Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹുർമുസിൽ ഇറാൻ ചരക്കുകപ്പലിനുനേരെ ആക്രമണം: ഒരു മരണം, മൂന്ന് പേർക്ക് പരിക്ക്

text_fields
bookmark_border
ഹുർമുസിൽ ഇറാൻ ചരക്കുകപ്പലിനുനേരെ ആക്രമണം: ഒരു മരണം, മൂന്ന് പേർക്ക് പരിക്ക്
cancel

തെഹ്റാൻ: ഹുർമുസ് കടലിടുക്കിൽ ഞായറാഴ്ച ഇറാൻ ചരക്കുകപ്പലിനു നേരെയുണ്ടായ ആക്രമണത്തിൽ ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഖഷം ദ്വീപുകളുടെ തീരത്തുവെച്ചാണ് ഒരു ചരക്കുകപ്പലിന് നേരെ ആക്രമണമുണ്ടായതെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസങ്ങളിലും ഹുർമുസിൽ ഇരുഭാഗത്തും കപ്പലുകൾക്ക് നേരെ ആക്രമണം നടന്നിരുന്നു.

ആഗോള എണ്ണ, വാതക വ്യാപാരത്തിന്റെ അഞ്ചിലൊന്നും നടക്കുന്ന ഹുർമുസിൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിന് ഒമാനിൽ ഇറാനും ഗൾഫ് രാജ്യങ്ങളും യോഗം ചേരുന്നതിന് തലേദിവസമാണ് പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്. ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധത്തിന്റെ പ്രധാന സംഘർഷകേന്ദ്രമായി മാറിയിരിക്കുകയാണ് ഹുർമുസ്.

ഫെബ്രുവരി 28-ന് അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങൾക്ക് മറുപടിയായി, ജലപാത ഇറാൻ അടച്ചുപൂട്ടിയിരിക്കുകയാണ്. യുദ്ധം അവസാനിപ്പിക്കുന്നതിനും ഹുർമുസിലൂടെ ടോൾ രഹിതമായി കടന്നുപോകുന്നതിനും പാക്-ഖത്തർ മധ്യസ്ഥതയിൽ ഇടക്കാല ധാരണയായിരുന്നെങ്കിലും പിന്നീട് ഇരുഭാഗവും പിന്തിരിയുകയായിരുന്നു.

സുരക്ഷയും പരമാധികാരവും മുൻനിർത്തി, ഇപ്പോൾ കടലിടുക്കിലൂടെ കടന്നുപോകാൻ ഇറാൻ കപ്പലുകൾക്ക് അനുമതി നിർബന്ധമാക്കിയിട്ടുണ്ട്. ഇറാനെതിരെ ശക്തമായ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി സമ്മർദ്ദത്തിലാക്കാനാണ് യു.എസ് ശ്രമം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 1 Killed, 3 Injured After Merchant Ship Struck In Hormuz
Next Story