Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചൈ​ന​യി​ൽ...

ചൈ​ന​യി​ൽ പോകുന്നവർ​ക്ക്​ കാ​ന​ഡ​യു​ടെ ജാ​ഗ്ര​ത നി​ർ​ദേ​ശം

text_fields
bookmark_border
ചൈ​ന​യി​ൽ പോകുന്നവർ​ക്ക്​ കാ​ന​ഡ​യു​ടെ ജാ​ഗ്ര​ത നി​ർ​ദേ​ശം
cancel

ഒാ​ട്ട​വ: ചൈ​ന​യി​ലേ​ക്കു​ യാ​ത്ര​ചെ​യ്യു​ന്ന ക​നേ​ഡി​യ​ൻ പൗ​ര​ന്മാ​ർ​ക്ക്​ ട്രൂ​ഡോ സ​ർ​ക്കാ​റി​​​െൻറ ജ ാ​ഗ്ര​ത നി​ർ​ദേ​ശം. മ​യ​ക്ക​​ു​മ​ര​​ു​ന്ന്​ ക​ട​ത്തി​യ​ത​​ു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ അ​റ​സ്​​റ്റി​ലാ​യ ക​ന േ​ഡി​യ​ൻ യു​വാ​വി​നെ വ​ധ​ശി​ക്ഷ​ക്ക​ു വി​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. ഇ​പ്പോ​ൾ ചൈ​ന​യി​ലു​ള്ള പൗ​ര​ന ്മാ​രും അ​തി​ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

ദീ​ർ​ഘ​നാ​ൾ നീ​ണ്ട വി​ചാ​ര​ണ​ക്കു​ശേ​ ഷ​മാ​ണ്​ 36കാ​ര​നാ​യ റോ​ബ​ർ​ട്ട്​ ലോ​യ്​​ഡ്​ ഷെ​ല​ൻ​ബെ​ർ​ഗി​നെ വ​ധ​ശി​ക്ഷ​ക്കു വി​ധി​ച്ച​ത്. നി​ര​പ​രാ​ധി​യാ​ണെ​ന്ന്​ ലോ​യ്​​ഡ്​ കോ​ട​തി​യി​ൽ ആ​വ​ർ​ത്തി​ച്ചി​ട്ടും ര​ക്ഷ​യു​ണ്ടാ​യി​ല്ല. ക​നേ​ഡി​യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്​​ഥ​രും വി​ചാ​ര​ണ ന​ട​ക്കു​േ​മ്പാ​ൾ കോ​ട​തി​യി​ലു​ണ്ടാ​യി​രു​ന്നു. വി​ധി​ക്കെ​തി​രെ 10 ദി​വ​സ​ത്തി​ന​കം റോ​ബ​ർ​ട്ടി​ന്​ ലി​യോ​ണി​ങ്​ ഹൈ​കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കാം. റോ​ബ​ർ​ട്ടി​​​െൻറ കേ​സ്​ ശ്ര​ദ്ധാ​പൂ​ർ​വം കൈ​കാ​ര്യം​ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്​ സ​ഹാ​യം ന​ൽ​കു​മെ​ന്നും ക​നേ​ഡി​യ​ൻ സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

2014ലാ​ണ്​ മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്തി​യ​തി​ന്​ റോ​ബ​ർ​ട്ടി​നെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. ര​ണ്ടു വ​ർ​ഷ​​ത്തി​നു​ശേ​ഷം 15 വ​ർ​ഷം ത​ട​വു വി​ധി​ച്ചു. ശി​ക്ഷ കു​റ​ഞ്ഞു​പോ​യെ​ന്ന ​േ​പ്രാ​സി​ക്യൂ​ട്ട​റു​ടെ വാ​ദം ക​ണ​ക്കി​ലെ​ടു​ത്ത്​ ഇ​ക്ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്​​ച വീ​ണ്ടും വി​ചാ​ര​ണ ചെ​യ്യു​ക​യും വ​ധ​ശി​ക്ഷ വി​ധി​ക്കു​ക​യു​മാ​യി​രു​ന്നു. പു​ന​ർ​വി​ചാ​ര​ണ ചൈ​ന​യി​ൽ അ​പൂ​ർ​വ​മാ​ണ്. ജാ​പ്പ​നീ​സ്, ഫി​ലി​പ്പി​നോ പൗ​ര​ന്മാ​രു​ൾ​പ്പെ​ടെ നി​ര​വ​ധി വി​ദേ​ശി​ക​ൾ​ക്ക്​ മു​മ്പും ചൈ​ന​യി​ൽ മ​യ​ക്കു​മ​രു​ന്ന്​ കേ​സി​ൽ വ​ധ​ശി​ക്ഷ​ വി​ധി​ച്ചി​ട്ടു​ണ്ട്.

അ​തി​ര​ഹ​സ്യ​മാ​യി ഇ​വ​രു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കു​ക​യും ചെ​യ്​​തു. 2000ത്തോ​ളം ആ​ളു​ക​ൾ ഇ​ത്ത​ര​ത്തി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ്​​ അ​ന്താ​രാ​ഷ്​​ട്ര മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ളു​ടെ ക​ണ​ക്ക്. ചൈ​നീ​സ്​ ടെ​ലി​കോം ക​മ്പ​നി​യാ​യ വാ​വെ​യ്​ മേ​ധാ​വി മെ​ങ്​ വാ​ൻ​ഷു​വി​നെ കാ​ന​ഡ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​തോ​ടെ​യാ​ണ്​ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം വ​ഷ​ളാ​യ​ത്. ഇ​വ​രെ പി​ന്നീ​ട്​ വി​ട്ട​യ​ച്ചി​രു​ന്നു. ഇ​റാ​നെ​തി​രെ യു.​എ​സ്​ ചു​മ​ത്തി​യ ഉ​പ​രോ​ധ​ങ്ങ​ൾ ലം​ഘി​ച്ചു​വെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു അ​റ​സ്​​റ്റ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newstravellersmalayalam newsasia pasaficcanada alert
News Summary - canada alert to china travellers -World News
Next Story