Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇറാൻ...

ഇറാൻ വിദേശകാര്യമന്ത്രിക്ക്​ വിസ ​നിഷേധിച്ച്​ യു.എസ്​

text_fields
bookmark_border
ഇറാൻ വിദേശകാര്യമന്ത്രിക്ക്​ വിസ ​നിഷേധിച്ച്​ യു.എസ്​
cancel

വാഷിങ്​ടൺ: ഖാ​സിം സു​ലൈ​മാ​നി​യു​ടെ വ​ധത്തെ തുടർന്ന്​ നിലനിൽക്കുന്ന യു.എസ്​ -ഇറാൻ സംഘർഷത്തിനിടെ ഇറാൻ വിദേശക ാര്യമന്ത്രിക്ക്​ വിസ നിഷേധിച്ച്​ ട്രംപ്​ ഭരണകൂടം. ​ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ്​ ജവാദ്​ സരീഫിനാണ്​ വിസ ന ിഷേധിച്ചത്​.

ന്യൂയോർക്കിൽ നടക്കാനിരിക്കുന്ന യു.എൻ രക്ഷാസമിതി യോഗത്തിൽ പ​ങ്കെടുക്കുന്നതിനാണ്​ ജവാദ്​ സരീഫ്​ വിസക്ക്​ അപേക്ഷിച്ചത്​. വിസ യു.എസ്​ നിഷേധിച്ചതോടെ സരീഫിന്​ വ്യാഴാഴ്​ച നടക്കുന്ന രക്ഷാസമിതി യോഗത്തിൽ പ​ങ്കെടുക്കാനാവില്ല.

ജ​ന​റ​ൽ സു​ലൈ​മാ​നി വധത്തിൽ ആദ്യമായി ജവാദ്​ സരീഫ്​ യു.എൻ രക്ഷാസമിതിയിൽ ലോക​െത്ത അഭിസംബോധന ചെയ്​ത്​ സംസാരിക്കുമെന്ന്​ സൂചനയുണ്ടായിരുന്നു. യു.എൻ ഉച്ചകോടികൾക്കും യോഗങ്ങൾക്കും അംഗ രാജ്യങ്ങളിലെ വിദേശകാര്യ ഉദ്യോഗസ്ഥർക്ക്​ വിസ അനുവിക്കണമെന്ന 1947ലെ ഉടമ്പടിയുടെ ലംഘനമാണ്​ യു.എസി​​െൻറ നടപടി.

ഇ​റാ​​ൻ സൈ​നി​ക ഘ​ട​ന​യി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന പ​ദ​വി വ​ഹി​ച്ച മേ​ജ​ർ ജ​ന​റ​ൽ സു​ലൈ​മാ​നി​യെ ഇ​ക്ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്​​ച​യാ​ണ്​ അ​മേ​രി​ക്ക ബ​ഗ്​​ദാ​ദി​ൽ ​ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല​പ്പെ​ടു​ത്തി​യ​ത്. തു​ട​ർ​ന്ന്​ ഇ​റാ​നും യു.​എ​സും ത​മ്മി​ലു​ള്ള ബ​ന്ധം യു​ദ്ധ​ത്തി​​​െൻറ വ​ക്കി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iranworld newsMohammad Javad ZarifUnited Nations Security CouncilDonald Trump
News Summary - Trump administration denies Iran's top diplomat visa to attend UN meeting - World news
Next Story