Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസുലൈമാനിയുടെ...

സുലൈമാനിയുടെ അന്ത്യയാത്രക്കിടെ തിക്കുംതിരക്കും; 40 മരണം

text_fields
bookmark_border
സുലൈമാനിയുടെ അന്ത്യയാത്രക്കിടെ തിക്കുംതിരക്കും; 40 മരണം
cancel

തെ​ഹ്​​റാ​ൻ: ഇ​റാ​ഖി​ൽ അ​മേ​രി​ക്ക​ൻ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ഇ​റാ​ൻ റെ​വ​ല്യൂ​ഷ​ന​റി ഗാ ​ർ​ഡ്​ ജ​ന​റ​ൽ ഖാ​സിം സു​ലൈ​മാ​നി​യു​ടെ മൃ​ത​ദേ​ഹം വ​ഹി​ച്ചു​ള്ള വി​ലാ​പ​യാ​ത്ര​യി​ലു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും 40 പേ​ർ മ​രി​ച്ചു. 48 പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു. തെ​ക്കു​കി​ഴ​ക്ക​ൻ ഇ​റാ​നി​ൽ സു​ലൈ​മാ​നി​യു​ടെ ജ​ന്മ​സ്​​ഥ​ല​മാ​യ കെ​ർ​മ​നി​ലാ​യി​രു​ന്നു സം​ഭ​വ​മെ​ന്ന്​ ഔ​ദ്യോ​ഗി​ക ടെ​ലി​വി​ഷ​ൻ റി​പ്പോ​ർ​ട്ട്​ ചെ ​യ്​​തു. എ​ന്നാ​ൽ, നി​ര​വ​ധി​പേ​ർ മ​രി​ക്കു​ക​യും പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്​​തി​ട്ടു​ണ്ടെ​ന്ന​ല്ലാ​തെ കൃ​ത്യ​മാ​യ ക​ണ​ക്ക്​ പു​റ​ത്തു​വി​ടാ​ൻ ഇ​റാ​ൻ എ​മ​ർ​ജ​ൻ​സി മെ​ഡി​ക്ക​ൽ സ​ർ​വി​സ​സ്​ മേ​ധാ​വി പീ​ര്‍ഹു​സൈ​ന്‍ കൗ​ലി​വാ​ന്ത് ത​യാ​റാ​യി​ട്ടി​ല്ല.

കെ​ർ​മ​നി​ൽ ന​ട​ന്ന വി​ലാ​പ​യാ​ത്ര​യി​ൽ ക​റു​ത്ത വ​സ്​​ത്ര​ങ്ങ​ൾ ധ​രി​ച്ചും സു​ലൈ​മാ​നി​യു​ടെ ചി​ത്ര​മു​ള്ള പ്ല​ക്കാ​ർ​ഡു​ക​ൾ ഉ​യ​ർ​ത്തി​യു​മാ​ണ്​ ല​ക്ഷ​ങ്ങ​ൾ പ​​ങ്കെ​ടു​ത്ത​ത്. തി​ങ്ക​ളാ​ഴ്​​ച തെ​ഹ്​​റാ​നി​ൽ ന​ട​ന്ന വി​ലാ​പ​യാ​ത്ര​യി​ൽ പ​ത്ത്​ ല​ക്ഷ​ത്തോ​ളം പേ​ർ പ​​ങ്കെ​ടു​ത്തു​വെ​ന്നാ​ണ്​ അ​സോ​സി​യേ​റ്റ​ഡ്​ പ്ര​സ്​ റി​പ്പോ​ർ​ട്ട്​ ​െച​യ്യു​ന്ന​ത്​്. ഉ​പ​ഗ്ര​ഹ ചി​ത്ര​ങ്ങ​ളി​ലും വ​ൻ ജ​ന​ക്കൂ​ട്ടം ദൃ​ശ്യ​മാ​യി​രു​ന്നു. പ്ര​ധാ​ന​വീ​ഥി മ​തി​യാ​കാ​തെ സ​മീ​പ​ത്തെ തെ​രു​വു​ക​ളി​ലും നി​റ​ഞ്ഞാ​ണ്​ ജ​ന​സ​ഞ്ച​യം ഒ​ഴു​കി​യ​ത്.

ഇ​റാ​നി​ൽ ഒ​രു വ്യ​ക്തി​ക്ക്​ ഇ​തു​വ​രെ ല​ഭി​ച്ച​തി​ൽ ഏ​റ്റ​വും വി​കാ​രഭ​നി​ർ​ഭ​ര​മാ​യ യാ​ത്ര​യ​യ​പ്പാ​യി​രു​ന്നു തെ​ഹ്​​റാ​നി​ൽ ക​ണ്ട​ത്. ഖു​ദ്​​സ്​ സേ​ന​യെ ന​യി​ച്ചി​രു​ന്ന സു​ലൈ​മാ​നി ഇ​റാ​നി​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ വീ​ര​നാ​യ​ക​നാ​യി​രു​ന്നു എ​ന്ന​തി​​​​​െൻറ തെ​ളി​വാ​യി​രു​ന്നു വി​ല​പ​യാ​ത്ര​യി​ലെ ജ​ന​പ​ങ്കാ​ളി​ത്തം. സു​ലൈ​മാ​നി​യു​ടെ ശ​വ​മ​ഞ്ചം ക​ണ്ട്​ ഇ​റാ​​നി​​​​​െൻറ പ​ര​മോ​ന്ന​ത നേ​താ​വു​പോ​ലും ക​ണ്ണീ​ർ വാ​ർ​ത്തു. ​

അ​തി​നി​ടെ, അ​മേ​രി​ക്ക​ൻ പി​ന്തു​ണ​യു​ള്ള​യി​ട​ങ്ങ​ളെ​ല്ലാം ചു​െ​ട്ട​രി​ക്കു​മെ​ന്ന്​ റ​വ​ല്യൂ​ഷ​ന​റി ഗാ​ർ​ഡ്​​സ്​ മേ​ധാ​വി ഹു​സൈ​ൻ സ​ലാ​മി പ്ര​ഖ്യാ​പി​ച്ചു. സു​ലൈ​മാ​നി​യു​ടെ ഭൗ​തി​കാ​വ​ശി​ഷ്​​ട​ങ്ങ​ൾ​ക്കൊ​പ്പം കെ​ർ​മ​നി​ലെ സെ​ൻ​ട്ര​ൽ സ്​​ക്വ​യ​റി​ൽ ത​ടി​ച്ചു​കൂ​ടി​യ ജ​ന​ക്കൂ​ട്ട​ത്തെ സാ​ക്ഷി​യാ​ക്കി​യാ​ണ്​ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iranQassem SoleimaniUS-IRAN attack
News Summary - 35 killed in stampede at Qassem Soleimani’s funeral: Report
Next Story