ഇറാനെതിരെ യു.എസ് ഉപരോധം
text_fieldsവാഷിങ്ടണ്‍: ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിനെതിരായ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍െറ താക്കീത് തള്ളിയതിന് പിന്നാലെ ഇറാനെതിരെ അമേരിക്കയുടെ ഉപരോധം. ഇറാനിലെ 13 വ്യക്തികള്‍ക്കും 12 കമ്പനികള്‍ക്കുമെതിരെയാണ് യു.എസ് ട്രഷറി ഡിപ്പാര്‍ട്മെന്‍റിന്‍െറ നടപടി. യു.എ.ഇ, ലെബനാന്‍, ചൈന എന്നീ രാജ്യങ്ങളില്‍നിന്നുള്ള സ്ഥാപനങ്ങളും വ്യക്തികളും ഇതില്‍പെടും.
ഇറാന്‍െറ ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണത്തെപ്പറ്റി, ഇറാന്‍ തീകൊണ്ട് കളിക്കുകയാണെന്നും ഒബാമ അവരോട് കാണിച്ച അനുഭാവം തന്നില്‍നിന്ന് പ്രതീക്ഷിക്കേണ്ടെന്നും ട്രംപ് നേരത്തേ ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍, അനുഭവപരിചയമില്ലാത്ത വ്യക്തിയില്‍നിന്നുള്ള ഭീഷണികള്‍ക്ക് കീഴടങ്ങില്ളെന്ന് ഇറാന്‍ തിരിച്ചടിച്ചു. ഇറാന്‍െറ ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണം യു.എന്‍ രക്ഷാ സമിതി പ്രമേയത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടി അമേരിക്ക മുന്നറിയിപ്പ് നല്‍കിയതിന്‍െറ തൊട്ടു പിറ്റേന്നാണ് ഉപരോധം. ട്രംപ് അധികാരത്തിലേറിയശേഷം ഇറാന്‍െറ ആദ്യ മിസൈല്‍ പരീക്ഷണമായിരുന്നു ഇത്. മിസൈല്‍ പരീക്ഷണത്തിന് ആവശ്യമായ വസ്തുക്കള്‍ സംഘടിപ്പിച്ചുകൊടുത്ത സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ഇറാന്‍െറ സൈനിക വിഭാഗത്തിനും സഹായം നല്‍കിയവര്‍ക്കെതിരെയാണ് നടപടി. മേഖല അസ്ഥിരമാക്കുന്നതിനെതിരായ അമേരിക്കയുടെ പ്രതിബദ്ധതയാണ് ഇതിലൂടെ തെളിയുന്നതെന്നും നടപടി സംയുക്ത സമഗ്ര കര്‍മപദ്ധതിയുടെ ഭാഗമാണെന്നും ട്രഷറി ഓഫിസ് ആക്ടിങ് ഡയറക്ടര്‍ ജോണ്‍ ഇ.സ്മിത്ത് പറഞ്ഞു.
ഭീകരതക്ക് ഇറാന്‍ നല്‍കുന്ന പിന്തുണയും മിസൈല്‍ വികസനപദ്ധതിയും അമേരിക്കക്കും ലോകരാജ്യങ്ങളിലെ തങ്ങളുടെ കൂട്ടാളികള്‍ക്കും ഭീഷണിയാണ്. ഇറാന്‍െറ തെറ്റായ ചെയ്തികള്‍ക്കെതിരായാണ് ഉപരോധമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
