ഖൈതം ഹുസൈൻ; ഇസ്രായേലിന്‍റെ കണ്ണീരൊപ്പുന്ന ഫലസ്തീനി ഡോക്ടർ
text_fieldsജറൂസലം: ഇസ്രായേൽ എന്നും അരികുവൽകരിച്ച ഫലസ്തീനിലെ ഡോക്ടർ ഖൈതം ഹുസൈൻ ആണ് കോവിഡ് കാലത്ത് അവിടത്തെ രോഗി കളുടെ ആശ്വാസം. ഇക്കഴിഞ്ഞ ഫെബ്രുവരി മുതൽ കർമരംഗത്ത് സജീവമാണ് ഡോക്ടർ. കോവിഡ് റിപ്പോർട്ട് ചെയ്തതു മുതൽ ഹ ൈഫക്കടുത്തുള്ള റംബാൻ ആശുപത്രിയിൽ 12 മണിക്കൂറോളം സേവനമനുഷ്ടിക്കുകയാണിവർ.
പതിവു ദിവസങ്ങളെ പോലല്ല, കോവി ഡ് കാലത്തെ ജോലി. ഞങ്ങളുടെ ജീവനും കൂടി അപകടത്തിലാണ്. അതുകൂടി കണക്കിലെടുത്തു വേണം ആതുരശുശ്രൂഷ -അവർ എ.എഫ്.പിയോടു പറഞ്ഞു.
ഇസ്രായേലിൽ 15000ത്തിലേറെ പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 202 പേർ മരിക്കുകയും ചെയ്തു. രോഗികളുടെ വേദനജനകമായ നിമിഷങ്ങളും അവർ പങ്കുവെച്ചു. രോഗം ഗുരുതരമായപ്പോഴാണ് പ്രായമായ ഇസ്രായേലി ദമ്പതികൾ ആശുപത്രിയിലെത്തിയത്. ഭർത്താവിെൻറ നില അതിഗുരുതരമായിരുന്നു. അദ്ദേഹം മരിക്കുമെന്ന നിമിഷമായപ്പോൾ ഭാര്യയെ കാണാൻ അനുവദിച്ചു. അവരുടെ അവസാന യാത്ര പറച്ചിൽ ആരെയും വേദനിപ്പിക്കുന്നതായിരുന്നു.
1948ൽ ഫലസ്തീൻ മേഖലകൾ പിടിച്ചെടുത്ത് ഇസ്രായേൽ രാഷ്ട്രം സ്ഥാപിച്ച ശേഷം അവിടെ അവശേഷിക്കുന്നവരാണ് ഡോക്ടറുടെ വംശപരമ്പര. ആകെ ജനസംഖ്യയുടെ 20 ശതമാനത്തോളം വരും അവർ. അവരിൽ മെഡിക്കൽ പ്രഫഷൻ തെരഞ്ഞെടുത്തവർ വിരളമാണ്. ആശുപത്രികളിൽ പോലും ഫലസ്തീനികൾ വിവേചനം നേരിടുകയാണെന്ന് ഡോക്ടർ പറയുന്നു.
എന്നാൽ, ഒരു രോഗി മുന്നിലെത്തുേമ്പാൾ, ഫലസ്തീനിയാമോ ജൂതരാണോ എന്നു നോക്കിയല്ല ഞങ്ങൾ ചികിത്സിക്കുന്നത്. കോവിഡ് പകരുമെന്ന് ഭയമുള്ളതിനാൽ രണ്ടു മാസമായി പ്രായമായ ഉമ്മയെ പോലും കാണാതെയാണ് ഖൈതം കർമരംഗത്ത് സജീവമായത്. അഭിഭാഷകനാണ് ഭർത്താവ്. രണ്ടു പെൺമക്കളാണ് ദമ്പതികൾക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
