Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Play Ludo Study English
cancel
Homechevron_rightVelichamchevron_rightMy Pagechevron_rightലു​ഡോ​ ക​ളി​ക്കാം...

ലു​ഡോ​ ക​ളി​ക്കാം Singular & Plural പ​ഠി​ക്കാം

text_fields
bookmark_border

വീ​ട്ടി​ലി​രു​ന്ന്​ ക​ളിക്കാ​ൻ​ ​ഒ​രു DICE GAME പ​രി​ച​യ​പ്പെ​ട്ടാ​ലോ? ഈ​ ഗെ​യിം​ ക​ളി​ക്കാൻ ഒരു DICE മാ​ത്രം ​മ​തി​. മൊ​ബൈ​ൽ​ ഫോ​ണി​ൽ​ ന​ല്ല DICE ഇ​ൻ​സ്​റ്റാ​ൾ ​ചെ​യ്താ​ലും ​മ​തി.

പ​ല​ ഇം​ഗ്ലീ​ഷ്​ വാ​ക്കു​ക​ളും Singularൽനിന്ന്​ (ഏ​ക​വ​ച​നം) Plural (ബ​ഹു​വ​ച​നം)​ ആ​ക്കാ​ൻ​ കുട്ടികൾ ​പ്ര​യാ​സ​പ്പെ​ടാ​റു​ണ്ട്. ഈ ​ലു​ഡോ​ ഗെ​യിം​ ക​ളി​ക്കു​ന്ന​തി​ലൂ​ടെ ​എ​ളു​പ്പ​ത്തി​ൽ​ ന​മു​ക്കി​ത്​ പ​ഠി​ച്ചെ​ടു​ക്കാം. Singular Plural ആ​ക്കി ​മാ​റ്റു​മ്പോ​ൾ​ പാ​ലി​ക്കേ​ണ്ട​ ല​ളി​ത​മാ​യ എട്ടു സൂ​ത്ര​ങ്ങ​ൾ​ പ​രി​ച​യ​പ്പെ​ട്ടാ​ലോ?

1. അ​ധി​ക​വാ​ക്കു​ക​ളി​ലും 's' ചേ​ർ​ത്താ​ൽ Plural ആ​യി​മാ​റും

ഉ​ദാഹരണം: One apple-Two apples, book-books, friend-friends, teacher -teachers, shop-shops

2. ch, sh, s, ss , x, z എ​ന്നീ​ അ​ക്ഷ​ര​ങ്ങ​ളി​ൽ​ അ​വ​സാ​നി​ക്കു​ക​യാ​ണെ​ങ്കി​ൽ 'es' ​ചേ​ർ​ത്തു കൊ​ടു​ക്ക​ണം.

Eg. Box-boxes , bench- benches, bus-buses, wish-wishes, ostrich-ostriches, kiss-kisses

3. അ​വ​സാ​ന ​അ​ക്ഷ​ര​മാ​യ yക്ക്​ തൊ​ട്ടു​മു​മ്പു​ള്ള ​അ​ക്ഷ​രം Consonant ആ​ണെ​ങ്കി​ൽ 'Y' മാ​റ്റി 'ies' ചേ​ർ​ത്തു​ കൊ​ടു​ക്കു​ക.

ഉ​ദാഹരണം: city-cities, lady-ladies, berry-berries

ഒ​രു​വാ​ക്കി​ന്റെ ​അ​വ​സാ​ന​ അ​ക്ഷ​ര​മാ​യ yക്ക്​​ മുന്നിൽ vowels (a, e, i, o, u) ആ​ണെ​ങ്കി​ൽ 's' ചേ​ർ​ത്തു​ കൊ​ടു​ത്താ​ൽ ​മാ​ത്രം ​മ​തി.

ഉ​ദാഹരണം: Boy-Boys , Key-Keys , Holiday -Holidays

4. Noun അ​വ​സാ​നി​ക്കു​ന്ന​ത് F, FE എ​ന്നീ ​വാ​ക്കു​ക​ളി​ലാണെ​ങ്കി​ൽ F ഒ​ഴി​വാ​ക്കി ves ചേ​ർ​ത്തുകൊ​ണ്ട് Plural ഉ​ണ്ടാ​ക്കാം.

ഉ​ദാഹരണം: leaf-leaves, wife -wives, thief -thieves, wolf-wolves

5. Oയി​ൽ​ അ​വ​സാ​നി​ക്കു​ന്ന ​മി​ക്ക​ വാ​ക്കു​ക​ളി​ലും Plural ഉ​ണ്ടാ​ക്കാ​ൻ ES ചേ​ർ​ത്തു കൊ​ടു​ത്താ​ൽ​ മ​തി.

ഉ​ദാഹരണം: Mango-Mangoes, Cargo-Cargoes,

എ​ന്നാ​ൽ​, അ​പൂ​ർ​വം ​ചി​ല​ വാ​ക്കു​ക​ളി​ൽ​ ഈ​ നി​യ​മം ​പാ​ലി​ക്കാ​റി​ല്ല

ഉ​ദാഹരണം: photo-photos, auto-autos, video-videos

6. പ്ര​ത്യേ​കി​ച്ച്​ rules ഒ​ന്നുമി​ല്ലാ​ത്ത​ ചി​ല​ വാ​ക്കു​ക​ളുണ്ട്​. ഇ​വ​യാ​ണ് Irregular plurals.

ഉ​ദാഹരണം: Man-Men, Child -Children, Woman- Women, Foot–Feet, Tooth-Teeth, Mouse-Mice

7. എ​ന്നാ​ൽ,​ ചി​ല​ വാ​ക്കു​ക​ളു​ടെ Singular, Plural എന്നിവ ഒ​ന്നു​ത​ന്നെ​യാ​ണ്.

Sheep, Fish, aircraft, Accommodation, Advice, Furniture,Trousers, Wood, News, Information.

8. ഈ​ വാ​ക്കു​ക​ൾ​ പ​ല​പ്പോ​ഴും ​ന​മ്മെ ​ക​ൺ​ഫ്യൂ​ഷ​നാക്കാ​റു​ണ്ട്.

Fungus-Fungi, syllabus-syllabi, Nucleus- Nuclei, quiz-quizzes, synopsis-synopses, crisis-crises, bases-basis

എ​ങ്ങ​നെ ക​ളി​ക്കാം?

Ludo ക​ളി​ക്കാ​ൻ നി​ങ്ങ​ൾ​ക്ക​റി​യാ​മ​ല്ലോ. Ludo ക​ളി​യി​ലെ എ​ല്ലാ നി​യ​മ​ങ്ങ​ളും പാ​ലി​ച്ചുകൊ​ണ്ടാ​ണ് ഈ ​ഗെ​യി​മും ക​ളി​ക്കേ​ണ്ട​ത്. ര​ണ്ടോ നാ​ലോ പേ​ർ​ക്ക് ഇ​രു​ന്ന് ക​ളി​ക്കാ​വു​ന്ന ഒ​രു ബോ​ർ​ഡ് ഗെ​യിമാണ് LUDO. ഇ​തി​ൽ ക​ളി​ക്കാ​ർ നാ​ലു​പേ​രും ക​ട്ട​യു​രു​ട്ടി കി​ട്ടു​ന്ന സം​ഖ്യ​യ​നു​സ​രി​ച്ച് ത​ങ്ങ​ളോ​രോ​രു​ത്ത​രു​ടെയും ക​രു​ക്ക​ളെ ബോ​ർ​ഡി​ൽ ക​ളി തു​ട​ങ്ങു​ന്ന ഇ​ടം മു​ത​ൽ തീ​രു​ന്ന ഇ​ടംവ​രെ മ​ത്സ​രി​ച്ചു നീ​ക്കു​ന്നു.

Ludo boardൽ ​നീ​ല, പ​ച്ച, മ​ഞ്ഞ, ചു​വ​പ്പ് എ​ന്നീ നാ​ലു നി​റ​ങ്ങ​ളാ​ണു​ള്ള​ത്.​ നി​റം ഓ​രോ ക​ളി​ക്കാ​ര​നും തി​ര​ഞ്ഞെ​ടു​ക്കാം.​ ഓ​രോ നി​റ​ങ്ങ​ളി​ലും നാ​ലു ക​രു​ക്ക​ളു​ണ്ട് (യോ​ജി​ച്ച ക​ള​ർ പേ​പ്പ​റു​ക​ൾ വെ​ട്ടി​യെ​ടു​ത്തു നി​ങ്ങ​ൾ​ക്കു ക​രു​ക്ക​ൾ ഉ​ണ്ടാ​ക്കാ​വു​ന്ന​താ​ണ്). നി​ങ്ങ​ൾ നീ​ല നി​റ​മാ​ണ് തി​ര​ഞ്ഞെ​ടു​ത്ത​തെ​ന്നു ക​രു​തു​ക.​ അ​ങ്ങ​നെ​യാ​ണെ​ങ്കി​ൽ ഓ​രോ നീ​ല ക​രു​വി​നെ​യും ludo boardനെ ​ചു​റ്റിപ്പോ​കു​ന്ന വ​ഴി​യി​ലൂ​ടെ വേ​ണം നീ​ല നി​റ​ത്തി​ന്റെ homeൽ ​എ​ത്തി​ക്കാ​ൻ.

Diceൽ ആറെ​ന്ന അ​ക്കം കി​ട്ടു​മ്പോ​ൾ നി​ങ്ങ​ൾ​ക്ക് നി​ങ്ങ​ളു​ടെ ക​രു​ക്ക​ളെ ക​ള​ത്തി​ലേ​ക്കി​റ​ക്കാം. തു​ട​ർ​ന്ന് നി​ങ്ങ​ൾ​ക്ക് കി​ട്ടു​ന്ന അ​ക്ക​ങ്ങ​ൾ അ​നു​സ​രി​ച്ചു മു​ന്നോ​ട്ടുപോ​കാം. മ​റ്റു ക​ളി​ക്കാ​ർ​ക്ക് നി​ങ്ങ​ളെ​യും നി​ങ്ങ​ൾ​ക്ക് മ​റ്റു​ള്ള​വ​രു​ടെ ക​രു​ക്ക​ളെ​യും വെ​ട്ടാ​ൻ സാ​ധി​ക്കും. വെ​ട്ടി​യ ക​രു ക​ള​ത്തി​ൽനി​ന്ന് പു​റ​ത്തു പോ​കും. വീ​ണ്ടും ആറെ​ന്ന അ​ക്കം ല​ഭി​ക്കാ​തെ ക​ള​ത്തി​ലി​റ​ങ്ങാ​ൻ ക​ഴി​യി​ല്ല.

ആറു ല​ഭി​ക്കു​ന്ന ക​ളി​ക്കാ​ര​ന് നാ​ലു ക​രു​ക്ക​ളി​ൽ ഏ​തെ​ങ്കി​ലും ഒ​ന്ന് ക​ള​ത്തി​ലേ​ക്കി​റ​ക്കാം. തു​ട​ർ​ന്ന് diceൽ കി​ട്ടു​ന്ന അ​ക്കം ഏ​താ​ണെ​ന്നു നോ​ക്കു​ക. അ​ത്ര ത​വ​ണ ക​രു മു​ന്നോ​ട്ടുനീ​ക്കി​യാ​ൽ എ​ത്തു​ന്ന ക​ള​ത്തി​ലെ വാ​ക്ക് ശ്ര​ദ്ധി​ക്കു​ക ആ ​വാ​ക്കി​ന്റെ plural പ​റ​ഞ്ഞുക​ഴി​ഞ്ഞാ​ൽ ക​ളി​ക്കാ​ര​ന് ക​രു ആ ​സ്ഥാ​ന​ത്തേ​ക്ക് നീ​ക്കാം. ഇ​നി ക​ളി​ക്കാ​ര​ന് plural അ​റി​യി​ല്ല എ​ങ്കി​ൽ​ ക​രു നീ​ക്കാ​ൻ പാ​ടി​ല്ല.​ ഉ​ദാ: പ​ച്ച നിറം തി​ര​ഞ്ഞെ​ടു​ത്ത ആ​ൾ Toy എ​ന്ന വാ​ക്കി​ന്റെ plural form ആ​യ toys എ​ന്ന് പ​റ​ഞ്ഞുകൊ​ണ്ടാ​ണ് ക​ളി ആ​രം​ഭി​ക്കേ​ണ്ട​ത്. പി​ന്നീ​ട് അ​തെ ക​ളി​ക്കാ​ര​ന് നാലു കി​ട്ടി എ​ന്നു ക​രു​തു​ക. നാ​ലി​ലേ​ക്കു ക​രു നീ​ക്ക​ണ​മെ​ങ്കി​ൽ childന്റെ Plural form ​ആ​യ children എ​ന്ന് വ്യ​ക്ത​മാ​യി പ​റ​യ​ണം.

ഇ​ങ്ങ​നെ നാ​ലു ക​രു​ക്ക​ളും homeൽ എ​ത്തി​ക്കു​ന്ന ക​ളി​ക്കാ​ര​നാ​ണ് വി​ജ​യി. ക​ളി​ച്ചുനോ​ക്കാം അ​ല്ലേ?

(തയാറാക്കിയത്​: ഷൗക്കത്ത്​ അലി ഉള്ളണം)

Show Full Article
TAGS:LudoEnglish
News Summary - Play Ludo Study English
Next Story