Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Nov 2015 3:57 AM IST Updated On
date_range 29 March 2017 4:08 PM ISTഇറാന് ഈ വര്‍ഷാവസാനം റഷ്യന്‍ മിസൈലുകള്‍ ലഭിക്കും
text_fieldsbookmark_border
തെഹ്റാന്‍: റഷ്യന്‍ പ്രതിരോധ മിസൈലുകള്‍ ഈ വര്‍ഷം അവസാനത്തോടെ ലഭിക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ആയുധങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച് ഇറാനും റഷ്യയും തമ്മില്‍ ധാരണയിലത്തെിയിരുന്നു. ഈ മിസൈലുകള്‍ കൈകാര്യം ചെയ്യുന്നതിന് ഇറാനിയന്‍ സൈനികര്‍ക്ക് റഷ്യ പരിശീലനം നല്‍കുന്നുണ്ട്. 2010ല്‍ ഇറാന് മിസൈലുകള്‍ നല്‍കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് കഴിഞ്ഞ ഏപ്രിലില്‍ റഷ്യ പിന്‍വലിച്ചിരുന്നു. ഈ തീരുമാനത്തിനെതിരെ ഇസ്രായേലും യു.എസും രംഗത്തുവന്നിരുന്നു. ആധുനിക രീതിയിലുള്ളതും പരിഷ്കരിച്ചതുമായ മിസൈലുകളാണ് റഷ്യ ഇറാന് നല്‍കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story