ബ്രിട്ടീഷ് കപ്പൽ പിടിച്ചെടുക്കാനുള്ള ഇറാന്റെ ശ്രമം അപലപനീയം -യു.എസ്
text_fieldsവാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ ബുധനാഴ്ച മൂന്ന് ഇറാനിയൻ സായുധ ബോട്ടുകൾ ബ്രിട്ടീ ഷ് എണ്ണക്കപ്പൽ പിടിച്ചെടുക്കാൻ ശ്രമിച്ച സംഭവത്തെ അപലപിക്കുന്നുവെന്ന് യു.എസ്. നാവിക മേഖലയിൽ സഖ് യരാജ്യങ്ങളുടെ സുരക്ഷയും സുഗമമായ ചരക്ക് നീക്കവും ഉറപ്പാക്കണം. സമുദ്രമേഖലയിൽ ഇറാൻ നടത്തുന്ന കൈയ്യേറ്റങ്ങൾ അംഗ ീകരിക്കാനാവില്ലെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ട്വീറ്റ് ചെയ്തു.
ഹോർമുസ് കടലി ടുക്കിൽ ബുധനാഴ്ച മൂന്ന് ഇറാനിയൻ സായുധ ബോട്ടുകൾ ബ്രിട്ടീഷ് എണ്ണക്കപ്പൽ പിടിച് ചെടുക്കാൻ ശ്രമിച്ചതായി ആരോപണം ഉയർന്നിരുന്നു. എണ്ണക്കപ്പലിന് അകമ്പടി സേവിച്ച യു.കെ നാവികക്കപ്പലിലെ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പിനു ശേഷമാണ് ഇറാൻ ബോട്ടുകൾ പിൻമാറിയതെന്നാണ് ബ്രിട്ടീഷ് സർക്കാർ ഔദ്യോഗിക അറിയിപ്പ്. മേഖലയെ അസ്ഥിരമാക്കുന്ന തരത്തിലുള്ള നടപടികളുമായി ഇറാൻ മുന്നോട്ടു പോകുന്നതിൽ ആശങ്കയുണ്ടെന്നും ബ്രിട്ടൻ വ്യക്തമാക്കിയിരുന്നു.
അതേസമയം ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഇറാൻ ആഭ്യന്തരമന്ത്രി ജവാദ് സരീഫ് പ്രതികരിച്ചു. ഇറാൻ റെവലൂഷനറി ഗാർഡും ആരോപണം തള്ളിയിട്ടുണ്ട്. ബ്രിട്ടെൻറ ആരോപണത്തെ സാധൂകരിക്കുന്ന രീതിയിലാണ് യു.എസ് ഉദ്യോഗസ്ഥർ വാർത്ത ഏജൻസികളോട് പ്രതികരിച്ചത്.
അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് സിറിയയിലേക്ക് എണ്ണ കൊണ്ടുപോയ ഇറാന്റെ എണ്ണക്കപ്പല്‍ കഴിഞ്ഞാഴ്ച ബ്രിട്ടൻ പിടിച്ചെടുത്തിരുന്നു. ഇതിന് ബ്രിട്ടൻ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്ന് അന്ന് ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനി മുന്നറിയിപ്പു നൽകുകയും ചെയ്തു. സിറിയക്കെതിരെ യൂറോപ്യൻ യൂനിയൻ ഉപരോധം നിലനിൽക്കുന്നുണ്ട്.
2015ൽ വൻശക്തികൾ ഇറാനുമായി ഒപ്പുവെച്ച ആണവ കരാറിൽനിന്ന് യു.എസ് ഏകപക്ഷീയമായി പിന്മാറിയതോടെയാണ് മേഖലയിൽ സംഘർഷം രൂക്ഷമായത്.