Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightVelichamchevron_rightMy Pagechevron_rightഫർഹാൻ തിരക്കിലാണ്​;...

ഫർഹാൻ തിരക്കിലാണ്​; ത​െൻറ പച്ചക്കറിത്തോട്ടത്തിൽ

text_fields
bookmark_border
ഫർഹാൻ തിരക്കിലാണ്​; ത​െൻറ പച്ചക്കറിത്തോട്ടത്തിൽ
cancel
camera_alt

ഫർഹാൻ വിളവെടുത്ത ചേനയുമായി

അന്നു രാവിലെ ചെറിയൊരു കൈക്കോട്ടുമേന്തി എട്ടുവയസ്സുകാരൻ ഫർഹാൻ താൻ നട്ടുപിടിപ്പിച്ചു വളർത്തി വലുതാക്കിയ ചേനയുടെ കട തിരയാൻ പോകുമ്പോൾ വീട്ടിലെ മറ്റ്​ അംഗങ്ങളെല്ലാം ചിരിയടക്കിപ്പിടിക്കുകയായിരുന്നു. അതിനൊരു കാരണവുമുണ്ട്​. വീടിനു ചുറ്റുമുള്ള പുരയിടത്തിൽ ഒരിഞ്ചുപോലും സ്ഥലം കളയാതെ പച്ചക്കറികളും ഫലവൃക്ഷക്കളും നട്ടു പിടിപ്പിച്ചതിനാൽ, പുതുതായി ലഭിച്ച ചേനത്തൈ നടാൻ സ്ഥലം അന്വേഷിച്ചു നട്ടംതിരിഞ്ഞ ഫർഹാൻ, അവസാനം അതൊരു തെങ്ങി​െൻറ ചുവട്ടിലാണ്​ നട്ടത്. തെങ്ങിൻ ചുവട്ടിൽ ചേന വളർന്നു വലുതാകാൻ കഷ്​ടമാകും എന്ന് അന്നെല്ലാവരും ഉപദേശിച്ചതാണ്​. എന്നാൽ കക്ഷി അത് ചെവിക്കൊണ്ടതേയില്ല. എന്തോ വാശി തീർക്കാൻ എന്നമട്ടിൽ അവൻ നട്ടുപിടിപ്പിച്ച മറ്റു പച്ചക്കറികളേക്കാളും കാര്യമായി ചേനത്തൈയ്ക്ക് വളവും മറ്റും ഇട്ട്​ പരിപാലിക്കുകയു​െം ചെയ്​തു. നാളുകൾക്കകം ചേന വളർന്നുപൊങ്ങി പന്തലിച്ചു. പക്ഷേ അപ്പോഴും അതിൽനിന്ന്​ കാര്യമായി വിളവ്​ കിട്ടില്ലെന്ന്​ വീട്ടുകാർ ഉറച്ച്​ വിശ്വസിച്ചു. അതായരുന്നു ആ ചിരിക്കുപിന്നിലെ കാര്യം. വീട്ടുകാർ മുഴുവനും കാൺകെ അവൻ കൈക്കോട്ടുമേന്തി ചേന പറിക്കാൻ നടന്നു.


തിരിച്ചു വന്നപ്പോൾ അവ​െൻറ ​ൈകയിൽ മൂന്നരക്കിലോയെങ്കിലും ഭാരമുള്ള ഒരു എമണ്ടൻ ചേന. വീട്ടുകരൊ​െക്ക അത്ഭുതപ്പെട്ടു. പിന്നീടാകട്ടെ അഭിനന്ദനങ്ങളുടെ പെരുമഴ. ഓൺലൈൻ ക്ലാസ്സും ട്യൂഷനും കഴിഞ്ഞാൽ, ടി.വിക്കും മൊബൈലിനും മുന്നിലിരുന്നു സമയം കളയാതെ നേരേ വീടിനു ചുറ്റുമുള്ള പുരയിടത്തിലിറങ്ങി ത​െൻറ ജീവൻ്റെ ഭാഗമായ പച്ചക്കറി കൃഷിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഫർഹാ​െൻറ കൈ എത്താത്ത ഒരൊറ്റ ചെടികളോ ഫലവൃക്ഷങ്ങളോ ആ പുരയിടത്തിൽ ഇല്ല. എടവനക്കാട് സെയ്ൻ്റ് അംബ്രോസ് റോഡിൽ, കൂലോത്ത് എൻജിനീയർ ഫാഹദി​േൻറയും അസോസിയേറ്റ്​ പ്രഫസറായ ഡോക്ടർ ഫസീലയുടേയും മകനാണ്​ ഫർഹാൻ. പെരുമ്പാവൂർ ചേലക്കുളം അൽ-ഫിത്ത്റ ഇസ്ലാമിക്​ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kitchen gardenstudentAgriculture Newsfarming
News Summary - farming by 8 year old standard student farhan
Next Story