ബ്രിട്ടീഷ് കപ്പൽ േമാചിപ്പിച്ചെന്ന്
text_fieldsതെഹ്റാൻ: ബ്രിട്ടീഷ് എണ്ണക്കപ്പൽ സ്റ്റെന ഇംപെറോ മോചിപ്പിച്ചതായി ഇറാൻ. നിയമ നടപടികളും വിട്ടയക്കുന്നതിനുള്ള നിബന്ധനകളും പൂർത്തീകരിച്ചതിനാൽ കപ്പലിന് തീരം വിട്ടുപോകാവുന്നതാണെന്ന് ഇറാൻ സർക്കാർ വക്താവ് അലി റബീഇ പറഞ്ഞു. എന്നുമുതലാണ് കപ്പൽ സ്വതന്ത്രമാക്കിയത് എന്നകാര്യം അദ്ദേഹം വ്യക്തമാക്കിയില്ല. ജൂലൈ 19ന് ഹോർമുസ് കടലിടുക്കിൽവെച്ചാണ് ഇറാൻ റവല്യൂഷണറി ഗാർഡ് കപ്പൽ പിടികൂടിയത്. മത്സ്യബന്ധന ബോട്ടിൽ ഇടിച്ച കപ്പൽ സഹായഭ്യർഥന നിരസിച്ചതായി ആരോപിച്ച് പിടികൂടിയ കപ്പൽ ബന്ദർ അബ്ബാസ് തുറമുഖത്തെത്തിക്കുകയായിരുന്നു.
കപ്പൽ മോചിപ്പിക്കാനുള്ള രാഷ്ട്രീയ തീരുമാനമെടുത്തെന്നാണ് മനസ്സിലാക്കുന്നതെന്ന് കപ്പൽ ഉടമകളായ സ്റ്റെന ബൾകിെൻറ ചീഫ് എക്സിക്യൂട്ടിവ് എറിക് ഹനെൽ പറഞ്ഞു. മലയാളികളുൾപ്പെടെ ഇന്ത്യൻ ജീവനക്കാർ കപ്പലിലുണ്ട്.