വാതകച്ചോർച്ച: ഇറാൻ ക്ലിനിക്കിലെ സ്ഫോടനത്തിൽ 19 മരണം

08:16 AM
01/07/2020

തെഹ്റാൻ: ഇറാൻ തലസ്ഥാനമായ തെഹ്റാനിലെ ക്ലിനിക്കിലുണ്ടായ സ്ഫോടനത്തിൽ 19 പേർ മരിച്ചു. ആറു പേർക്ക് പരിക്കേറ്റു. വാതകച്ചോർച്ചയാണ് സ്ഫോടനത്തിന് കാരണമായതെന്ന് തെഹ്റാൻ ഡെപ്യൂട്ടി ഗവർണർ ഹാമിദ് റെസ ഗൗദർസി അറിയിച്ചു.

സ്ഫോടന സമയത്ത് ക്ലിനിക്കിൽ 25 തൊഴിലാളികൾ ഉണ്ടായിരുന്നു. ചെറിയ സർജറികളും മറ്റുമാണ് ക്ലിനിക്കിൽ നടത്തിയിരുന്നത്.

തെഹ്റാനിലെ ക്ലിനിക്കിലെന്ന പേരിൽ ഒന്നിലധികം സ്ഫോടനങ്ങൾ ഉണ്ടാകുന്നതിന്‍റെ ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടെങ്കിലും ഇതിന്‍റെ വിശ്വാസ്യത വാർത്താ ഏജൻസികൾ സ്ഥിരീകരിച്ചിട്ടില്ല.

Loading...
COMMENTS