Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഇറാൻ ജനത...

ഇറാൻ ജനത ഭരണാധികാരികൾക്കെതിരെ നടത്തുന്ന സമരത്തിൽ അഭിമാനിക്കുന്നു -ട്രംപ്​

text_fields
bookmark_border
trump
cancel

വാഷിങ്​ടൺ: ഇറാൻ ജനത അവരെ അടിച്ചമർത്തുന്ന ഭരണാധികാരികൾക്കെതിരെ നടത്തുന്ന സമരം അഭിമാനകരമെന്ന്​ അമേരിക്കൻ പ്ര സിഡൻറ്​ ഡോണൾഡ്​ ട്രംപ്​. ആണവായുധങ്ങൾ ഇറാൻ ഉപേക്ഷിക്കണം. തീവ്രവാദം പ്രചരിപ്പിക്കുന്നതും​ ഉപേക്ഷിക്കണം. മരണവു ം നശീകരണ അജണ്ടയും മാറ്റിവെച്ച്​ ജനങ്ങളുടെ ക്ഷേമത്തിനായി ഇറാൻ പ്രവർത്തക്കണമെന്ന്​ ട്രംപ്​ ആവശ്യപ്പെട്ടു. മൂന്നാമത്​ സ്​റ്റേറ്റ്​ യൂണിയൻ പ്രസംഗത്തിലായിരുന്നു ട്രംപിൻെറ പരാമർശം.

അമേരിക്കയുടെ കടുത്ത നിയന്ത്രങ്ങൾ മൂലം ഇറാൻ സമ്പദ്​വ്യവസ്ഥ അനുദിനം വഷളാവുകയാണ്​. ഇറാനിലെ പ്രശ്​നങ്ങൾ അതിവേഗം പരിഹരിക്കാൻ അമേരിക്കക്ക്​ സാധിക്കും. ​പക്ഷേ അവർ സഹായം ചോദിക്കാതിരിക്കുന്നത്​ അഭിമാനമായി കാണുകയാണെന്നും ട്രംപ്​ വ്യക്​തമാക്കി. തൻെറ ഇറാൻ നയത്തെ ന്യായീകരിച്ചായിരുന്നു ട്രംപ്​ ഇക്കാര്യങ്ങൾ പറഞ്ഞത്​.

2018ൽ ഇറാനുമായുളള ആണവകരാറിൽ നിന്ന്​ അമേരിക്ക ഏകപക്ഷീയമായി പിൻമാറിയതിനെ തുടർന്നാണ്​ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം അതിരൂക്ഷമായത്​. 2015ൽ ഏർപ്പെട്ട കരാർ പ്രകാരമാണ്​ ഇറാന്​ മേൽ ഏർപ്പെടുത്തിയ ഉപരോധം അമേരിക്ക പിൻവലിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iranworld newsmalayalam newsDonald Trump
News Summary - 'Perhaps' Iranian leaders 'too proud or too foolish' to negotiate with US-World news
Next Story