തെഹ്റാൻ: ഇറാനിൽ ഭരണമാറ്റത്തിനായി യു.എസ് ചരടുവലികൾ നടത്തുന്നതായി പ്രസിഡൻറ് ഹസൻ റൂഹാനി ആേരാപിച്ചു. 40 വർഷത്തിനിടെ, ഇറാനോട് ഏറ്റവും കൂടുതൽ ശത്രുതപുലർത്തുന്നത് ട്രംപ് ഭരണകൂടമാണ്. മനഃശാസ്ത്രപരമായും സാമ്പത്തികപരമായും ഇറാൻ ഭരണകൂടത്തിെൻറ വിശ്വാസ്യത തകർക്കാനാണ് യു.എസിെൻറ ശ്രമമെന്നും റൂഹാനി കുറ്റപ്പെടുത്തി.
ഇക്കഴിഞ്ഞ മേയിൽ ഇറാനുമായുള്ള ആണവകരാറിൽനിന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പിന്മാറിയതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്.
കരാറിൽ നിന്നു പിന്മാറിയശേഷം യു.എസ് ഇറാനെതിരെ ഉപരോധങ്ങൾ പുനഃസ്ഥാപിക്കുകയും ചെയ്തു.