Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഇൗ കൊറോണക്കാലത്ത്​ കുട്ടികൾക്ക്​ നൽകാം സൂപ്പർ ഫുഡ്​സ്​
cancel
Homechevron_rightVelichamchevron_rightSpecial Storieschevron_rightഇൗ കൊറോണക്കാലത്ത്​...

ഇൗ കൊറോണക്കാലത്ത്​ കുട്ടികൾക്ക്​ നൽകാം സൂപ്പർ ഫുഡ്​സ്​

text_fields
bookmark_border

രോഗങ്ങളോട് പൊരുതിനിൽക്കാൻ ശരീരത്തിന് പ്രതിരോധശേഷി അനിവാര്യമാണ് പ്രത്യേകിച്ച്, കൊറോണ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ. കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തിയേ പറ്റൂ. ഒരു പരിധി വരെ ശരീരത്തിലേക്ക്​ കയറാൻ ശ്രമിക്കുന്ന എല്ലാ രോഗാണുക്കളെയും അകറ്റി നിർത്താൻ നമ്മുടെ പ്രതിരോധ സംവിധാനത്തിന് കഴിയണം. നമ്മള്‍ കഴിക്കുന്ന ഭക്ഷണവും ജീവിതശൈലിയുമാണ് നമ്മുടെ ശരീരത്തി​െൻറ പ്രതിരോധ ശേഷി നിര്‍ണയിക്കുന്നത്.

പോഷകങ്ങൾ ധാരാളമടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നവരാണെങ്കില്‍ പ്രതിരോധ ശേഷിയുടെ കാര്യത്തില്‍ ആശങ്ക വേണ്ട. ഏതൊരു രോഗത്തെയും നിസ്സാരമായി തള്ളിക്കളയാന്‍ ഇവരുടെ ശരീരത്തിന് കഴിയും. അഥവാ എന്തെങ്കിലും തരത്തിലുള്ള അസുഖങ്ങള്‍ ചെറിയ തോതില്‍ ബാധിച്ചാലും അത് സങ്കീര്‍ണമായ അവസ്ഥയിലേക്ക്​ നീങ്ങുകയുമില്ല. ഇത്തരത്തില്‍ ശരീരത്തെ ശക്തിപ്പെടുത്തുന്ന ആഹാര സാധനങ്ങൾ അറിഞ്ഞിരിക്കാം.




വെളുത്തുള്ളി

ബാക്ടീരിയ, വൈറസ്, ഫംഗസ് മുതലായവയെ പ്രതിരോധിക്കാൻ സഹായിക്കുന്ന സംയുക്തങ്ങൾ വെളുത്തുള്ളിയിലുണ്ട്. കൊളസ്‌ട്രോൾ കുറക്കാനും പ്രതിരോധശക്തി വർധിപ്പിക്കാനും സഹായിക്കുന്ന സംയുക്തമായ അല്ലിസിൻ വെളുത്തുള്ളിയിലുണ്ട്.




മത്സ്യം

മത്തി, അയല തുടങ്ങിയ ആഴക്കടല്‍ മത്സ്യങ്ങളിലാണ് ഒമേഗ 3 ഫാറ്റി ആസിഡ് അളവ് കൂടുതല്‍ കണ്ടു വരുന്നത്. ഇവയില്‍ മഗ്നീഷ്യം, പ്രോട്ടീന്‍ എന്നിവയുടെ അളവും വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഒട്ടുമിക്ക രോഗങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ശരീരത്തെ വളരെയധികം സഹായിക്കുന്നതാണ് ഇത്തരം ചെറു മത്സ്യങ്ങള്‍. പേശികള്‍ക്ക് ബലംനല്‍കാനും ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഇല്ലാതാക്കാനും ഇവ കഴിക്ക​ുന്നത് നല്ലതാണ്. മത്തി, അയല എന്നീ മത്സ്യങ്ങള്‍ നല്ല അളവില്‍ കഴിക്കുക വഴി വിറ്റാമിന്‍ ഡി, കൂടാതെ ബി12 വിറ്റാമിനും ധാരാളമായി ലഭിക്കും.

റാഗി

ശരീരത്തിന് ഏറ്റവും ആരോഗ്യകരമായ ധാന്യങ്ങളിലൊന്നാണ് റാഗി. ആൻറി ഓക്‌സിഡൻറുകള്‍ ധാരാളമടങ്ങിയ റാഗി രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ മികച്ച ഭക്ഷണ പദാർഥമാണ്. കാത്സ്യം, പൊട്ടാസ്യം, ഫൈബര്‍, അയണ്‍, വിറ്റാമിന്‍ സി എന്നിവയുടെ കലവറയാണ് റാഗി.

പല തരം വിത്തുകള്‍

ഫ്ലാക്സ് സീഡ്സ്, ചിയ സീഡ്സ് തുടങ്ങിയവയാണ് വിത്തുകളുടെ ഇനത്തില്‍ ഏറ്റവും കൂടുതല്‍ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ളത്. ഇതു കൂടാതെ മഗ്നീഷ്യം, ഇരുമ്പ്​​, ഫൈബര്‍ തുടങ്ങിയവയും വലിയ അളവിലുണ്ട്. കൂടിയ കൊളസ്ട്രോള്‍ നില കുറക്കാനായി ഇതു സഹായിക്കും. കൂടാതെ, അപകടകരമായ രീതിയില്‍ ഫ്രീ റാഡിക്കല്‍സ് മെറ്റബോളിസത്തെ ആക്രമിക്കുന്നത് തടയാനും ഇതു സഹായിക്കും.

വാള്‍നട്ട്

ഒമേഗ 3 ഫാറ്റി ആസിഡുകളുടെ മികച്ച ഉറവിടമാണ് വാള്‍നട്ട്. രോഗപ്രതിരോധ സംവിധാനത്തിന് മികച്ച ബലം നല്‍കാന്‍ ഇതിനു കഴിയും. ഹൃദയത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കാനും വാള്‍നട്ട്‌ വളരെയധികം സഹായിക്കും. കൂടാതെ അമിതാഹാരം ഒഴിവാക്കാനായി വിശപ്പി​െൻറ അളവ് കുറക്കാനും ഇതു സഹായിക്കും. രക്തസമ്മർദം, കൊളസ്ട്രോള്‍ എന്നിവ കുറക്കാനും ശരീരത്തിലെ വീക്കങ്ങള്‍ ഭേദമാക്കാനും ഇതിലടങ്ങിയ ഘടകങ്ങള്‍ സഹായിക്കുമെന്ന് ധാരാളം പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.


സോയാബീന്‍സ്

സോയാബീന്‍ നല്ല പ്രോട്ടീനുകളുടെ കലവറയാണ്. കൂടിയ അളവില്‍ ഫൈബര്‍ കണ്ടൻറും പ്രോട്ടീനില്‍ അടങ്ങിയിരിക്കുന്നു. ഇത​ു പതിവായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഒരു പരിധി വരെ രോഗങ്ങളെ അകറ്റിനിര്‍ത്താന്‍ സഹായിക്കും. ഇത​ു ഹൃദ്രോഗ സാധ്യത കുറക്കുകയും ചീത്ത കൊളസ്ട്രോള്‍ കുറക്കാനായി ശരീരത്തെ സഹായിക്കുകയും ചെയ്യും.

ബ്ലൂ ബെറി

മറ്റുള്ളവയുമായി താരതമ്യം ചെയ്യുമ്പോള്‍ കലോറി കുറഞ്ഞ പഴമാണ് ബ്ലൂബെറി. എന്നാല്‍, നൂട്രിയൻറ്​സും ആൻറി ഒക്സിടൻറ്​സും ധാരാളം അടങ്ങിയതുമാണ്. അതിനാല്‍തന്നെ, ശരീരത്തിന്‍റെ പ്രതിരോഷ ശേഷിക്ക്​ മികച്ച പിന്തുണ നല്‍കാന്‍ ബ്ലൂ ബെറി പഴങ്ങള്‍ കഴിക്കുന്നത് വളരെ നല്ലതാണ്. ഇതു ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ കുറക്കാനും കൊളസ്ട്രോള്‍ ആരോഗ്യകരമായ രീതിയില്‍ നിലനിര്‍ത്താനും സഹായിക്കും.

ചീര

എല്ലാ വൈറ്റമിനുകളും ധാതുക്കളും ആൻറി ഓക്സിഡൻറുകളും നിറഞ്ഞ ഏറ്റവും പോഷക സമ്പുഷ്​ടമായ ഭക്ഷണങ്ങളിലൊന്ന്. പച്ച നിറത്തിലുള്ള ഇലക്കറികളിൽ വൈറ്റമിൻ സി, ബീറ്റ കരോട്ടീൻ, മറ്റു പോഷകങ്ങൾ ഇവ ധാരാളം ഉണ്ട്. ഇത് അണുബാധകളെ തടഞ്ഞു രോഗ സാധ്യത കുറക്കുന്നു


നെല്ലിക്ക

രോഗ പ്രതിരോധ ശക്തി മെച്ചപ്പെടുത്താൻ സഹായിക്കുന്ന മറ്റൊന്നാണ് നെല്ലിക്ക. വെളുത്ത രക്‌താണുക്കളുടെ ഉൽപാദത്തിനു സഹായിക്കുന്ന വിറ്റാമിൻ സി-യുടെ മികച്ച ഉറവിടമാണ്. കൂടാതെ, നെല്ലിക്കയിൽ ധാരാളം കാത്സ്യം, അയൺ തുടങ്ങിയ ധാതുക്കൾ അടങ്ങിയിട്ടുണ്ട്. രോഗ പ്രതിരോധ ശേഷി കൂട്ടുക മാത്രമല്ല, ഇവ ദഹന പ്രവർത്തത്തിനും അമിത വണ്ണം കുറക്കാനും സഹായിക്കുന്നു.

ഗോതമ്പ്

ഏറ്റവും കൂടുതല്‍ പോഷക ഘടകങ്ങള്‍ അടങ്ങിയിട്ടുള്ള ധാന്യങ്ങളില്‍ ഒന്നാണ് ഗോതമ്പ്. വിറ്റാമിന്‍ ബി 12 ഗോതമ്പില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇരുമ്പ്, ഫോളിക് ആസിഡ് എന്നിവ അടങ്ങിയിരിക്കുന്ന ഗോതമ്പ് ദഹനശേഷി വര്‍ധിപ്പിക്കാനും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാനും വളരെ നല്ലതാണ്.

കാര്യമായ അസുഖങ്ങളുള്ളവരാണെങ്കിൽ ഡോക്​ടറോട്​ പറഞ്ഞശേഷം മാത്രമേ ഇൗ ഘടകങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താവൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:healthchildrenCoronasuperfoods#Covid19
News Summary - superfoods for children in the time of corona
Next Story