കോവിഡ് -19; വ്യാജസന്ദേശം വിശ്വസിച്ച് ആൽക്കഹോൾ കഴിച്ച 27 പേർ ഇറാനിൽ മരിച്ചു
text_fieldsറോം: വ്യാജവാർത്തകളിൽ വിശ്വസിച്ച് െകാറോണ ൈവറസിനെ പ്രതിരോധിക്കാൻ ആൽക്കഹോൾ കഴിച്ച 27 പേർ മരിച്ചു. 218ഓളം പ േർ ചികിത്സയിലാണ്. ഒരാളുടെ കാഴ്ച നഷ്ടപ്പെട്ടിട്ടുണ്ട്. ചിലരുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നതായും ആശുപത ്രി അധികൃതർ അറിയിച്ചു.
ഇറാനിലെ ഖുസെസ്താൻ, അൽബോർസ് പ്രവിശ്യകളിലാണ് സംഭവം. ഖുസെസ്താൻ പ്രവിശ്യയിൽ ഇതുവരെ 73 പേർക്കാണ് കൊറോണ ബാധ റിപ്പോർട്ട് ചെയ്തത്.
ആൽക്കഹോൾ കഴിച്ചാൽ കൊറോണ വൈറസിനെ പ്രതിരോധിക്കാം എന്ന വ്യാജസന്ദേശം ശ്രദ്ധയിൽപ്പെട്ട ഇവർ ആൽക്കഹോൾ കഴിക്കുകയായിരുന്നുവെന്ന് ഒരു വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. അണുനാശിനിയായി ഉപയോഗിക്കുന്ന ആൽക്കഹോളാണ് ഇവർ കഴിച്ചത്.
രാജ്യം മുഴുവൻ െകാറോണ പടർന്നുപിടിച്ചതോടെ ആൽക്കഹോൾ കഴിച്ചാൽ കൊറോണ പിടിപെടില്ല എന്നതുൾപ്പെടെ അഭ്യൂഹങ്ങളും വ്യാജപ്രചരണങ്ങളും സമൂഹമാധ്യമങ്ങളിലൂടെ വൻതോതിൽ പ്രചരിക്കുന്നുണ്ട്.
LATEST VIDEO