Begin typing your search above and press return to search.
proflie-avatar
Login

മാളികപ്പുറത്തിന്റെ വിപണിവിജയവും ഭക്തിയുടെ കച്ചവടവും

മാളികപ്പുറത്തിന്റെ വിപണിവിജയവും ഭക്തിയുടെ കച്ചവടവും
cancel

മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 1304ൽ ബ്ലെ​​യ്സ് ജോ​​ണി എഴുതിയ ‘‘തി​​ര​​ദൈ​​വ​​ങ്ങ​​ളി​​ല്‍നി​​ന്ന് താ​​ര​​ദൈ​​വ​​ങ്ങ​​ളി​​ലേ​​ക്കു​​ള്ള പ​​രി​​ണാ​​മ​ ദൂ​​ര​​ങ്ങ​​ള്‍’’ എന്ന ലേഖനത്തിൽ നിന്നുള്ള ഭാഗം.

ഭക്തി പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലു​​ള്ള​​തും അ​​ല്ലാ​​ത്ത​​തു​​മാ​​യ നി​​ര​​വ​​ധി സി​​നി​​മ​​ക​​ള്‍ മ​​ല​​യാ​​ള​​ത്തി​​ല്‍ ഭ​​ക്ത​​ജ​​ന​​ജീ​​വി​​ത​​ത്തി​​ലെ ദൈ​​വി​​ക​​ ഇ​ട​​പെ​​ട​​ലു​​ക​​ള്‍ അ​​വ​​ത​​രി​​പ്പി​​ച്ചി​​ട്ടു​​ണ്ട്. നി​​രാ​​ലം​​ബ​​യാ​​യ ബാ​​ലാ​​മ​​ണി​​ക്ക് തു​​ണ​​യാ​​കു​​ന്ന ശ്രീ​​കൃ​​ഷ്ണ​​നും (‘ന​​ന്ദ​​നം’ /2002) ജീ​​വി​​ത​​ത്തി​​ലെ നി​​ര്‍ണാ​​യ​​ക തീ​​രു​​മാ​​ന​​മെ​​ടു​​ക്കാ​​ന്‍ ശ്ര​​മി​​ക്കു​​ന്ന പ്രാ​​ഞ്ചി​​യേ​​ട്ട​​ന് വ​​ഴി​​കാ​​ട്ടി​​യാ​​കു​​ന്ന ഫ്രാ​​ന്‍സി​​സ് പു​​ണ്യാ​​ള​​നും (‘പ്രാ​​ഞ്ചി​​യേ​​ട്ട​​ന്‍ & the Saint’ /2010), പൗ​​രോ​​ഹി​​ത്യ​​ത്തി​​ന്റെ ദു​​ര്‍വാ​​ശി​​ക​​ളി​​ല്‍നി​​ന്ന് കു​​മ​​ര​​ങ്ക​​രി​​പ്പ​​ള്ളി ര​​ക്ഷി​​ക്കാ​​ന്‍ ശ്ര​​മി​​ക്കു​​ന്ന ഗീ​​വ​​ര്‍ഗീ​​സ് പു​​ണ്യാ​​ള​​നും (‘ആ​​മേ​​ന്‍’ /2013) ഭ​​ക്ത​​നാ​​യ അ​​ഭി​​ന​​ന്ദ​​ന് തി​​രി​​ച്ച​​റി​​വു ന​​ല്‍കാ​​നാ​​യി കൂ​​ടെ​​ക്കൂ​​ടു​​ന്ന ശ്രീ​​കൃ​​ഷ്ണ​​നും (‘ഇ​​ന്നു മു​​ത​​ല്‍’ /2021) പു​​തി​​യ പ​​രി​​പ്രേ​​ക്ഷ്യ​​ത്തി​​ലെ അ​​വ​​താ​​ര​​പ്പി​​റ​​വി​​ക​​ളാ​​യി പ​​രി​​ഗ​​ണി​​ക്കാം. ഭ​​ക്തി പ്ര​​മേ​​യ​​മാ​​യ സി​​നി​​മ​​ക​​ള്‍ ത​​രം​​ഗ​​മാ​​യി തു​​ട​​രു​​ന്ന കാ​​ല​​ത്ത​​ല്ല ഇ​​വ​​യൊ​​ന്നും പ്രേ​​ക്ഷ​​ക​​രെ തേ​​ടി​​യെ​​ത്തി​​യ​​ത്. എ​​ന്നാ​​ല്‍, ഇ​​വ​​യി​​ല്‍ മി​​ക്ക​​വ​​യും സി​​നി​​മാ​​ച​​രി​​ത്ര​​ത്തി​​ല്‍ വ​​ന്‍വി​​ജ​​യ​​ങ്ങ​​ള്‍ നേ​​ടി​​യ ചി​​ത്ര​​ങ്ങ​​ളാ​​യി പ​​രി​​ഗ​​ണി​​ക്ക​​പ്പെ​​ടു​​ന്നു. മ​​റ്റൊ​​ര​​ർ​ഥ​​ത്തി​​ല്‍, കാ​​ല​​ത്തി​​നി​​ണമാളികപ്പുറത്തിന്റെ വിപണിവിജയവും ഭക്തിയുടെ കച്ചവടവും​​ങ്ങു​​ന്ന വി​​ധ​​ത്തി​​ല്‍ അ​​വ​​താ​​ര​ രൂ​​പ​​ങ്ങ​​ളി​​ല്‍ ആ​​വ​​ശ്യ​​മാ​​യ ഭേ​​ദ​​ഗ​​തി​​ക​​ളോ​​ടെ ഭ​​ക്തി/​​വി​​ശ്വാ​​സം എ​​ന്നി​​വ​​യെ മു​​ന്‍നി​​ര്‍ത്തി​​യു​​ള്ള ചി​​ത്ര​​ങ്ങ​​ള്‍ വി​​പ​​ണി​​യി​​ലെ​​ത്തു​​ന്നു.

2022 ഡി​​സം​​ബ​​റി​​ല്‍ പ്ര​​ദ​​ര്‍ശ​​ന​​ത്തി​​നെ​​ത്തി വ​​മ്പി​​ച്ച വി​​പ​​ണിവി​​ജ​​യം സ്വ​​ന്ത​​മാ​​ക്കി​​യ ‘മാ​​ളി​​ക​​പ്പു​​റ​ം’ എ​​ന്ന ചി​​ത്ര​​ത്തി​​ന്റെ ആ​​ഖ്യാ​​ന​​ത​​ന്ത്ര​​ങ്ങ​​ള്‍ പ​​രി​​ശോ​​ധി​​ക്കേ​​ണ്ടി​​യി​​രി​​ക്കു​​ന്നു. ഭ​​ക്ത​​യും അ​​ബ​​ല​​യു​​മാ​​യ ഒ​​രു ബാ​​ലി​​ക​​ക്ക് ഭാ​​വ​​ന​ചെ​​യ്യാ​​ന്‍ സാ​​ധി​​ക്കു​​ന്ന അ​​യ്യ​​പ്പ​​നാ​​യി സി​​നി​​മ​​യി​​ലെ നാ​​യ​​ക​​ന്‍ പ്ര​​ത്യ​​ക്ഷ​​പ്പെ​​ടു​​ന്നു. അ​​വ​​ളു​​ടെ ബാ​​ല​​മ​​ന​​സ്സി​ല്‍ അ​​ടി​​യു​​റ​​ച്ചു നി​​ല്‍ക്കു​​ന്ന വി​​ശ്വാ​​സ​​ത്തി​​ന്റെ​​യും സ​​ങ്ക​​ല്‍പ​​ത്തി​​ന്റെ​​യും പ്ര​​തീ​​ക​​മാ​​യാ​​ണ് ചി​​ത്ര​​ത്തി​​ലെ ദൈ​​വി​​ക​​പ്ര​​തി​​രൂ​​പം അ​​വ​​ത​​രി​​ക്കു​​ന്ന​​ത്. ശ​​ബ​​രി​​മ​​ല ക്ഷേ​​ത്രം സ​​ന്ദ​​ര്‍ശി​​ക്ക​​ണ​​മെ​​ന്ന അ​​വ​​ളു​​ടെ ആ​​ഗ്ര​​ഹ​​ത്തി​​ന് വ്യ​​ക്തി​​ജീ​​വി​​ത​​ത്തി​​ല്‍ അ​​വി​​ചാ​​രി​​ത​​മാ​​യു​​ണ്ടാ​​കു​​ന്ന ചി​​ല സാ​​ഹ​​ച​​ര്യ​​ങ്ങ​​ള്‍ ത​​ട​​സ്സ​മാ​​കു​​ന്നു. എ​​ന്നാ​​ല്‍, അ​​വ​​യെ അ​​വ​​ഗ​​ണി​​ച്ചു​​കൊ​​ണ്ട് സു​​ഹൃ​​ത്തി​​നൊ​​പ്പം സ​​ന്നി​​ധാ​​ന​​ത്തേ​​ക്ക് പു​​റ​​പ്പെ​​ടു​​ന്ന ക​​ല്യാ​​ണി​​ക്ക് (ദേ​​വ​​ന​​ന്ദ) വ​​ഴി​​യി​​ല്‍ നേ​​രി​​ടേ​​ണ്ടി വ​​രു​​ന്ന ആ​​പ​​ത്തു​​ക​​ളി​​ല്‍നി​​ന്ന് ഒ​​രു ര​​ക്ഷ​​കാ​​വ​​താ​​രം സു​​ര​​ക്ഷ​​യൊ​​രു​​ക്കു​​ന്നു. അ​​യ്യ​​പ്പ​​നെ ദ​​ര്‍ശി​​ക്ക​​ണ​​മെ​​ന്ന അ​​വ​​ളു​​ടെ ആ​​ഗ്ര​​ഹ​​പൂ​​ര്‍ത്തീ​​ക​​ര​​ണ​​ത്തി​​നു ശേ​​ഷം സി​​നി​​മ​​യി​​ല്‍ അ​​വ​​യെ​​ല്ലാം യു​​ക്തി​​ഭ​​ദ്ര​​മാ​​യി ന്യാ​​യീ​​ക​​രി​​ക്ക​​പ്പെ​​ടു​​ന്നു. മു​​ന്‍കാ​​ല ഭ​​ക്തി​​സി​​നി​​മ​​ക​​ളി​​ല്‍നി​​ന്ന് വ്യ​​ത്യ​​സ്ത​​മാ​​യി, ഭ​​ക്ത​​യു​​ടെ ഭാ​​വ​​ന​​ക്ക് സി​​നി​​മാ​​ശ​​രീ​​ര​​ത്തി​​നു​​ള്ളി​​ല്‍ യു​​ക്തി​​യു​​ടെ പൂ​​ര്‍ണ​​ത​​കൂ​​ടി ന​​ല്‍കി സി​​നി​​മ പ​​ര്യ​​വ​​സാ​​നി​​ക്കു​​ന്നു.

ആർ.എസ്.എസ് സർ സംഘചാലക് മോഹൻ ഭാഗവതിന് നന്ദിയർപ്പിച്ചുകൊണ്ടുള്ള ‘മാളികപ്പുറം’  സിനിമയുടെ   ടൈറ്റിൽ കാർഡ്

ക​​ല്യാ​​ണി​​യു​​ടെ ഭാ​​വ​​ന​​യി​​ല്‍ ഉ​​ണ്ണി മു​​കു​​ന്ദ​​ന്റെ ക​​ഥാ​​പാ​​ത്രം അ​​യ്യ​​പ്പ​​നാ​​യി സ്ഥാ​​ന​​പ്പെ​​ടു​​ന്നു​​വെ​​ന്ന​​തി​​ലാ​​ണ് സി​​നി​​മ​​യു​​ടെ വി​​പ​​ണി​​ത​​ന്ത്രം നി​​ല​​നി​​ല്‍ക്കു​​ന്ന​​ത്. ശ​​ബ​​രി​​മ​​ല​​യി​​ല്‍ പാ​​ലി​​ക്ക​​പ്പെ​​ടേ​​ണ്ട ആ​​ചാ​​ര​​ങ്ങ​​ളെ​​ക്കു​​റി​​ച്ച് മു​​ത്ത​​ശ്ശി​​യി​​ല്‍നി​​ന്ന് മ​​ന​​സ്സി​​ലാ​​ക്കു​​ന്ന ക​​ല്യാ​​ണി​​യെ​​ന്ന ബാ​​ലി​​ക മ​​റ്റൊ​​ര​​ർ​ഥ​​ത്തി​​ല്‍ വി​​ശ്വാ​​സ സ​​മൂ​​ഹ​​ത്തി​​ന്റെ പ്ര​​തി​​നി​​ധി​​യാ​​യി പ​​രി​​ണ​​മി​​ക്കു​​ന്നു. ശ​​ബ​​രി​​മ​​ല​​യി​​ലെ​​ത്തു​​ന്ന അ​​യ്യ​​പ്പ​​ഭ​​ക്ത​​ര്‍ക്ക് സു​​ര​​ക്ഷ​​യൊ​​രു​​ക്കേ​​ണ്ട കേ​​ര​​ള പൊ​ലീ​​സ് സേ​​ന​​യു​​ടെ സാ​​ന്നി​​ധ്യം ഭാ​​വ​​ന​​ക്കും യു​​ക്തി​​ക്കു​​മി​​ട​​യി​​ലെ പാ​​ല​​മാ​​യി വ​​ര്‍ത്തി​​ക്കു​​ന്നു. കു​​ടും​​ബ​​പ്രേ​​ക്ഷ​​ക​​രെ​​യും ഭ​​ക്ത​​ജ​​ന​​ങ്ങ​​ളെ​​യും ആ​​ക​​ര്‍ഷി​​ക്കാ​​നാ​​വ​​ശ്യ​​മാ​​യ ത​​ര​​ത്തി​​ലു​​ള്ള തീ​​വ്ര​​വൈ​​കാ​​രി​​ക മു​​ഹൂ​​ര്‍ത്ത​​ങ്ങ​​ളു​​ടെ ആ​​ധി​​ക്യ​​മാ​​ണ് ചി​​ത്ര​​ത്തെ ജ​​ന​​പ്രി​​യ​​മാ​​ക്കി നി​​ല​​നി​​ര്‍ത്തു​​ന്ന​​ത്. അ​​ശ​​ക്ത​​യാ​​യ ക​​ഥാ​​പാ​​ത്ര​​ത്തി​​ന് ക​​വ​​ച​​മാ​​യി​​ത്തീ​​രു​​ന്ന ശ​​ക്ത​​നാ​​യ നാ​​യ​​ക​​നെ​​ന്ന പ​​തി​​വ് ജ​​ന​​പ്രി​​യ സി​​നി​​മാ​​സ​​മ​​വാ​​ക്യം​ത​​ന്നെ​​യാ​​ണ് ‘മാ​​ളി​​ക​​പ്പു​​റ​’​വും പി​​ന്‍പ​​റ്റു​​ന്ന​​ത്.

ശ​​ബ​​രി​​മ​​ല​​യി​​ലെ യു​​വ​​തി​​പ്ര​​വേ​​ശ​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു​​ണ്ടാ​​യ പ്ര​​തി​​ഷേ​​ധ​​ങ്ങ​​ള്‍, ശാ​​ക്തീ​​ക​​രി​​ക്ക​​പ്പെ​​ടു​​ന്ന തീ​​വ്ര​​ഹി​​ന്ദു​​ത്വ നി​​ല​​പാ​​ടു​​ക​​ള്‍, വി​​ശ്വാ​​സ സം​​ര​​ക്ഷ​​ണ​​ത്തി​​ലൂ​​ന്നു​​ന്ന തീ​​വ്ര​​ഹി​​ന്ദു​​ത്വ​​ത്തി​​ന്റെ ആ​​ശ​​യ​​സം​​ഹി​​ത​​ക​​ള്‍ തു​​ട​​ങ്ങി​​യ നി​​ര​​വ​​ധി രാ​​ഷ്ട്രീ​​യ​വ​​ശ​​ങ്ങ​​ൾകൂ​​ടി പ​​രി​​ഗ​​ണ​​നാ​​വി​​ധേ​​യ​​മാ​​കു​​മ്പോ​​ള്‍ മാ​​ത്ര​​മാ​​ണ് ‘മാ​​ളി​​ക​​പ്പു​​റ​’​മെ​​ന്ന ചി​​ത്ര​​ത്തി​​ന്റെ വി​​പ​​ണി​​വി​​ജ​​യ​​ത്തി​​ന് പി​​ന്നി​​ല്‍ പ്ര​​വ​​ര്‍ത്തി​​ച്ച വാ​​ണി​​ജ്യ​​ത​​ന്ത്ര​​ങ്ങ​​ള്‍ വെ​​ളി​​പ്പെ​​ടു​​ന്ന​​ത്. ച​​ല​​ച്ചി​​ത്ര​​താ​​ര​​മാ​​യ ഉ​​ണ്ണി മു​​കു​​ന്ദ​​ന്‍ പ​​ര​​സ്യ​​മാ​​യി പ്ര​​ഖ്യാ​​പി​​ക്കു​​ന്ന ദേ​​ശീ​​യ​​ബോ​​ധ പ്ര​​ക​​ട​​ന​​ങ്ങ​​ള്‍, സി​​നി​​മ​​യു​​ടെ ആ​​ഖ്യാ​​ന​​ത്തി​​ല്‍ കി​​രാ​​ത​​വ​​ത്ക​​രി​​ക്ക​​പ്പെ​​ടു​​ന്ന ത​​മി​​ഴ് പ്ര​​തി​​നാ​​യ​​ക രൂ​​പ​​ങ്ങ​​ള്‍, ആ​​യു​​ധ​​മേ​​ന്തി പ്ര​​തി​​യോ​​ഗി​​ക​​ളെ നേ​​രി​​ടു​​ന്ന അ​​യ്യ​​പ്പ​​സ്വാ​​മി/​​നാ​​യ​​കസ​​ങ്ക​​ൽ​പം എ​​ന്നി​​വ സ​​മ്മേ​​ളി​​ക്കു​​മ്പോ​​ള്‍ നി​​ര്‍മി​​ക്ക​​പ്പെ​​ടു​​ന്ന ഹി​​ന്ദു​​ത്വ മ​​ല​​യാ​​ളി പൊ​​തു​​ബോ​​ധ​​മെ​​ന്ന അ​​ടി​​ത്ത​​റ​​യി​​ലാ​​ണ് പ്ര​​സ്തു​​ത ചി​​ത്രം വി​​ഭാ​​വ​​നം ചെ​​യ്യ​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​ത്. ‘മാ​​ളി​​ക​​പ്പു​​റ​’​മെ​​ന്ന ചി​​ത്ര​​ത്തി​​ലേ​​ക്ക് ഉ​​ണ്ണി മു​​കു​​ന്ദ​​ന്‍ തി​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ടു​​ന്ന​​തി​​ന് അ​​നു​​കൂ​​ല​​മാ​​യ സാ​​ഹ​​ച​​ര്യ​​ങ്ങ​​ള്‍ അ​​ദ്ദേ​​ഹ​​ത്തി​​ന്റെ മു​​ന്‍ചി​​ത്ര​​ങ്ങ​​ളു​​ടെ പ​​രി​​സ​​ര​​ങ്ങ​​ളി​​ലും ദൃ​​ശ്യ​​മാ​​ണ്. ‘ഇ​​ര’ (2018), ‘മേ​​പ്പ​​ടി​​യാ​​ന്‍’ (2022) എ​​ന്നീ ചി​​ത്ര​​ങ്ങ​​ളി​​ല്‍, ക​​ഥാ​​ഗ​​തി​​യു​​മാ​​യി നേ​​രി​​ട്ട് ബ​​ന്ധ​​മി​​ല്ലാ​​ത്ത സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ല്‍പോ​​ലും, താ​​ര​​ത്തി​​ന്റെ നാ​​യ​​കാ​​വ​​ത​​ര​​ണ​​ത്തെ പ്ര​​ഘോ​​ഷി​​ക്കു​​ന്ന രം​​ഗ​​ങ്ങ​​ളി​​ല്‍ ശ​​ബ​​രി​​മ​​ല​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട വേ​​ഷ​​വി​​ധാ​​ന​​ങ്ങ​​ളോ​​ടെ​​യാ​​ണ് (ക​​റു​​ത്ത വ​​സ്ത്രം ധ​​രി​​ച്ചെ​​ത്തു​​ന്ന ക​​ഥാ​​പാ​​ത്ര​​ങ്ങ​​ള്‍) ഉ​​ണ്ണി മു​​കു​​ന്ദ​​ന്റെ ക​​ഥാ​​പാ​​ത്ര​​ങ്ങ​​ള്‍ തി​ര​ശ്ശീ​ല​​യി​​ലെ​​ത്തു​​ന്ന​​ത്. അ​​ഥ​​വാ, ഹൈ​​ന്ദ​​വ​ ദേ​​ശീ​​യ​​ത​​യു​​ടെ മ​​ല​​യാ​​ള സി​​നി​​മ​​യി​​ലെ മു​​ഖ​​മാ​​യി പ​​രി​​ണ​​മി​​ക്കാ​ന്‍ ഉ​​ത​​കു​​ന്ന ബോ​​ധ​​പൂ​​ര്‍വ​​മാ​​യ ശ്ര​​മ​​ങ്ങ​​ള്‍ ന​​ട​​ന്റെ ഭാ​​ഗ​​ത്തു​​നി​​ന്നു​​മു​​ണ്ടാ​​കു​​ന്നു​​ണ്ട്. ഇ​​വ​​യെ​​ല്ലാം സ​​മ്മേ​​ളി​​ക്കു​​ന്ന വി​​ശാ​​ല​​മാ​​യ ത​​ല​​ത്തി​​ല്‍നി​​ന്നു​വേ​​ണം ‘മാ​​ളി​​ക​​പ്പു​​റ’​​മെ​​ന്ന ചെ​​റി​​യ ബ​​ജ​​റ്റി​​ലൊ​​രു​​ങ്ങി​​യ ചി​​ത്രം നേ​​ടി​​യ വി​​പ​​ണിവി​​ജ​​യം പ​​രി​​ശോ​​ധി​​ക്ക​​പ്പെ​​ടേ​​ണ്ട​​ത്.

കോ​​വി​​ഡ് കാ​​ലം മ​​ത-​സാ​​മു​​ദാ​​യി​​ക പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ള്‍ക്ക് ഏ​​ല്‍പി​​ച്ച ആ​​ഘാ​​ത​​ത്തി​​ല്‍നി​​ന്ന് എ​​ല്ലാ മ​​തസം​​വി​​ധാ​​ന​​ങ്ങ​​ളും തി​​രി​​കെ​​യെ​​ത്തു​​വാ​​നു​​ള്ള ശ്ര​​മ​​ത്തി​​ലാ​​ണ്. അ​​തി​​നാ​​വ​​ശ്യ​​മാ​​യ ത​​ര​​ത്തി​​ലു​​ള്ള മ​​ത/​​വി​​ശ്വാ​​സ ഏ​​കീ​​ക​​ര​​ണ സാം​​സ്കാ​​രി​​ക യ​​ജ്ഞ​​ങ്ങ​​ള്‍ എ​​ല്ലാ വി​​ഭാ​​ഗ​​ങ്ങ​​ളി​​ല്‍നി​​ന്നു​​മു​​ണ്ടാ​​കു​​ന്നു. അ​​ത്ത​​രം ശ്ര​​മ​​ങ്ങ​​ളു​​ടെ വി​​വി​​ധ ത​​ല​​ങ്ങ​​ള്‍ സ​​മ​​കാ​​ലി​​ക ജ​​ന​​പ്രി​​യ സി​​നി​​മ​​ക​​ള്‍ അ​​നാ​​വ​​ര​​ണം ചെ​​യ്യു​​ന്നു​​ണ്ട്. അ​​വ​​യി​​ലൊ​​ന്നാ​​ണ് മി​​ത്തോ​​ള​​ജി​​ക്ക​​ല്‍ ക​​ഥാ​​പ​​രി​​സ​​ര​​ങ്ങ​​ളെ യു​​ക്തി​​സ​​ഹ​​മാ​​യി ച​​രി​​ത്ര​​വ​​ത്ക​​രി​​ക്കാ​നു​​ള്ള വ്യാ​​ജ​​വാ​​ദ​​ങ്ങ​​ള്‍. ക​​ല്‍പി​​ത​​ക​​ഥ​​ക​​ളാ​​യി വി​​ശ്വാ​​സി​സ​​മൂ​​ഹ​​ങ്ങ​​ളു​​ടെ​​യു​​ള്ളി​​ല്‍ പ്ര​​ച​​രി​​ക്കു​​ക​​യും ഒ​​രു സാ​​ങ്ക​​ല്‍പി​​ക വി​​ഭാ​​ഗ​​മാ​​യി അ​​വ​​രെ ഏ​​കോ​​പി​​പ്പി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന ഭാ​​വ​​നാ​​പ​​രി​​സ​​ര​​ങ്ങ​​ളെ ശാ​​സ്ത്രീ​​യ​​വും യു​​ക്തി​​പ​​ര​​വു​​മാ​​യി സ​​മ​​ർ​ഥി​​ക്കാ​​ന്‍ സ​​മ​​കാ​​ലി​​ക ജ​​ന​​പ്രി​​യ സി​​നി​​മ​​ക​​ള്‍ ശ്ര​​മി​​ക്കു​​ന്നു.

ആ​​ര്യ​​ന്‍ കു​​ല്‍ശ്രേ​​ഷ്ഠ് എ​​ന്ന പു​​രാ​​വ​​സ്തു​​ ശാ​​സ്ത്ര​​ജ്ഞ​​നാ​​യി അ​​ക്ഷ​​യ് കു​​മാ​​ര്‍ പ്ര​​ത്യ​​ക്ഷ​​പ്പെ​​ടു​​ന്ന ‘രാം ​​സേ​​തു’ (2022) എ​​ന്ന ഹി​​ന്ദി ചി​​ത്രം അ​​ത്ത​​ര​​മൊ​​രു വി​​പ​​ല്‍ശ്ര​​മ​​മാ​​ണ് ന​​ട​​പ്പാ​​ക്കു​​ന്ന​​ത്. മ​​ത/ ആ​​ള്‍ദൈ​​വ​​ങ്ങ​​ളെ പ​​രി​​ഹാ​​സ​​രൂ​​പേ​​ണ അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന ‘മൂ​​ക്കു​​ത്തി അ​​മ്മ​​ന്‍’ (2021) മ​​ത​​വി​​ശ്വാ​​സ​​ത്തി​​ലു​​ണ്ടാ​​കു​​ന്ന ദു​​ഷി​​പ്പു​​ക​​ളെ പ്ര​​ശ്ന​​വ​​ത്ക​​രി​​ക്കു​​ന്ന ത​​മി​​ഴ് ഭാ​​ഷാ​​ചി​​ത്ര​​മാ​​ണ്. എ​​ന്നാ​​ല്‍, ഇ​​വി​​ടെ​​യും മ​​ത​​വി​​ശ്വാ​​സ​​ങ്ങ​​ള്‍ക്കും രീ​​തി​​ക​​ള്‍ക്കും യു​​ക്തി​​സ​​ഹ​​മാ​​യ ഭാ​​ഷ്യ​​മൊ​​രു​​ക്കു​​ക​​യെ​​ന്ന ത​​ല​​മാ​​ണ് സി​​നി​​മ നി​​ര്‍വ​​ഹി​​ക്കു​​ന്ന​​ത്. സ​​മാ​​ന​​മാ​​യി, ‘മാ​​ളി​​ക​​പ്പു​​റം’ പോ​​ലു​​ള്ള ചി​​ത്ര​​ങ്ങ​​ള്‍ മ​​നു​​ഷ്യ​​നും ദൈ​​വ​​വും ഒ​​ന്നാ​​ണെ​​ന്ന പ്ര​​മാ​​ണ​​ത്തെ യു​​ക്തി​​ഭ​​ദ്ര​​മാ​​യി സ്ഥാ​​പി​​ക്കാ​​ന്‍ ശ്ര​​മി​​ക്കു​​ന്നു. മ​​റ്റൊ​​ര​​ർ​ഥ​​ത്തി​​ല്‍, തി​ര​ശ്ശീ​ല​​യി​​ലെ അ​​വ​​താ​​ര​​മൂ​​ര്‍ത്തി​​ക​​ള്‍ക്ക് യു​​ക്തി​​സ​​ഹ​​മാ​​യി ഭ​​ക്ത​​ജ​​ന​​കോ​​ടി​​ക​​ളെ അ​​ഭി​​മു​​ഖീ​​ക​​രി​​ക്കാ​​നും താ​​ര​​ദൈ​​വ​​ങ്ങ​​ളാ​​യി അ​​വ​​രോ​​ധി​​ക്ക​​പ്പെ​​ടാ​​നു​​മു​​ള്ള മ​​താ​​ത്മ​​ക അ​​ന്ത​​രീ​​ക്ഷ​​ത്തി​​ന്റെ പു​​നഃ​​ശാ​​ക്തീ​​ക​​ര​​ണ​​മാ​​ണ് സ​​മ​​കാ​​ലി​​ക ഭ​​ക്തി​​പ്ര​​മേ​​യ ജ​​ന​​പ്രി​​യ സി​​നി​​മ​​ക​​ള്‍ ന​​ട​​പ്പാ​​ക്കു​​ന്ന​​ത്.

ലേഖനത്തിന്റെ പൂർണരൂപം വായിക്കാൻ - തി​​ര​​ദൈ​​വ​​ങ്ങ​​ളി​​ല്‍നി​​ന്ന് താ​​ര​​ദൈ​​വ​​ങ്ങ​​ളി​​ലേ​​ക്കു​​​​ള്ള പ​​രി​​ണാ​​മ​ ദൂ​​ര​​ങ്ങ​​ള്‍

Show More expand_more
News Summary - Malikappuram movie and impact