Begin typing your search above and press return to search.
proflie-avatar
Login

‘‘ബി.​ജെ.​പി​ കൊ​ടി​യു​ള്ള വ​ണ്ടി​യി​ൽ കൊ​ണ്ടു​പോ​യ​പ്പോ​ഴാ​ണ് കു​ഴ​പ്പ​ത്തി​ലേ​ക്കാ​ണ് എ​ന്ന് ​മ​ന​സ്സി​ലാ​കു​ന്ന​ത്’’ -സി​ദ്ദീ​ഖ് കാ​പ്പ​ൻ സംസാരിക്കുന്നു

‘‘ബി.​ജെ.​പി​ കൊ​ടി​യു​ള്ള വ​ണ്ടി​യി​ൽ കൊ​ണ്ടു​പോ​യ​പ്പോ​ഴാ​ണ് കു​ഴ​പ്പ​ത്തി​ലേ​ക്കാ​ണ് എ​ന്ന് ​മ​ന​സ്സി​ലാ​കു​ന്ന​ത്’’ -സി​ദ്ദീ​ഖ് കാ​പ്പ​ൻ സംസാരിക്കുന്നു
cancel
camera_alt

സിദ്ദീഖ് കാപ്പൻ കുടുംബത്തോടൊപ്പം വേങ്ങരയിലെ വീട്ടിൽ  ചി​ത്ര​ം: മു​സ്​​ത​ഫ അ​ബൂ​ബ​ക്ക​ർ

ഹാ​ഥ​റ​സിൽ കൊ​ല്ല​പ്പെ​ട്ട പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബ​ത്തെ ക​ണ്ട്​ വാ​ർ​ത്ത ശേ​ഖ​ര​ണ​ത്തി​ന്​ പോ​ക​വെ​യാ​ണ്​ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ സി​ദ്ദീ​ഖ്​ കാ​പ്പ​ൻ അ​റ​സ്റ്റി​ലാ​വു​ന്ന​ത്. ര​ണ്ടു​വ​ർ​ഷ​ത്തെ ജ​യി​ൽ​ജീ​വി​ത​ത്തി​ന്​ ശേ​ഷം അ​ടു​ത്തി​ടെ​യാ​യി​രു​ന്നു മോ​ച​നം. താ​ൻ അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട സാ​ഹ​ച​ര്യ​വും അ​തി​നു​ശേ​ഷ​മു​ള്ള അ​നു​ഭ​വ​ങ്ങ​ളും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന അ​വ​സ്ഥ​ക​ളും അ​ദ്ദേ​ഹം വി​ശ​ദ​മാ​ക്കു​ന്നു. മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 1312 പ്രസിദ്ധീകരിച്ച സിദ്ദീഖ് കാപ്പനുമായുള്ള അഭിമുഖത്തിൽ നിന്നുള്ള ഭാഗം.

ഹാ​ഥ​റ​സി​ലേ​ക്കു​ള്ള യാ​ത്ര എ​ങ്ങ​നെ​യാ​യി​രു​ന്നു?

യു.​പി അ​തി​ർ​ത്തി​യി​ൽ​വെ​ച്ചാ​ണ് ഓ​ൺ​ലൈ​ൻ കാ​ബ് വ​ഴി യാ​​ത്ര​ക്കു​ള്ള വാ​ഹ​നം ബു​ക്ക് ചെ​യ്ത​ത്. എ​ന്നാ​ൽ അ​ടു​ത്ത ദി​വ​സം കാ​ൻ​സ​ൽ മെ​സേ​ജ് വ​ന്നു. ഹാ​ഥ​റ​സി​ലേ​ക്ക് പോ​ക​ണോ എ​ന്ന സം​ശ​യ​ത്തി​ലാ​യി കൂ​ടെ​യു​ള്ള​വ​ർ. പോ​യേ തീ​രൂ എ​ന്ന വാ​ശി​യി​ലാ​യി​രു​ന്നു ഞാ​ൻ. ഒ​ടു​വി​ൽ ഒ​രു ഉൗ​ബ​റി​ൽ ഞ​ങ്ങ​ൾ യാ​ത്ര തു​ട​ർ​ന്നു. യാ​ദൃ​ച്ഛി​ക​മാ​കാം ആ ​ഉൗ​ബ​റി​​ന്‍റെ ഡ്രൈ​വ​റും മു​സ്‍ലി​മാ​യി​രു​ന്നു. ഓ​ൺ​ലൈ​ൻ വ​ഴി വാ​ർ​ത്ത ന​ൽ​കാ​ൻ ലാ​പ്ടോ​പ് കൈ​യി​ൽ ക​രു​തി​യി​രു​ന്നു. ഒ​രു മ​ണി​ക്കൂ​റോ​ളം യാ​ത്ര ചെ​യ്തു ക​ഴി​ഞ്ഞി​ട്ടു​ണ്ടാ​കും. ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന് രാ​വി​ലെ 10.30ഓ​ടെ മാ​ണ്ഡ് എ​ന്നസ്ഥ​ല​ത്ത് വ​ണ്ടിനി​ൽ​ക്കു​ന്നു. ടോ​ൾ കൊ​ടു​ക്കാ​നാ​യി​രി​ക്കു​മെ​ന്ന് പി​ൻ​സീ​റ്റി​ലി​രു​ന്ന ഞാ​ൻ ക​രു​തി. ഒ​രാ​ൾ വ​ന്ന് ചോ​ദ്യം​ചെ​യ്യു​ന്നു​ണ്ട്. മ​സൂ​ദും ഡ്രൈ​വ​റും അ​തീ​ഖും മ​റു​പ​ടി പ​റ​യു​ന്നു. പൊ​ലീ​സ് ഇ​വ​രു​ടെ മാ​സ്ക് ഒ​ക്കെ നീ​ക്കി പ​രി​ശോ​ധി​ച്ചു. എ​ന്നോ​ടും ഐ.​ഡി കാ​ർ​ഡ് ആ​വ​ശ്യ​പ്പെ​ട്ടു. അ​വ​ർ ഉ​ട​നെ തി​രി​ച്ചു​പോ​യി. അ​ൽ​പം ക​ഴി​ഞ്ഞ​പ്പോ​ൾ കു​റ​ച്ചുകൂ​ടി പൊ​ലീ​സു​കാ​ർ ഞ​ങ്ങ​ളു​ടെ അ​ടു​ത്തേ​ക്കു വ​ന്നു. അ​വ​രു​ടെ സ​മീ​പ​ന​ത്തി​ലും ചോ​ദ്യം​ചെ​യ്യു​ന്ന രീ​തി​യി​ലു​മൊ​ക്കെ മാ​റ്റ​മു​ണ്ടാ​യി​രു​ന്നു. വ​ണ്ടി​യി​ലെ ഡ്രൈ​വ​റെ പി​ടി​ച്ചു​മാ​റ്റി അ​വ​രി​ലൊ​രാ​ൾ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്തു. ഡ​ൽ​ഹി​യി​ലേ​ക്ക് പോ​കേ​ണ്ട വ​ഴി​യി​ലേ​ക്ക് നി​ർ​ത്തി​യി​ട്ട് വ​ണ്ടി ലോ​ക്ക് ചെ​യ്തു. അ​വ​ർ നി​ര​ന്ത​രം ഫോ​ണി​ൽ സം​സാ​രി​ക്കു​ന്നു​ണ്ട്. ഞ​ങ്ങ​ൾ കാ​ര്യ​മ​ന്വേ​ഷി​ച്ച​പ്പോ​ൾ മു​ക​ളി​ൽ​നി​ന്ന് ഒ​രു വി​ളി വ​രാ​നു​ണ്ട്, അ​തുക​ഴി​ഞ്ഞ് നി​ങ്ങ​ളെ വി​​ട്ടേ​ക്കാ​മെ​ന്ന് പ​റ​ഞ്ഞു.

അ​ര​മ​ണി​ക്കൂ​റി​ലേ​റെ അ​ങ്ങ​നെ റോ​ഡി​ൽ വ​ണ്ടി​യി​ൽ ഇ​രു​ന്നി​ട്ടു​ണ്ടാ​കും. കു​റ​ച്ചു ക​ഴി​ഞ്ഞ​പ്പോ​ൾ പൊ​ലീ​സ് എ​യ്ഡ് പോ​സ്റ്റി​ൽ ചോ​ദ്യം ചെ​യ്യാ​നാ​യി ഇ​റ​ങ്ങാ​ൻ പ​റ​ഞ്ഞു. സാ​ധാ​ര​ണ ന​ട​പ​ടി​ക്ര​മ​ത്തി​​ന്‍റെ ഭാ​ഗ​മാ​ണെ​ന്നു മാ​ത്ര​മാ​ണ് ഞ​ങ്ങ​ൾ ക​രു​തി​യ​ത്. ഇ​തു​പോ​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ സ്വാ​ഭാ​വി​ക​മാ​ണി​തെ​ല്ലാം. നാ​ട്ടി​ലൊ​ക്കെ​യു​ള്ള ഒ​രു പൊ​ലീ​സ് സ്റ്റേ​ഷ​​ന്‍റെ സൗ​ക​ര്യ​മു​ള്ള എ​യ്ഡ് പോ​സ്റ്റാ​യി​രു​ന്നു അ​ത്. ഞ​ങ്ങ​ൾ നാ​ലു​പേ​രും അ​തി​നു​ള്ളി​ൽ ഇ​രു​ന്നു. വൈ​കീ​ട്ട് ആ​റു​മ​ണി വ​രെ അ​വി​ടെ ഇ​രു​ത്തി. അ​തി​നി​ട​ക്ക് ഫോ​ണും ലാ​പ്ടോ​പ്പും അ​ട​ക്കം അ​വ​ർ വാ​ങ്ങി​വെ​ച്ചു. ആ​റ​ര​യോ​ടെ കു​റ​ച്ചു​പേ​ർ സ്റ്റേ​ഷ​നി​ലെ​ത്തി സി​ദ്ദീ​ഖ് കാ​പ്പ​ൻ ആ​രാ​ണ് എ​ന്ന് ചോ​ദി​ച്ചു. അ​വ​രെ​ന്നെ മ​റ്റൊ​രു മു​റി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. എ​​ന്‍റെ മൊ​ബൈ​ൽ പ​രി​​ശോ​ധി​ക്കാ​ൻ തു​ട​ങ്ങി.

എ​ങ്ങ​നെ​യാ​യി​രു​ന്നു ചോ​ദ്യം​ചെ​യ്യ​ൽ? ട്രാ​പ്ഡ് ആ​ണെ​ന്ന് തോ​ന്നി​യി​ല്ലേ?

വ​ള​രെ മോ​ശ​മാ​യി​രു​ന്നു​ ചോ​ദ്യം​ചെ​യ്യ​ൽ. നീ ​പാ​കി​സ്താ​നി​ൽ പോ​യി​രു​ന്നോ എ​ന്നും സാ​കിർ നാ​യി​ക്കി​നെ ക​ണ്ടി​രു​ന്നോ എ​ന്നൊ​ക്കെ​യാ​യി​രു​ന്നു ചോ​ദ്യം. ബീ​ഫ് ക​ഴി​ക്കു​ന്ന​തി​നെ കു​റി​ച്ചും ജാ​മി​അ​യി​ൽ പ​ഠി​ച്ച​ത് എ​ന്തി​നാ​ണെ​ന്നു​മൊ​ക്കെ ചോ​ദി​ച്ചു. ചോ​ദ്യം​ചെ​യ്യ​ലി​നി​ടെ മു​ഖ​​ത്ത​ടി​ക്കാ​ൻ തു​ട​ങ്ങി. യൂ​നി​ഫോ​മൊ​​ന്നും ധ​രി​ച്ചി​രു​ന്നി​ല്ല അ​വ​ർ. പൊ​ലീ​സു​കാ​രാ​ണെ​ന്നൊ​ന്നും ഞ​ങ്ങ​ളോ​ട് പ​റ​ഞ്ഞി​രു​ന്നി​ല്ല.

ഏ​ഴു​മ​ണി​ക്കു ശേ​ഷം അ​വ​ർ പോ​യി മ​റ്റൊ​രു സം​ഘം വ​ന്നു. എ​​ന്‍റെ ലാ​പ്ടോ​പ് പ​രി​ശോ​ധി​ച്ചാ​യി​രു​ന്നു ചോ​ദ്യം​ചെ​യ്യ​ൽ. വെ​റും നി​ല​ത്ത് ച​മ്രം പ​ടി​ഞ്ഞി​രി​ക്കു​ക​യാ​യി​രു​ന്നു ഞാ​ൻ. ചോ​ദ്യം​ചെ​യ്യ​ലി​നു ശേ​ഷം അ​വ​ർ പോ​യി. രാ​ത്രി മു​ഴു​വ​ൻ ഓ​രോ ഏ​ജ​ൻ​സി​ക​ൾ വ​ന്നു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന മ​റ്റു​ള്ള​വ​​രോ​ടു ​ചോ​ദ്യ​ങ്ങ​ളൊ​ന്നു​മി​ല്ല. കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ എ​വി​ടെ എ​ന്നാ​യി​രു​ന്നു അ​വ​രു​ടെ പ്ര​ധാ​ന ചോ​ദ്യം. ഞ​ങ്ങ​ളു​ടെ അ​റ​സ്റ്റ് ​രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടാ​യി​രു​ന്നി​ല്ല. തു​ട​ക്ക​ത്തി​ൽ പോ​പു​ല​ർ ഫ്ര​ണ്ടി​നെ കു​റി​ച്ചൊ​ന്നും ആ​രും ചോ​ദി​ച്ചി​രു​ന്നി​ല്ല.

യു.പി പൊലീസ് മഥുര കോടതിയിൽ ഹാജരാക്കാനായി കൊണ്ടുവന്നപ്പോൾ താൻ നേരിടുന്ന നീതിനിഷേധത്തെക്കുറിച്ച് ​സിദ്ദീ​ഖ് കാ​പ്പ​ൻ സംസാരിക്കുന്നു

ജെ.​എ​ൻ.​യു, ഡി.​എ​സ്.​യു, ഭീ​മ കൊ​റേ​ഗാ​വ് എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു പി​ന്നീ​ട് ചോ​ദ്യ​ങ്ങ​ൾ. അ​തി​നൊ​​ക്കെ ശേ​ഷ​മാ​ണ് പോ​പു​ല​ർ ഫ്ര​ണ്ട് സെ​ക്ര​ട്ട​റി ആ​ണ് എ​ന്നു പ​റ​ഞ്ഞ് എ​നി​ക്കെ​തി​രെ സു​പ്രീം​കോ​ട​തി​യി​ൽ സ​ത്യ​വാ​ങ്മൂ​ലം കൊ​ടു​ക്കു​ന്ന​ത്. പ​ത്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് അ​ക്ക​ഥ​ക​ളൊ​ക്കെ ഞാ​ന​റി​യു​ന്ന​ത്. കേ​ര​ള​ത്തി​​ൽ​നി​ന്നു​ള്ള ഏ​ത് എം.​പി​യാ​ണ് ഹാ​ഥ​റ​സി​ലേ​ക്ക് അ​യ​ച്ച​ത് എ​ന്നു​വ​രെ ചോ​ദി​ച്ചി​ട്ടു​ണ്ട്.

അ​പ്പോ​ഴും അ​പ​ക​ട​ത്തി​ലാ​ണ് എ​ന്നു തോ​ന്നി​യി​ല്ലേ​?

ചോ​ദ്യം​ചെ​യ്യ​ൽ പി​റ്റേ​ന്ന് രാ​വി​ലെ ഏ​ഴു​മ​ണി വ​രെ നീ​ണ്ടു. ചി​ല​ർ പ​ല രീ​തി​യി​ലു​ള്ള ​ഫോ​ട്ടോ​ക​ളു​മെ​ടു​ക്കു​ന്നു​ണ്ട്. ഉ​റ​ങ്ങാ​ൻപോ​ലും അ​നു​വ​ദി​ക്കാ​തെ​യാ​യി​രു​ന്നു ചോ​ദ്യം​ചെ​യ്യ​ൽ. ബാ​പ്പ​യു​ടെ പേ​ര്, ഉ​മ്മ​യു​ടെ പേ​ര്, ഭാ​ര്യ​യു​ടെ പേ​ര്, എ​ത്ര മ​ക്ക​ൾ...​ എ​ന്നി​ങ്ങ​നെ നീ​ണ്ടു അ​ത്. കു​ടും​ബ​ത്തി​​ന്‍റെ ഫു​ൾ ബ​യോ​ഡേറ്റ അ​വ​ർ ചോ​ദി​ച്ച​റി​ഞ്ഞു. പി​റ്റേ​ന്ന് ബി.​ജെ.​പി​യു​ടെ കൊ​ടി​യു​ള്ള വ​ണ്ടി​യി​ൽ കൊ​ണ്ടു​പോ​യ​പ്പോ​ഴാ​ണ് കാ​ര്യ​ങ്ങ​ൾ കു​ഴ​പ്പ​ത്തി​ലേ​ക്കാ​ണ് എ​ന്ന് ​മ​ന​സ്സി​ലാ​കു​ന്ന​ത്. ഡ്രൈ​വ​ർ സി​വി​ൽ ഡ്ര​സി​ലാ​യി​രു​ന്നു. എ​യ്ഡ് പോ​സ്റ്റി​​ന്‍റെ ഇ​ൻ​ചാ​ർ​ജ് ആ​യി​രു​ന്നു അ​യാ​ൾ. വ​ണ്ടി​യി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു പൊ​ലീ​സു​കാ​രും സി​വി​ൽ ഡ്ര​സി​ലാ​യി​രു​ന്നു. വി​ജ​ന​മാ​യ പ്ര​ദേ​ശ​ത്തൂ​ടെ​യാ​ണ് അ​മി​ത വേ​ഗ​ത​യി​ലാണ് വ​ണ്ടി സ​ഞ്ച​രി​ച്ച​ത്. മ​ന​സ്സി​ൽ ആ​ധി പെ​രു​കി. ഞ​ങ്ങ​ളു​ടെ കൈ​ക​ൾ കൂ​ട്ടി​ക്കെ​ട്ടി​യി​ട്ടു​ണ്ട്.

വൃ​ത്തി​ഹീ​ന​മാ​യ ഒ​ഴി​ഞ്ഞ കെ​ട്ടി​ട​ത്തി​​ന്‍റെ മു​ന്നി​ലെ​ത്തി​യ​പ്പോ​ൾ വ​ണ്ടി നി​ർ​ത്തി. സ​ബ് ഡി​വി​ഷ​ൻ മ​ജി​സ്ട്രേ​റ്റി​​ന്‍റെ വ​സ​തി​യും ഓ​ഫി​സു​മു​ൾ​പ്പെ​ടെ​യു​ള്ള സ്‍ഥ​ല​മാ​യി​രു​ന്നു അ​ത്. ചെ​റി​യ കേ​സാ​ണെ​ന്നും ആ​രെ​ങ്കി​ലും വ​ന്നാ​ൽ വി​​ട്ട​യ​ക്കാ​മെ​ന്നും മ​ജി​സ്​​​ട്രേ​റ്റ് ഞ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ഞ​ങ്ങ​ളു​ടെ വീ​ടും മ​റ്റു കാ​ര്യ​ങ്ങ​ളു​മൊ​ക്കെ അ​ദ്ദേ​ഹം വി​ശ​ദ​മാ​യി ചോ​ദി​ച്ചു. കോ​ട​തി​ക്കു പു​റ​ത്തേ​ക്ക് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ വ​ണ്ടി​യു​ടെ ബോ​ണ​റ്റി​ൽ വെ​ള്ള പേ​പ്പ​റി​ൽ ഒ​പ്പി​ടാ​ൻ പ​റ​ഞ്ഞു. ഒ​രു​പാ​ട് നി​ർ​ബ​ന്ധി​ച്ച​പ്പോ​ൾ ഞ​ങ്ങ​ള​തി​ൽ വ്യാ​ജ ഒ​പ്പി​ട്ടു. വീ​ണ്ടും വ​ണ്ടി​യി​ൽ ക​യ​റ്റി എ​ങ്ങോ​ട്ടോ കൊ​ണ്ടു​പോ​യി.

ആ​രെ​ങ്കി​ലും ഒ​റ്റു​കൊ​ടു​ത്ത​താ​ണെന്ന് തോന്നു​ന്നുണ്ടോ?

അ​റ​സ്റ്റ് ചെ​യ്ത​ത് ആ​രെ​ങ്കി​ലും ഒ​റ്റു​കൊ​ടു​ത്ത​തി​​ന്‍റെ പേ​രി​ലാ​ണെ​ന്ന് ഞാ​ൻ വി​ശ്വ​സി​ക്കു​ന്നി​ല്ല. ഹാ​ഥ​റ​സി​ലേ​ക്ക് പോ​കു​ന്നു എ​ന്ന വി​വ​രം കി​ട്ടി​യ​തി​​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​കും അ​റ​സ്റ്റ്. അ​റ​സ്റ്റി​ലാ​യ​തി​നു ശേ​ഷം അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളെ ചി​ല​ർ സ​ഹാ​യി​ച്ചി​ട്ടു​ണ്ട് എ​ന്ന് തോ​ന്നി​യി​ട്ടു​ണ്ട്. ചി​ല വ്യ​ക്തി​വൈ​രാ​ഗ്യ​ത്തി​​ന്‍റെ പേ​രി​ലാ​യി​രി​ക്കാം അ​ത്. ഡ​ൽ​ഹി ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ‘ഏ​ഷ്യ​ാനെ​റ്റി​’നും ‘മീ​ഡി​യ​വ​ണി’​നും വി​ല​​​ക്കേ​ർ​പ്പെ​ടു​ത്തി​യ​പ്പോ​ൾ കെ.​യു.​ഡ​ബ്ല്യു.​ജെ ഡ​ൽ​ഹി സെ​ക്ര​ട്ട​റി എ​ന്ന നി​ല​യി​ൽ പ്ര​തി​ഷേ​ധം ന​ട​ത്തി​യി​രു​ന്നു. അ​തു​പോ​ലെ കേ​ര​ള ഹൗ​സി​ലെ ബീ​ഫ് വി​വാ​ദം, ഗൗ​രി ല​​ങ്കേ​ഷി​​ന്‍റെ മ​ര​ണം എ​ന്നി​വ​യി​ലും ​പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. അ​ന്നേ ഡ​ൽ​ഹി ​പൊ​ലീ​സ് നോ​ട്ട​മി​ട്ടി​ട്ടു​ണ്ടാ​കാം. കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള മു​സ്‍ലിം കൂ​ടി​യാ​വു​മ്പോ​ൾ ക​ഥ​ക​ളു​ണ്ടാ​ക്കാ​ൻ എ​ളു​പ്പ​മാ​ണ്.

അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാൻ - ‘അ​വ​ർ രാ​ജ്യം ഭ​രി​ക്കു​മ്പോ​ൾ തീ​വ്ര​വാ​ദി​യാ​കു​ന്ന​ത് അ​ഭി​മാ​ന​മാണ്’


Show More expand_more
News Summary - Sidheeq Kappan interview