ഇറാന് വാര്‍ത്താ വിതരണ മന്ത്രിക്ക് യു.എസ് വിലക്ക്
text_fieldsവാഷിങ്ടൺ: ഇറാന് വാര്‍ത്താ വിതരണ മന്ത്രിക്ക് വിലക്കേര്‍ക്കെടുത്തി യു.എസ്. ഇറാനില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ജനകീ യ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ഇൻറര്‍നെറ്റിനു വിലക്കേര്‍പ്പെടുത്തിയതിനു തൊട്ടു പിന്നാലെയാണിത്. ഇറാൻ വാര്‍ത്താവിതരണ മന്ത്രിയായ മുഹമ്മദ് ജാവേദ് അസാരി ജരോമിക്ക് വിലക്കേര്‍പ്പെടുത്തിയതായി യു.എസ് ട്രഷറി വകുപ്പാണ് അറിയിച്ചത്.
2017 പകുതിയില്‍ മുഹമ്മദ് ജരോമി വാര്‍ത്താ വിനിമയ മന്ത്രിയായതോടെ ഇറാനില്‍ ഇൻറര്‍നെറ്റ് സെന്ഷര്ഷിപ് നടക്കുന്നുണ്ടെന്നും എതിരാളികളെ രഹസ്യമായി നിരീക്ഷിക്കുന്നുണ്ടെന്നും യു.എസ് ട്രഷറി വകുപ്പ് ആരോപിച്ചിരുന്നു. ഇതു പ്രകാരം ജരോമിയുടെ യു.എസിലുള്ള ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും യു.എസ് ബാങ്കുകളുമായുള്ള ഇടപാടില്‍നിന്ന് ഇദ്ദേഹത്തെ വിലക്കുകയും ചെയ്യും. കഴിഞ്ഞയാഴ്ചയാണ് ഇറാനില്‍ ഇന്ധനവില വര്‍ധനക്കെതിരെ പ്രക്ഷോഭം തുടങ്ങിയത്.
