Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവീ​ണ്ടും...

വീ​ണ്ടും യു​ദ്ധ​ക്ക​പ്പ​ൽ നീ​ങ്ങു​ന്നു; ഇറാനുമേൽ സമ്മർദം

text_fields
bookmark_border
വീ​ണ്ടും യു​ദ്ധ​ക്ക​പ്പ​ൽ  നീ​ങ്ങു​ന്നു; ഇറാനുമേൽ സമ്മർദം
cancel
camera_alt???????????????????? ?????????????? ??.?????????.?????????? ????????????????????????

ന്യൂ​​യോ​​ർ​​ക്​: പ​ശ്ചിമേ​ഷ്യ​യി​ൽ ഇ​​റാ​​നെ​​തി​​രെ ഭീ​​ഷ​​ണി ക​​ന​​പ്പി​​ച്ച്​ അ​​മേ​​രി​​ക്ക കൂ​​ട ു​​ത​​ൽ യു​​ദ്ധ​​ക്ക​​പ്പ​​ലു​​ക​​ളും വി​​മാ​​ന​​ങ്ങ​​ളും വി​​ന്യ​​സി​​ക്കു​​ന്നു. മി​​സൈ​​ലു​​ക​​ൾ പ്ര​ ​തി​​രോ​​ധി​​ക്കു​​ന്ന പാ​​ട്രി​​യ​​റ്റ്​ സം​​വി​​ധാ​​നം വി​​ന്യ​​സി​​ക്കാ​​ൻ അ​​നു​​മ​​തി ന​​ൽ​​കി​​ യ യു.​​എ​​സ്​ ഭ​​ര​​ണ​​കൂ​​ടം യു​​ദ്ധ​​ക്ക​​പ്പ​​ലാ​​യ യു.​​എ​​സ്.​​എ​​സ്​ ആ​​ർ​​ലി​​ങ്​​​ട​​ണും മേ​​ഖ​​ല​ ​യി​​ലേ​​ക്ക്​ അ​​യ​​ക്കാൻ തീരുമാനിച്ചു. സൂ​​യ​​സ്​ ക​​ട​​ന്ന്​ ചെ​​ങ്ക​​ട​​ലി​​ലെ​​ത്തി​​യ പ​ട​ക്ക​പ്പ​ ൽ യു.​​എ​​സ്.​​എ​​സ്​ അ​​ബ്ര​​ഹാം ലി​​ങ്ക​​ണു പു​​റ​​മെ​​യാ​​ണി​​ത്.

ലോ​​ക രാ​​ഷ്​​​ട്ര​​ങ്ങ​​ൾ ഇ​​റാ ​​നു​​മാ​​യു​​ണ്ടാ​​ക്കി​​യ ആ​​ണ​​വ ക​​രാ​​ർ നി​​രു​​പാ​​ധി​​കം റ​​ദ്ദാ​​ക്കി​​യ സം​​ഭ​​വ​​ത്തി​​ൽ നി​​ല ​​പാ​​ട്​ ക​​ടു​​പ്പി​​ച്ച തെ​​ഹ്​​​റാ​​ന്​ മു​​ന്ന​​റി​​യി​​പ്പാ​​യാ​​ണ്​ അ​മേ​രി​ക്ക​യു​ടെ പ​ട​പു​റ​പ്പാ​ട്. പു​​തി​​യ സൈ​​നി​​ക നീ​​ക്കം ലോ​ക​ത്ത്​ ആ​ശ​ങ്ക സൃ​ഷ്​​ടി​ച്ചി​ട്ടു​ണ്ട്. എ​​ന്നാ​​ൽ, അ​​മേ​​രി​​ക്ക ന​​ട​​ത്തു​​ന്ന​​ത്​ മ​​നഃ​​ശാ​​സ്​​​ത്ര യു​​ദ്ധ​​മാ​​ണെ​ന്നാ​ണ്​ ​ ഇ​​റാ​​​​​െൻറ പ്ര​​തി​​ക​​ര​ണം.

യു​​ദ്ധ​​വി​​മാ​​ന​​ങ്ങ​​ൾ, ഡ്രോ​​ണു​​ക​​ൾ, ​ക്രൂ​​സ്​ മി​​സൈ​​ലു​​ക​​ൾ, ബാ​​ലി​​സ്​​​റ്റി​​ക്​ മി​​സൈ​​ലു​​ക​​ൾ എ​​ന്നി​​വ​​യെ ചെ​​റു​​ക്കാ​​ൻ ശേ​​ഷി​​യു​​ള്ള​​താ​​ണ്​ പാ​​ട്രി​​യ​​റ്റ്​ മി​​സൈ​​ൽ സം​​വി​​ധാ​​നം. ബ​​ഹ്​​​റൈ​​ൻ, ജോ​​ർ​​ഡ​​ൻ, കു​​വൈ​​ത്ത്, ഖ​​ത്ത​​ർ, യു.​​എ.​ ഇ ​എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ നി​​ല​​വി​​ൽ ഈ ​​സം​​വി​​ധാ​​നം വി​​ന്യ​​സി​​ച്ചി​​ട്ടു​​ണ്ട്. ഖ​​ത്ത​​റി​​ലെ അ​​ൽ​​ഉ​​ദൈ​​ദി​​​ലു​​ള്ള യു.​​എ​​സ്​ സെ​​ൻ​​ട്ര​​ൽ ക​​മാ​​ൻ​​ഡി​​ലേ​​ക്ക്​ യു.​​എ​​സ്.​​എ​​സ്​ ആ​​ർ​​ലി​​ങ്​​​ട​​ണും പാ​​ട്രി​​യ​​റ്റ്​ മി​​സൈ​​ൽ പ്ര​​തി​​രോ​​ധ സം​​വി​​ധാ​​ന​​വും അ​​യ​​ക്കാ​​ൻ യു.​​എ​​സ്​ പ്ര​​തി​​രോ​​ധ ആ​​ക്​​​ടി​​ങ്​ സെ​​ക്ര​​ട്ട​​റി അ​​നു​​മ​​തി ന​​ൽ​​കി​യിട്ടുണ്ട്​. മാ​​ര​​ക പ്ര​ഹ​ര​ശേ​​ഷി​​യു​​ള്ള ബി- 52​ ​​ബോം​​ബ​​റു​​ക​​ൾ ക​​ഴി​​ഞ്ഞ ദി​​വ​​സം അ​​ൽ​​ഉ​​ദൈ​​ദ്​ താ​​വ​​ള​​ത്തി​െ​​ല​​ത്തി​​ച്ചി​രു​ന്നു.

ലോ​​ക രാ​​ഷ്​​​ട്ര​​ങ്ങ​​ൾ 2015ൽ ​ഒ​​പ്പു​​വെ​​ച്ച ഇ​​റാ​​ൻ ആ​​ണ​​വ ക​​രാ​​റി​​ൽ​​നി​​ന്ന്​ ക​​ഴി​​ഞ്ഞ വ​​ർ​​ഷം മേ​​യി​​ലാ​​ണ്​ യു.​​എ​​സ്​ പ്ര​​സി​​ഡ​​ൻ​​റ്​ ട്രം​​പ്​ നി​​രു​​പാ​​ധി​​കം പി​​ൻ​​വ​​ലി​​ഞ്ഞ​​ത്. യു.​​എ​​സ്​ നീ​​ക്ക​​ത്തി​​​ന്​ ഒ​​രു വ​​ർ​​ഷം പൂ​​ർ​​ത്തി​​യാ​​കു​േ​​മ്പാ​​ഴാ​​ണ്​ പു​​തി​​യ ന​​ട​​പ​​ടി​. ഇ​​റാ​​​​​െൻറ സാ​​യു​​ധ സേ​ന​യാ​യ ​െറ​​വ​​ലൂ​​ഷ​​ന​​റി ഗാ​​ർ​​ഡി​​നെ ക​​ഴി​​ഞ്ഞ മാ​​സം യു.​​എ​​സ്​ ഭീ​​ക​​ര​​പ്പ​​ട്ടി​​ക​​യി​​ൽ പെ​​ടു​​ത്തി​​യി​​രു​​ന്നു. മ​​റ്റൊ​​രു രാ​​ജ്യ​​ത്തി​​​​​െൻറ ഔ​​ദ്യോ​​ഗി​​ക സം​​വി​​ധാ​​ന​​ത്തെ ആ​​ദ്യ​​മാ​​യാ​​ണ്​ യു.​​എ​​സ്​ ഭീ​​ക​​ര​​പ്പ​​ട്ടി​​ക​​യി​​ൽ പെ​​ടു​​ത്തു​​ന്ന​​ത്. ഇ​​റാ​​ൻ എ​​ണ്ണ വാ​​ങ്ങാ​​ൻ ഇ​​ന്ത്യ ഉ​​ൾ​​പ്പെ​​ടെ രാ​​ജ്യ​​ങ്ങ​​ൾ​​ക്ക്​ ന​​ൽ​​കി​​യ ഇ​​ള​​വും അ​​ടു​​ത്തി​​ടെ പി​​ൻ​​വ​​ലി​​ച്ചു.

ഇ​​റാ​​ൻ ആ​​ണ​​വ സ​​മ്പു​​ഷ്​​​ടീ​​ക​​ര​​ണം മാ​​ത്ര​​മ​​ല്ല, മി​​സൈ​​ൽ സം​​വി​​ധാ​​നം​​ത​​ന്നെ സ​​മ്പൂ​​ർ​​ണ​​മാ​​യി അ​​വ​​സാ​​നി​​പ്പി​​ക്ക​​ണ​​മെ​​ന്നാ​​ണ്​ യു.​​എ​​സി​െ​ൻ​റ അ​ന്ത്യ​ശാ​സ​നം. എ​​ന്നാ​​ൽ, ഭ ീ ഷ​ണി​ക്ക്​ വ​​ഴ​​ങ്ങില്ലെ​​ന്ന്​ ഇ​​റാ​​ൻ തി​​രി​​ച്ച​​ടി​​ച്ചു. മ​​റ്റു രാ​​ജ്യ​​ങ്ങ​​ൾ കൂ​​ടി ട്രം​​പി​​നെ പി​​ന്തു​​ണ​​ച്ചാ​ലും യു​​റേ​​നി​​യം സ​​മ്പു​​ഷ്​​​ടീ​​ക​​ര​​ണം പു​​ന​​രാ​​രം​​ഭി​​ക്കു​​മെ​​ന്നും​ ഇ​​റാ​​ൻ ഭീ​​ഷ​​ണി മു​​ഴ​​ക്കി​​യി​​ട്ടു​​ണ്ട്. ഹു​ർ​മു​സ്​ ക​ട​ലി​ടു​ക്ക് അ​ട​ക്കുമെന്നും ഇറാൻ പ്രഖ്യാപിച്ചു.യു.​​എ​​സ്​ ഉ​​പ​​രോ​​ധ​​ത്തി​​നു പി​​ന്നാ​​ലെ ക​​ടു​​ത്ത സാ​​മ്പ​​ത്തി​​ക പ്ര​​തി​​സ​​ന്ധി നേ​​രി​​ടു​​ന്ന ഇ​​റാ​​​​​െൻറ കറൻസി മൂല്യം രാ​​ജ്യാ​​ന്ത​​ര വി​​പ​​ണി​​യി​​ൽ ഒ​​രു വ​​ർ​​ഷ​​ത്തി​​നി​​ടെ 60 ശ​​ത​​മാ​​നം ഇ​​ടി​​ഞ്ഞി​​രു​​ന്നു. രാ​​ജ്യ​​ത്തി​​​​​െൻറ സ​​മ്പ​​ദ്​​​വ്യ​​വ​​സ്​​​ഥ 10 ശ​​ത​​മാ​​നം ചു​​രു​​ങ്ങു​​മെ​​ന്നും ക​​ണ​​ക്കു​​ക​​ൾ പ​​റ​​യു​​ന്നു.

ആറുമാസത്തേക്ക്​ ഭക്ഷണം കരുതി കുവൈത്ത്
കു​വൈ​ത്ത് സി​റ്റി: യു.​എ​സ്​-​ഇ​റാ​ൻ സം​ഘ​ർ​ഷ സാ​ധ്യ​ത​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​റു​മാ​സ​ത്തേ​ക്ക്​ ഭ​ക്ഷ​ണം ക​രു​തി​യ​താ​യി കു​വൈ​ത്ത്​ വ്യ​ക്​​ത​മാ​ക്കി. നേ​താ​ക്ക​ളു​ടെ വാ​ക്​​പോ​ര് യു​ദ്ധ​ത്തി​ലേ​ക്ക് വ​ഴി​മാ​റു​ന്ന പ​ക്ഷം സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ എ​ടു​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ങ്ങ​ൾ​ക്ക് കു​വൈ​ത്ത് നി​ർ​ദേ​ശം ന​ൽ​കി. രാ​ജ്യ​ത്ത് ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ൾ ഉ​ൾ​പ്പെ​ടെ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ ക​രു​ത​ൽ​ശേ​ഖ​രം ഉ​റ​പ്പു​വ​രു​ത്താ​നും ന​ട​പ​ടി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ബ​ന്ധ​പ്പെ​ട്ട വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് പ്രാ​ദേ​ശി​ക പ​ത്ര​മാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ആ​റു​മാ​സ​ത്തേ​ക്ക് ആ​വ​ശ്യ​മാ​യ ഭ​ക്ഷ്യ​ശേ​ഖ​രം ഇ​പ്പോ​ൾ ഉ​ണ്ടെ​ന്നാ​ണ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യ​ത്. ഹു​ർ​മു​സ്​ ക​ട​ലി​ടു​ക്ക് ഇ​റാ​ൻ അ​ട​ച്ചാ​ൽ ഇ​റ​ക്കു​മ​തി​യെ ബാ​ധി​ക്കു​മെ​ന്നാ​ണ് ആ​ശ​ങ്ക​പ്പെ​ടു​ന്ന​ത്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ജ​ല​ക്ഷാ​മ​ത്തി​​​​​െൻറ കാ​ര്യ​ത്തി​ൽ ആ​ശ​ങ്ക​യി​ല്ലെന്ന്​ അധികൃതർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usairanWarship
News Summary - US sends missiles, warship to Middle East
Next Story