Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇറാനെതിരെ...

ഇറാനെതിരെ യുദ്ധസൂചനയുമായി യു.എസ്​

text_fields
bookmark_border
ഇറാനെതിരെ യുദ്ധസൂചനയുമായി യു.എസ്​
cancel

വാ​ഷി​ങ്​​ട​ൺ: പ​ശ്ചി​മേ​ഷ്യ​യി​ൽ എ​ണ്ണ​ക്ക​പ്പ​ലു​ക​ൾ​ക്കു നേ​രെ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത ​ല​ത്തി​ൽ ഇ​റാ​നെ​തി​രെ സൈ​നി​ക നീ​ക്കം പ​രി​ഗ​ണ​ന​യി​ലെ​ന്ന്​ യു.​എ​സ്​ സ്​​റ്റേ​റ്റ്​ സെ​ക്ര​ട്ട​റി മൈ​ക ്​ പോം​പി​യോ. അ​നി​വാ​ര്യ ഘ​ട്ട​ത്തി​ൽ തി​രി​ച്ച​ടി​ക്കു​മെ​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സം സൗ​ദി കി​രീ​ടാ​വ​കാ​ശ ി മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ്​ യു.​എ​സ്​ പ്ര​തി​ക​ര​ണം. ‘ട്രം​പ്​ ഭ​ര ​ണ​കൂ​ടം എ​ല്ലാ സാ​ധ്യ​ത​ക​ളും പ​രി​ശോ​ധി​ച്ചു​വ​രു​ക​യാ​ണ്. ഒ​ന്നി​ലേ​റെ ത​വ​ണ പ്ര​സി​ഡ​ൻ​റ്​ ട്രം​പു​മ ാ​യി വി​ഷ​യം സം​സാ​രി​ച്ചി​ട്ടു​ണ്ട്.

അ​മേ​രി​ക്ക​ൻ താ​ൽ​പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ ഏ​ത​റ്റം വ​രെ​യു ം പോ​കും. മേ​ഖ​ല​യി​ൽ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ മ​ടി​ക്കി​ല്ല-​സ്വ​കാ​ര്യ ചാ​ന​ലി​ന്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പോം​പി​യോ പ​റ​ഞ്ഞു. വൈ​റ്റ്​ ഹൗ​സ്​ സു​ര​ക്ഷ ഉ​പ​ദേ​ഷ്​​ടാ​വ്​ ജോ​ൺ ബോ​ൾ​ട്ട​ണും ക​ഴി​ഞ്ഞ ദി​വ​സം സ​മാ​ന ​മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​രു​ന്നു. പ്ര​തി​സ​ന്ധി അ​യ​യാ​ൻ ഇ​റാ​നു​മാ​യി ച​ർ​ച്ച​ക്ക്​ ഒ​രു​ക്ക​മാ​ണെ​ങ്കി​ലും സൈ​നി​ക പ്ര​കോ​പ​ന​ങ്ങ​ൾ​ക്ക്​ അ​തേ നാ​ണ​യ​ത്തി​ൽ തി​രി​ച്ച​ടി​യു​ണ്ടാ​കു​മെ​ന്നാ​യി​രു​ന്നു​ യു.​എ​സ്​ പ​ത്ര​പ്ര​തി​നി​ധി​യു​ടെ ചോ​ദ്യ​ത്തി​ന്​ ​ബോ​ൾ​ട്ട​​െൻറ പ്ര​തി​ക​ര​ണം.

ഒ​മാ​ൻ ക​ട​ലി​ൽ ക​ഴി​ഞ്ഞ​യാ​ഴ്​​ച ര​ണ്ട്​ എ​ണ്ണ​ക്ക​പ്പ​ലു​ക​ൾ ആ​ക്ര​മി​ക്ക​പ്പെ​ട്ട​തി​നു പി​ന്നി​ൽ ഇ​റാ​ന​ാ​ണെ​ന്ന്​ യു.​എ​സ്​ ആ​രോ​പി​ച്ചി​രു​ന്നു. ഇ​റാ​ൻ സാ​യു​ധ​സേ​ന​യു​ടെ ഭാ​ഗ​മാ​യ റ​വ​ലൂ​ഷ​ന​റി ഗാ​ർ​ഡു​മാ​രെ​യാ​ണ്​ യു.​എ​സ്​ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം പ്ര​തി​ക്കൂ​ട്ടി​ൽ നി​ർ​ത്തി​യ​ത്. നേ​ര​ത്തേ​യും എ​ണ്ണ​ക്ക​പ്പ​ലു​ക​ൾ ആ​ക്ര​മി​ക്ക​പ്പെ​ട്ട​തി​നു പി​ന്നി​ൽ ഇ​റാ​​െൻറ ക​ര​ങ്ങ​ളാ​ണെ​ന്ന്​ ആ​രോ​പ​ണം നി​ല​നി​ൽ​ക്കെ​യാ​യി​രു​ന്നു ര​ണ്ടാം ആ​ക്ര​മ​ണം.

ഇ​റാ​ൻ ആ​ണ​വ ക​രാ​റി​ൽ​നി​ന്ന്​ ട്രം​പ്​ 2018 മേ​യി​ൽ പി​ന്മാ​റി​യ​തി​നു പി​ന്ന​ാ​ലെ തു​ട​ങ്ങി​യ സം​ഘ​ർ​ഷ​മാ​ണ്​ മേ​ഖ​ല​യെ മു​ൾ​മു​ന​യി​ലാ​ക്കി കൂ​ടു​ത​ൽ സ്​​ഫോ​ട​നാ​ത്മ​ക​മാ​യി മാ​റു​ന്ന​ത്. ഇ​റാ​നെ​തി​രെ ക​ടു​ത്ത ഉ​പ​രോ​ധം പു​നഃ​സ്​​ഥാ​പി​ച്ച ട്രം​പ്​ ആ​ണ​വ ക​രാ​ർ ഇ​േ​പ്പാ​ഴും അം​ഗീ​ക​രി​ക്കു​ന്ന യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ​ക്ക്​​ താ​ക്കീ​തും ന​ൽ​കി​യി​ട്ടു​ണ്ട്.

അ​തി​നി​ടെ, യു​ദ്ധ​സാ​ഹ​ച​ര്യം മു​ന്നി​ൽ​ക​ണ്ട്​ മേ​ഖ​ല​യി​ൽ യു.​എ​സ്​ സൈ​നി​ക വി​ന്യാ​സം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ക​ര​സൈ​നി​ക​രെ​യ​ട​ക്കം കൂ​ടു​ത​ലാ​യി അ​യ​ക്കു​ന്ന​ത്​ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന്​ സി.​എ​ൻ.​എ​ൻ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ​യു.​എ​സ്​ യു​ദ്ധ​ക്ക​പ്പ​ലാ​യ യു.​എ​സ്.​എ​സ്​ എ​ബ്ര​ഹാം ലി​ങ്ക​ൺ അ​ടു​ത്തി​ടെ ഗ​ൾ​ഫ്​ ക​ട​ലി​ൽ എ​ത്തി​യി​ട്ടു​ണ്ട്. കൂ​ടു​ത​ൽ പാ​ട്രി​യ​റ്റ്​ മി​സൈ​ൽ പ്ര​തി​രോ​ധ സം​വി​ധാ​നം, യു​ദ്ധ​വി​മാ​ന​ങ്ങ​ൾ, യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ എ​ന്നി​വ​യും വൈ​കാ​തെ എ​ത്തി​യേ​ക്കും. ആ​യി​ര​ക്ക​ണ​ക്കി​ന്​ സൈ​നി​ക​രെ അ​ധി​ക​മാ​യി അ​യ​ക്കാ​ൻ യു.​എ​സ്​ സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ്​ ക​മാ​ൻ​ഡ​ർ ജ​ന​റ​ൽ ഫ്രാ​ങ്ക്​ മ​ക്കി​ൻ​സി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iranU.Sworld newsmalayalam news
News Summary - U.S. Considering ‘Full Range of Options’ on Iran
Next Story