ഉന്നത പഠനത്തിലെ ആശയക്കുഴപ്പങ്ങൾ ഒഴിവാക്കം; കരിയർ കണക്ട് പ്രോഗ്രാമുമായി ഫിറ്റ്ജി
text_fieldsകരിയർ കൗൺസിലിങ് ഇന്ന് വളരെ വ്യാപകമായിട്ടുള്ള ഒന്നാണ്. ശാസ്ത്രീയമായി വിദ്യാർഥികളുടെ ശക്തിയും താൽപര്യവും വിവിധ മേഖലയിലെ വൈദഗ്ധ്യവും മനസിലാക്കി നല്ല കോഴ്സും കരിയറും തെരഞ്ഞെടുക്കാൻ അവരെ പ്രാപ്തരാക്കുന്ന പ്രക്രിയയാണിത്. ജീവിതത്തിന്‍റെ ഏതെങ്കിലുമൊരു ഘട്ടത്തിൽ എല്ലാ വിദ്യാർഥികൾക്കും കരിയർ ഗൈഡൻസ് ആവശ്യമായി വരും. ഇത്തരത്തിൽ കരിയർ ഗൈഡൻസ് ആവശ്യമായി വരുന്ന വിദ്യാർഥികൾക്ക് പരിഗണിക്കാവുന്ന ഏറ്റവും നല്ല സ്ഥാപനങ്ങളിലൊന്നാണ് ഫിറ്റ്ജി.
പത്താം ക്ലാസിന് ശേഷം ഏത് സ്ട്രീമിൽ പഠനം തുടരണമെന്നത് നിങ്ങൾ ഇനിയും തീരുമാനിച്ചില്ലേ?. പ്ലസ് ടുവിന് ശേഷം ഏത് കരിയറിലേക്കാണ് പോവുന്നതെന്നതിലും തീരുമാനമായില്ലേ ?. നിങ്ങളുടെ കരിയറിനെ കുറിച്ച് കൃത്യമായ ധാരണയില്ലാതെ സമ്മർദത്തിലാണെങ്കിൽ നിങ്ങൾക്ക് കരിയർ ഗൈഡൻസിന്‍റെ ആവശ്യമുണ്ട്. ഇത്തരം വിദ്യാർഥികളെ സഹായിക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് ഫിറ്റ്ജി കരിയർ കണക്ട് വെബിനാർ സംഘടിപ്പിക്കുന്നത്. ഡിസംബർ 17ന് വൈകീട്ട് എട്ട് മണിക്കാണ് വെബിനാർ നടക്കുക.
വെബിനാറിൽ വിദഗ്ധർ വിവിധ കരിയർ ഓപ്ഷനുകളെ കുറിച്ച് വിദ്യാർഥികൾക്ക് അറിവ് നൽകും. അവസാന നിമിഷത്തിലെ ആശയക്കുഴപ്പം ഒഴിവാക്കി അനുയോജ്യമായ കോഴ്സ് തെരഞ്ഞെടുക്കാൻ വിദ്യാർഥികളെ വെബിനാർ സഹായിക്കും
ഐ.ഐ.ടി-ജെ.ഇ.ഇ അല്ലെങ്കിൽ നീറ്റ് പോലുള്ള പരീക്ഷകൾക്ക് ഒരുങ്ങുേമ്പാൾ മികച്ച വിദ്യാഭ്യാസ സ്ഥാപനം തെരഞ്ഞെടുക്കണമെന്നത് പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. അതിനായി വിദ്യാർഥികൾക്കുള്ള മുന്നിലുള്ള ഏറ്റവും നല്ല ഓപ്ഷനുകളിലൊന്നാണ് ഫിറ്റ്ജി. ഗൾഫ് രാജ്യങ്ങളിൽ ഉൾപ്പടെയുള്ള വിദ്യാർഥികൾ നീറ്റ് പോലുള്ള പരീക്ഷകൾക്ക് ഒരുങ്ങുേമ്പാൾ പരിചയസമ്പത്തുള്ള ടീച്ചർമാരുടെ അഭാവം വലിയ വെല്ലുവിളിയാണ്. പരീക്ഷകളിലെ മാറ്റങ്ങൾ പലപ്പോഴും വിദ്യാർഥികൾ അറിയാറില്ല. ഈ വെല്ലുവിളികൾ മറികടന്ന് ആത്മവിശ്വാസത്തോടെ മത്സര പരീക്ഷക്ക് ഒരുങ്ങാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും ഫിറ്റ്ജിയുടെ കരിയർ കണക്ട് പ്രോഗ്രാം നല്ലൊരു ഓപ്ഷനാണ്.
വെബിനാറിന് രജിസ്റ്റർ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://us06web.zoom.us/webinar/register/WN_OSbFmIwlRWeyK3d7mK5P9g