നേപ്പാളിൽ കോവിഡ് രോഗികൾ വർധിക്കുന്നു

12:21 PM
22/05/2020
neppal-covid

കാഠ്മണ്ഡു: നേപ്പാളിൽ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. പുതിയതായി 30 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 487ൽ എത്തി. 

നവാൽപരസി, കപിൽവസ്ഥു, ചിത്വാൻ, ശർലാഹി ജില്ലകളിൽ നിന്നുള്ളവർക്കാണ് രോഗം കണ്ടെത്തിയതെന്ന് നേപ്പാൾ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗം ബാധിച്ച മൂന്നു പേർ മരിച്ചു. 49 പേർ സുഖം പ്രാപിച്ചു. 

രോഗം ബാധിച്ച 396 പേരും 40 വയസിന് താഴെ പ്രായമുള്ളവരാണ്. 


 

Loading...
COMMENTS