ഉന്നത പഠനം: ഫിറ്റ്ജി കരിയർ കണക്ട് 'മാധ്യമം' വെബിനാർ ഇന്ന്
text_fieldsകോഴിക്കോട്: വിദ്യാർഥികളുടെ താൽപര്യവും വിവിധ മേഖലയിലെ വൈദഗ്ധ്യവും മനസ്സിലാക്കി മികച്ച കോഴ്സും കരിയറും തിരഞ്ഞെടുക്കാൻ പ്രാപ്തരാക്കുന്ന കരിയർ കണക്ട് പ്രോഗ്രാമുമായി ഫിറ്റ്ജി.
പത്താം ക്ലാസിനും പ്ലസ് ടുവിനും ശേഷം ഏത് കരിയർ തിരഞ്ഞെടുക്കണം എന്നതിനെ കുറിച്ച് കൃത്യമായ ധാരണയില്ലാത്ത വിദ്യാർഥികളെ സഹായിക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് ഫിറ്റ്ജി കരിയർ കണക്ട് വെബിനാർ സംഘടിപ്പിക്കുന്നത്. ഇന്ന് വൈകീട്ട് എട്ടിനാണ് വെബിനാർ.
വിവിധ കരിയർ ഓപ്ഷനുകളെ കുറിച്ച് വിദഗ്ധർ അറിവ് നൽകും. ഐ.ഐ.ടി-ജെ.ഇ.ഇ അല്ലെങ്കിൽ നീറ്റ് പോലുള്ള പരീക്ഷകൾക്ക് ഒരുങ്ങുമ്പോൾ മികച്ച വിദ്യാഭ്യാസ സ്ഥാപനം തിരഞ്ഞെടുക്കുക എന്നത് പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. ഗൾഫ് രാജ്യങ്ങളിൽ ഉൾപ്പെടെയുള്ള വിദ്യാർഥികൾ നീറ്റ് പോലത്തെ പരീക്ഷകൾക്ക് ഒരുങ്ങുമ്പോൾ പരിചയസമ്പന്നരായ അധ്യാപകരുടെ അഭാവവും വെല്ലുവിളിയാണ്.
പരീക്ഷകളിലെ മാറ്റങ്ങൾ പലപ്പോഴും വിദ്യാർഥികൾ അറിയാറില്ല. ഇത്തരം വെല്ലുവിളികൾ മറികടന്ന് ആത്മവിശ്വാസത്തോടെ മത്സരപരീക്ഷക്ക് ഒരുങ്ങാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും വെബിനാർ മികച്ച ഓപ്ഷനാണ്. വെബിനാറിന് രജിസ്റ്റർ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.