മ്യാന്മർ ആശുപത്രിയിൽ വ്യോമാക്രമണം; 34 മരണം
text_fieldsവ്യോമാക്രമണത്തിൽ തകർന്ന ആശുപത്രി
ബാങ്കോക്ക്: മ്യാന്മറിൽ വിമത സായുധ സേനയുടെ നിയന്ത്രണത്തിലുള്ള ആശുപത്രിക്ക് നേരെ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 34 പേർ കൊല്ലപ്പെട്ടു.
80 പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ രോഗികളും ആശുപത്രി ജീവനക്കാരും ഉൾപ്പെടും. ബുധനാഴ്ച രാത്രി രാഖൈനിലെ മ്രൗക്-യു ടൗൺഷിപ്പിൽ അരാക്കൻ ആർമിയുടെ നിയന്ത്രണത്തിലുള്ള ജനറൽ ആശുപത്രിക്ക് നേരെയായിരുന്നു വ്യോമാക്രമണം. മരിച്ചവരിൽ 17 പേർ സ്ത്രീകളും 17 പേർ പുരുഷന്മാരുമാണ്.
ആശുപത്രി കെട്ടിടം പൂർണമായി തകർന്നു. നിരവധി വാഹനങ്ങളും അഗ്നിക്കിരയായി.
മ്യാന്മറിലെ ആഭ്യന്തര യുദ്ധത്തെ തുടർന്ന് നിരവധി ആശുപത്രികൾ അടച്ചിട്ടതിനെ തുടർന്ന് ജനങ്ങളുടെ പ്രധാന ആശ്രയമായിരുന്നു തകർന്ന ആശുപത്രി.
ആക്രമണത്തിൽ ആശുപത്രി കെട്ടിടവും വാഹനങ്ങളും മറ്റും തകർന്നു. ആശുപത്രിയിലെ മെഡിക്കൽ ഉപകരണങ്ങളും ചിതറിത്തെറിച്ച നിലയിലാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. ആഭ്യന്തര സംഘർഷത്തെ തുടർന്ന് മേഖലയിലെ കൂടുതൽ ആശുപത്രികളുടെയും പ്രവർത്തനം മുടങ്ങിയപ്പോൾ, ഏക ആശ്രയമായിരുന്നു ഇത്.
യാങ്കൂണിൽ നിന്നും വടക്ക് പടിഞ്ഞാറ് 530 കി.മീ പരിധിയിലുള്ള മ്രൗക്-യു ടൗൺഷിപ്പ് കഴിഞ്ഞ ഫെബ്രുവരി മുതൽ വിമത വിഭാഗത്തിന്റെ നിയന്ത്രണത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

