Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅഫ്ഗാനും ഇറാനും...

അഫ്ഗാനും ഇറാനും ഇന്ത്യയും പാകിസ്ഥാനെ ഒരു സാമന്ത രാഷ്ട്രമാക്കാൻ ശ്രമിക്കുന്നു -ഖ്വാജ ആസിഫ്

text_fields
bookmark_border
അഫ്ഗാനും ഇറാനും ഇന്ത്യയും പാകിസ്ഥാനെ ഒരു സാമന്ത രാഷ്ട്രമാക്കാൻ ശ്രമിക്കുന്നു -ഖ്വാജ ആസിഫ്
cancel

ഇസ് ലാമാബാദ്: പാകിസ്താൻ അതിർത്തിയിൽ ഇസ്രായേലിന്റെ സ്വാധീനം വർധിപ്പിക്കാനാണ് സയണിസ്റ്റുകൾ ഇറാൻ യുദ്ധം ആസൂത്രണം ചെയ്തതെന്ന് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

ഫലസ്തീൻ ഭൂമിയിൽ ഇസ്രായേൽ സ്ഥാപിതമായതു മുതൽ ഇന്നുവരെ, ഇസ് ലാമിക ലോകത്തിന് സംഭവിച്ച എല്ലാ ദുരന്തങ്ങളിലും യുദ്ധങ്ങളിലും സയണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെയും ഭരണകൂടത്തിന്റെയും നേരിട്ടോ അല്ലാതെയോ ഉള്ള പങ്കുണ്ടെന്ന് ആസിഫ് എക്സിൽ കുറിച്ചു.

ഒരു നൂറ്റാണ്ടായി ലോക സാമ്പത്തിക വ്യവസ്ഥയെ സയണിസം നിയന്ത്രിക്കുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു.

ഇറാൻ, കരാറിനുള്ള സന്നദ്ധത പുലർത്തിയിട്ടും അവർക്കുമേൽ യുദ്ധം അടിച്ചേൽപ്പിക്കപ്പെട്ടിരിക്കുന്നു. സയണിസ്റ്റുകൾ ഇസ്രായേലിന്റെ സ്വാധീനം പാകിസ്ഥാൻ അതിർത്തി വരെ എത്തിക്കാനുള്ള ആസൂത്രണം നടപ്പിലാക്കുന്നു.

അഫ്ഗാനിസ്ഥാൻ, ഇറാൻ, ഇന്ത്യ എന്നീ രാജ്യങ്ങളുടെ സംയുക്ത അജണ്ട പാകിസ്ഥാനോടുള്ള ശത്രുതയായിരിക്കും. നമ്മുടെ അതിർത്തികളെ സുരക്ഷിതമല്ലാതാക്കുക, എല്ലാ വശത്തുനിന്നും നമ്മെ വളയുക, പാകിസ്ഥാനെ ഒരു സാമന്ത രാഷ്ട്രമാക്കി മാറ്റുക എന്നതാണ് എല്ലാവരുടേയും ലക്ഷ്യം.

പാകിസ്ഥാൻ ഒരു ആണവ ശക്തിയാണ്, സായുധ സേനയുടെ ശക്തി ലോകമെമ്പാടും അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നും ആസിഫ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IranPakistanAfghanIndian
News Summary - Afghan, Iran, India Trying To Turning Pak Into A "Vassal State": Khawaja Asif
Next Story