Begin typing your search above and press return to search.
proflie-avatar
Login

‘‘പ്രോ​ഗ്ര​സി​വ് ലീഗ്’’ -മുസ്‍ലിംലീഗിനെ വെട്ടാൻ ക​മ്യൂ​ണി​സ്റ്റു​കാ​രുണ്ടാക്കിയ പാർട്ടിക്കെന്ത് സംഭവിച്ചു?

മാധ്യമം ആഴ്ചപ്പതിപ്പിൽ (ലക്കം:1309) പി.ടി നാസർ എഴുതിയ ‘‘ലീഗി​ന്റെ ഇടതുചരിത്രം’’ എന്ന ലേഖനത്തിൽ നിന്നുള്ള ഭാഗം

‘‘പ്രോ​ഗ്ര​സി​വ് ലീഗ്’’ -മുസ്‍ലിംലീഗിനെ വെട്ടാൻ ക​മ്യൂ​ണി​സ്റ്റു​കാ​രുണ്ടാക്കിയ പാർട്ടിക്കെന്ത് സംഭവിച്ചു?
cancel
camera_alt

ഇ.​കെ. ഇ​മ്പി​ച്ചി​ബാ​വ

മു​സ്‌​ലിം ലീ​ഗ് ക​മ്യൂ​ണി​സ്റ്റ് വി​രു​ദ്ധ​പാ​ത​യി​ലാ​ണെ​ന്ന് ക​ണ്ട​പ്പോ​ൾ മു​സ്‌​ലിം സ​മു​ദാ​യ​ത്തി​ന് അ​ക​ത്തേ​ക്ക് ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി സ്വ​ന്തം വ​ഴി​വെ​ട്ടി നോ​ക്കി. സ്വ​ന്ത​മാ​യി ഒ​രു മു​സ്‌​ലിം​ലീ​ഗു​ണ്ടാ​ക്കി. അ​താ​ണ് പ്രോ​ഗ്ര​സി​വ് മു​സ്‌​ലിം ലീ​ഗ്.

വാ​ഗ്മി​യെ​ന്ന് പേ​രെ​ടു​ത്ത എ​ട​ശ്ശേ​രി മൗ​ല​വി​യാ​യി​രു​ന്നു പ്രോ​ഗ്ര​സി​വ് മു​സ്‌​ലിം ലീ​ഗി​​ന്റെ പ്ര​സി​ഡ​ന്റ്. ഖു​ർ​ആ​ൻ മ​ല​യാ​ള​ത്തി​ലേ​ക്ക് പ​രി​ഭാ​ഷ​പ്പെ​ടു​ത്തി​യ ഖ്യാ​തി​യു​മു​ണ്ട് മൗ​ല​വി​ക്ക്. കൊ​ല്ല​ത്തെ അ​ഭി​ഭാ​ഷ​ക​നാ​യ പ്രാ​ക്കു​ളം മു​ഹ​മ്മ​ദ്‌​കു​ഞ്ഞി സെ​ക്ര​ട്ട​റി​യാ​യി. മു​ൻ ലീ​ഗു​കാ​ര​നാ​യ മു​ഹ​മ്മ​ദ്കു​ഞ്ഞി മ​ഞ്ചേ​രി​യി​ലേ​ക്ക് താ​മ​സം മാ​റി. മു​സ്‌​ലിം ലീ​ഗി​ൽ​നി​ന്ന് പി​ണ​ങ്ങി​നി​ൽ​ക്കു​ക​യാ​യി​രു​ന്ന പ​ട്ടാ​മ്പി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​പി. ത​ങ്ങ​ൾ പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ പ്രോ​ഗ്ര​സി​വ് പ്ര​സി​ഡ​ന്റാ​യി. ‘ദേ​ശാ​ഭി​മാ​നി’ അ​സി​സ്റ്റ​ന്റ് എ​ഡി​റ്റ​റാ​യ കെ.​പി. മു​ഹ​മ്മ​ദ് കോ​യ, കേ​യി കു​ടും​ബാം​ഗ​മാ​യ താ​നൂ​രി​ലെ അ​ഡ്വ. സി.​പി. മു​ഹ​മ്മ​ദ്, പി​രി​ച്ചു​വി​ട്ട തി​രു-​കൊ​ച്ചി മു​സ്‌​ലിം​ലീ​ഗി​​ന്റെ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന തി​രു​വ​ന​ന്ത​പു​ര​ത്തെ അ​ഡ്വ. കെ.​പി. ആ​ലി​ക്കു​ഞ്ഞ് തു​ട​ങ്ങി​യ​വ​രൊ​ക്കെ സം​സ്ഥാ​ന സ​മി​തി​യി​ലു​ണ്ടാ​യി​രു​ന്നു.

ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യം​ഗ​ങ്ങ​ളാ​യ മു​സ്‌​ലിം കേ​ഡ​ർ​മാ​രെ പ്രോ​ഗ്ര​സി​വ് മു​സ്‌​ലിം ലീ​ഗി​ലേ​ക്ക് ​െഡ​പ്യൂ​ട്ടേ​ഷ​നി​ൽ അ​യ​ച്ചു. അ​ധ്യാ​പ​ക സം​ഘ​ട​നാ​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ത​ന്നോ​ട് പ്രോ​ഗ്ര​സി​വ് ലീ​ഗി​ലേ​ക്ക് മാ​റാ​ൻ പാ​ർ​ട്ടി ജി​ല്ലാ സെ​ക്ര​ട്ട​റി ഇ.​കെ. ഇ​മ്പി​ച്ചി​ബാ​വ​യും താ​ലൂ​ക്ക് സെ​ക്ര​ട്ട​റി ഇ.പി. ഗോ​പാ​ല​നു​മാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്ന് പു​ത്തൂ​ർ മു​ഹ​മ്മ​ദ് ആ​ത്മ​ക​ഥ​യി​ൽ പ​റ​യു​ന്നു​ണ്ട്. ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ പി​ന്തു​ണ​യോ​ടെ പ്ര​സി​ദ്ധീ​ക​രി​ച്ച ‘വി​ദ്യാ​ലോ​കം’ മാ​സി​ക​യി​ൽ പ​ണി​യാ​രം​ഭി​ച്ച പു​ത്തൂ​ർ മു​ഹ​മ്മ​ദ് ഒ​ടു​വി​ൽ പ​ത്ര​പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് കാ​ലു​റ​പ്പി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്.

പ്രോ​ഗ്ര​സി​വ് മു​സ്‌​ലിം ലീ​ഗി​​ന്റെ ന​യ​പ്ര​ഖ്യാ​പ​ന രേ​ഖ ത​യാ​റാ​ക്കി​യ​ത് പു​ത്തൂ​ർ മു​ഹ​മ്മ​ദി​​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ്. ‘എ​ന്താ​ണ് വ​ർ​ഗീ​യ​ത’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ നാ​ലു പേ​ജു​ള്ള ല​ഘു​ലേ​ഖ​യാ​യി​രു​ന്നു ന​യ​പ്ര​ഖ്യാ​പ​ന രേ​ഖ. സ​മു​ദാ​യ​ത്തി​ൽ ബ​ഹു​ഭൂ​രി​പ​ക്ഷ​മു​ള്ള ക​ർ​ഷ​ക​രു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും താ​ൽ​പ​ര്യ​ങ്ങ​ള​ല്ല മു​സ്‌​ലിം ലീ​ഗ് സം​ര​ക്ഷി​ക്കു​ന്ന​തെ​ന്ന് ആ ​രേ​ഖ കു​റ്റ​പ്പെ​ടു​ത്തി. ല​ഘു​ലേ​ഖ​യു​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് കോ​പ്പി​ക​ൾ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.

വി​മോ​ച​ന സ​മ​ര​ത്തെ​ത്തു​ട​ർ​ന്ന് ഇ.​എ​ം.​എ​സ് സ​ർ​ക്കാ​റി​നെ പി​രി​ച്ചു​വി​ട്ട​ല്ലോ. പി​ന്നാ​ലെ​വ​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്രോ​ഗ്ര​സി​വ് ലീ​ഗ് നേ​താ​ക്ക​ളി​ൽ ചി​ല​ർ ക​മ്യൂ​ണി​സ്റ്റ് സ്വ​ത​ന്ത്ര​രാ​യി മ​ത്സ​രി​ച്ചു. കെ.​പി ത​ങ്ങ​ൾ അ​ങ്ങ​നെ മ​ങ്ക​ട​യി​ലാ​ണ് മ​ത്സ​രി​ച്ച​ത്. ത​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും വോ​ട്ട് കൂ​ടി​യി​രു​ന്നു. 1957ൽ ​ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി രാ​ഘ​വ​പി​ഷാ​ര​ടി​ക്ക് 6800 വോ​ട്ടാ​ണ് കി​ട്ടി​യ​ത്. 1960ൽ ​ത​ങ്ങ​ളെ സ്വ​ത​ന്ത്ര​നാ​ക്കി നി​ർ​ത്തി​യ​പ്പോ​ൾ 20,000 വോ​ട്ടു​കി​ട്ടി.

ആ ​തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​പ്പോ​ഴേ​ക്ക് പ്രോ​ഗ്ര​സി​വ് ലീ​ഗ് ആ​ടി​യു​ല​ഞ്ഞു. സം​ഘ​ട​ന​ക്ക് ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി ധാ​രാ​ളം ഫ​ണ്ടു കൊ​ടു​െ​ത്ത​ന്ന് പ്ര​ചാ​ര​ണ​മു​ണ്ടാ​യി​രു​ന്നു. സെ​ക്ര​ട്ട​റി പ്രാ​ക്കു​ളം മു​ഹ​മ്മ​ദ് കു​ഞ്ഞി ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യി​ൽ​നി​ന്ന് പ​ണം വാ​ങ്ങി​യ​ത് പ്ര​സി​ഡ​ന്റി​നെ അ​റി​യി​ച്ചി​ല്ല എ​ന്നൊ​ക്കെ വി​വാ​ദ​മു​ണ്ടാ​യി. ര​ണ്ടു പേ​രും പി​ണ​ങ്ങി​പ്പി​രി​ഞ്ഞു. മ​ങ്ക​ട​യി​ൽ തോ​റ്റ​തോ​ടെ കെ.​പി. ത​ങ്ങ​ൾ​ക്കും താ​ൽ​പ​ര്യം കു​റ​ഞ്ഞു. പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി​ക്ക് പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ഓ​ഫി​സു​ണ്ടാ​യി​രു​ന്നു. അ​ന്ന് മ​ല​പ്പു​റം ജി​ല്ല​യി​ല്ല​ല്ലോ. ഓ​ഫി​സി​​ന്റെ വാ​ട​ക കൊ​ടു​ത്തി​രു​ന്ന​ത് ത​ങ്ങ​ളാ​ണ്. അ​ദ്ദേ​ഹം വാ​ട​ക​കൊ​ടു​ക്ക​ൽ നി​ർ​ത്തി​യ​തോ​ടെ ഓ​ഫി​സ് പൂ​ട്ടി. മ​റ്റെ​വി​ടെ​യും ആ ​ലീ​ഗി​ന് ഓ​ഫി​സു​ണ്ടാ​യി​രു​ന്നി​ല്ല!

ലേഖനത്തിന്റെ പൂർണരൂപം മാധ്യമം വെബ്സീനിൽ വായിക്കാം -ലീ​ഗി​​ന്റെ ഇ​ട​തു ച​രി​ത്രം

Show More expand_more
News Summary - progressive league history