു.
അക്രമിയുടെ പേരു വിവരങ്ങൾ പുറത്തുവിട്ടില്ലെന്ന് എ.എഫ്.പി റിപ്പോർട്ട് ചെയ്തു. അതേസമയം, മാനസിക സമ്മർദത്തിലായ ആളാണ് പ്രശ്നങ്ങൾക്ക് വഴിവെച്ചതെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
