ഇറാനില്‍ ശതകോടീശ്വരനായ വ്യവസായിക്ക് വധശിക്ഷ
text_fieldsതെഹ്റാന്‍: അഴിമതിക്കേസില്‍ ശതകോടീശ്വരനായ വ്യവസായി ബാബക് സഞ്ചാനിയെ തൂക്കിലേറ്റാന്‍ ഇറാന്‍ കോടതിവിധി. തന്‍െറ കമ്പനി വഴി നടന്ന എണ്ണ ഇടപാടുകളില്‍ സര്‍ക്കാറിന് അവകാശപ്പെട്ട ശതകോടികള്‍ അനധികൃതമായി സ്വന്തമാക്കിയെന്നാണ് സഞ്ചാനിക്കെതിരായ കേസ്. 2013ലാണ് അറസ്റ്റിലാകുന്നത്. സമാന കേസില്‍ അറസ്റ്റിലായ മറ്റു രണ്ടുപേര്‍ക്കെതിരെയും വധശിക്ഷ വിധിച്ചിട്ടുണ്ട്. മൂവര്‍ക്കും അപ്പീല്‍ നല്‍കാം.
ഇറാനെതിരെ ഉപരോധം നിലനിന്ന കാലത്ത് എണ്ണ കയറ്റുമതി നടത്തിയതിന് സഞ്ചാനിയെ അമേരിക്കയും യൂറോപ്യന്‍ യൂനിയനും കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു. യു.എ.ഇ, തുര്‍ക്കി, മലേഷ്യ എന്നിവിടങ്ങളിലെ കമ്പനികള്‍ വഴി 2010 മുതല്‍ എണ്ണവ്യാപാര രംഗത്ത് സജീവമായ അദ്ദേഹം രാജ്യത്തെ അതിസമ്പന്നരില്‍ ഒരാളായാണ് പരിഗണിക്കപ്പെടുന്നത്.
എന്നാല്‍, ഉപരോധംമൂലം തന്‍െറ സ്വത്ത് മരവിപ്പിച്ചതാണ് സര്‍ക്കാറിന് നല്‍കാനുള്ള 120 കോടി ഡോളര്‍ കൈമാറാന്‍ തടസ്സമാകുന്നതെന്ന് നേരത്തേ സഞ്ചാനി പറഞ്ഞിരുന്നു. ഇതിന്‍െറ ഇരട്ടിയിലേറെ നല്‍കാനുണ്ടെന്നാണ് പ്രോസിക്യൂട്ടര്‍മാരുടെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
