Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right‘മരണം ഇവിടെ...

‘മരണം ഇവിടെ കാത്തിരിക്കുന്നുണ്ട്​’, അമേരിക്കൻ തടവറയിലെ ദുരിതം പറഞ്ഞ്​ ഇറാനിയൻ പ്രൊഫസർ

text_fields
bookmark_border
‘മരണം ഇവിടെ കാത്തിരിക്കുന്നുണ്ട്​’, അമേരിക്കൻ തടവറയിലെ ദുരിതം പറഞ്ഞ്​ ഇറാനിയൻ പ്രൊഫസർ
cancel

അലക്​സാണ്ട്രിയ: ‘കോവിഡ്​ വ്യാപനത്തിനിടക്ക്​ ഇവിടെ നിന്ന്​ ജീവനോടെ പുറത്ത്​ പോകാനാകുമെന്ന്​ തോന്നുന്നി ല്ല..’ ഇത്​ പറയു​േമ്പാൾ 59 കാരനായ ഇറാനിയൻ പ്രൊഫസർ ഡോ. സി​െറാസ്​ അസ്​ഗരിയുടെ കണ്ണുകളിൽ കടലോളം നിരാശയായിരുന്നു. ഉൾകൊള്ളവുന്നതിലും അധികം ആളുകളെ പാർപ്പിച്ച അലക്​സാണ്ട്രിയയിലെ താൽകാലിക തടവറയിലിരുന്നാണ്​ അസ്​ഗരി ഗാർഡിയൻ റിപ്പോർട്ടറുമായി സംസാരിച്ചത്​. ആവശ്യത്തിന്​ ശുചീകരണ സംവിധാനങ്ങളോ മാസ്​കോ അനുവദിക്കാത്ത അമേരിക്കൻ അധികൃതരുടെ മനുഷ്യാവകാശ ലംഘനത്തെ കുറിച്ച്​ പറയു​​േമ്പാൾ അങ്ങേയറ്റം നിസഹായതയാണ്​ നിഴലിച്ചത്​.

തെഹ്​റാനിലെ യൂണിവേഴ്​സിറ്റി പ്രൊഫസറായ അസ്​ഗരിക്ക്​ അമേരിക്ക അപരിചിത ദേശമൊന്നുമല്ല. അദ്ദേഹത്തി​​െൻറ പി.എച്ച്​ഡി ഇവിടെ നിന്നാണ്​ പൂർത്തിയാക്കിയത്​. രണ്ട്​ മക്കൾ ഇപ്പോഴും ജീവിക്കുന്നത്​ അമേരിക്കയിലാണ്​. നിയമ പരമായ എല്ലാ നടപടിക്രമങ്ങളും പാലിച്ച്​ 2017 ൽ ഭാര്യയുമൊത്ത്​ അദ്ദേഹം അമേരിക്കയിൽ എത്തിയത്​ മുതൽ അധികൃതർ അദ്ദേഹത്തിന്​ പിറകെയുണ്ട്​. യാത്രരേഖകൾ ശരിയല്ലെന്നായിരുന്നു ആദ്യ ആരോപണം. ഒഹിയോയിലെ യൂണിവേഴ്​സിറ്റിയുമായി ബന്ധപ്പെട്ട്​ അദ്ദേഹം നടത്തുന്ന പഠന പ്രവർത്തനങ്ങളുടെ ഭാഗമായി വ്യാപാര രഹസ്യങ്ങൾ മോഷ്​ടിച്ചു എന്നാരോപിച്ചായിരുന്നു പിന്നീടുള്ള നടപടികൾ.

ഇൗ കേസിൽ അദ്ദേഹത്തിനെതിരെ വിചാരണ നടന്നു. നീണ്ട വിചാരണക്കൊടുവിൽ 2019 നവംബറിൽ അസ്​ഗരിയെ കോടതി കുറ്റവിമുക്​തനാക്കി. എന്നാൽ, അസ്​ഗരിയുടെ യഥാർത്ഥ പാസ്​പോർട്ട്​ അമേരിക്കൻ അധികൃതർ ആദ്യമേ പിടിച്ചുവെച്ചതിനാൽ തടവിൽ നിന്ന്​ മോചനമുണ്ടായില്ല. അനധികൃത കുടിയേറ്റക്കാരനെന്ന നിലയിൽ കയറ്റി അയക്കാനായി കുടിയേറ്റ നിയന്ത്രണ അധികൃതർക്ക്​ അദ്ദേഹത്തെ കൈമാറി.

ഇറാനിലേക്ക്​ കയറ്റി അയക്കുന്നതി​​െൻറ ഭാഗമായി മാർച്ച്​ 10 നാണ്​ ഡോ. അസ്​ഗരിയെ അലക്​സാണ്ട്രിയയിലെ താൽകാലിക തടവറയിലെത്തിക്കുന്നത്​. അപ്പോഴേക്കും കോവിഡ്​ ​പകർച്ചവ്യാധി ലോകമാകെ പടരുകയും വിമാനസർവീസുകൾ നിലക്കുകയും ചെയ്​തിരുന്നു. അലക്​സാണ്ട്രിയയിലെ താൽകാലിക തടവറയിൽ അധികൃതർ തങ്ങളെ മനുഷ്യരായല്ല കാണുന്ന​െതന്നാണ്​ അസ്​ഗരി പറയുന്നത്​.

വൃത്തിഹീനമാണ്​ സാഹചര്യങ്ങളെന്ന്​ അദ്ദേഹം പറയുന്നു. ആവശ്യത്തിലധികം ആളുള്ള തടവറയിലേക്ക്​ ദിനേനെ​യെന്നോണം പുതിയ ആളുകളെ എത്തിക്കുന്നു. രാജ്യത്തി​​െൻറ വിവിധ ഭാഗങ്ങളിൽ നിന്ന്​ എത്തിക്കുന്ന പുതിയ ആളുകൾക്ക്​ കോവിഡ്​ പരിശോധനയോ മറ്റോ നടത്താതെ എല്ലാവരെയും ഒരുമിച്ച്​ പാർപ്പിക്കുകയാണ്​.

അണുനശീകരണിയോ ആവശ്യത്തിന്​ സോപ്പോ മാസ്​കോ നൽകാൻ അധികൃതർ തയാറാകുന്നില്ലത്രെ. ശ്വാസകോശ പ്രശ്​നങ്ങളുള്ള തനിക്ക്​ കോവിഡ്​ ബാധിച്ചാൽ അതിജീവിക്കാനാകില്ലെന്ന്​ ഡോ. അസ്​ഗരി പറയുന്നു.

1997 ലെ ബിരുദദാന ചടങ്ങിൽ അസ്​ഗരി കുടുംബത്തോടൊപ്പം

കയറ്റി അയക്കൽ നടപടികൾക്ക്​ കാത്തുനിൽക്കാതെ സ്വയം ടിക്കറ്റെടുത്ത്​ ഇറാനിലേക്ക്​ തിരിച്ച്​ പോകാൻ അസ്​ഗരി ഒരുക്കമാണെന്ന്​ അധികൃതരെ നേരത്തെ അറിയച്ചിരുന്നെങ്കിലും അനുവാദം ലഭിച്ചില്ലെന്ന്​ അദ്ദേഹത്തി​​െൻറ വക്കീൽ പറയുന്നു. യാ​ത്രാ സംവിധാനങ്ങൾ ശരിയാകുന്നത്​ വരെ അമേരിക്കയിലുള്ള മകളുടെ അടുത്ത താമസിക്കാൻ അനുവദിക്കണമെന്ന്​ ആവശ്യപ്പെട്ടിട്ടും അധികൃതർ അദ്ദേഹത്തോട്​ അനുകൂലമായി പ്രതികരിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usiranworld newsmalayalam newsDr Sirous Asgariamerica detention
News Summary - Iranian scientist in US detention says Ice will let Covid-19 kill many
Next Story