Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Physics
cancel
Homechevron_rightVelichamchevron_rightClassroomchevron_rightഊർജത്തോടെ എഴുതാം...

ഊർജത്തോടെ എഴുതാം ഊർജതന്ത്രം -എസ്.എസ്.എൽ.സി മാതൃക​ ചോദ്യപേപ്പർ

text_fields
bookmark_border

PHYSICS

Maximum Marks; 40 Time; 1 1/2 Hours

നിർദേശങ്ങൾ

●20 മിനിറ്റ് സമാശ്വാസ സമയമാണ്. ഈ സമയം ചോദ്യങ്ങൾ വായിക്കാനും ഇഷ്ടമുള്ളവ തിരഞ്ഞെടുക്കാനും ഉത്തരങ്ങൾ ആസൂത്രണം ചെയ്യാനും ഉപയോഗിക്കാം.

● ഓരോ ചോദ്യവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ വായിച്ച് മനസ്സിലാക്കി ഉത്തരം എഴുതുക.

●ഉത്തരം എഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കണം.

●1 മുതൽ 24 വരെയുള്ള ചോദ്യങ്ങൾക്ക് പരമാവധി ലഭിക്കുക 40 സ്കോർ ആയിരിക്കും.

പാർട്ട് 1

A.1 മുതൽ 6 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും നാലെണ്ണത്തിന് ഉത്തരം എഴുതുക (ഒരു മാർക്ക് വീതം)

1. വൈദ്യുതകാന്തിക പ്രേരണ തത്ത്വത്തിന്റെ (electromagnetic induction) അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഉപകരണം ഏതാണ്.

(ചലിക്കും ചുരുൾ ലൗഡ് സ്പീക്കർ, ജനറേറ്റർ, ഇൻഡക്ടർ, വൈദ്യ‍ുത മോട്ടോ൪)

2. വൈദ്യുതി പ്രദക്ഷിണ ദിശയിൽ പ്രവഹിക്കുന്ന സോളിനോയിഡിന്റെ അഗ്രത്ത് ----------- ധ്രുവം ആയിരിക്കും

3. ബന്ധം കണ്ടെത്തി പൂരിപ്പിക്കുക

•ഇലക്ട്രിക് ഹീറ്റർ: താപഫലം

•ഇലക്ട്രിക് മിക്സി :...........…

4. ഒരു രോഗിയോട് +2 D പവർ ഉള്ള ലെൻസ് ഉപയോഗിക്കാൻ ഡോക്ടർ നിർദേശിച്ചു. അയാള‍ുടെ നേത്രത്തിന് എന്ത് ന്യൂനതയായിരിക്കും?

5. ഒരു കോൺകേവ് ദർപ്പണത്തിന് (concave mirror) മുന്നിൽ വസ്തുവിന്റെ സ്ഥാനം വളരെ അകലെ ആയിരുന്നാൽ പ്രതിബിംബത്തിന്റെ സ്ഥാനം എവിടെയായിരിക്കും?

(F -ൽ, C യ്ക്ക് അപ്പുറം, C-യിൽ, F- നും P യ്ക്കും ഇടയിൽ)

6. CNG യിലെ പ്രധാന ഘടകമാണ്...................

B. 7 മുതൽ 9 വരെയുള്ള എല്ലാ ചോദ്യങ്ങൾക്കും ഉത്തരം എഴുതുക (1 മാർക്ക് വീതം)

7. ഹൈഡ്രജന്റെ കലോറിക മൂല്യം എത്ര?

8. പ്രേരിത emf ന്റെ (induced emf) ദിശ കണ്ടെത്താൻ സഹായിക്കുന്ന നിയമം എഴുതുക

9. ലെൻസ്‌ സമവാക്യം 1/f =.………….

പാർട്ട് 2

A. ചുവടെ നൽകിയിരിക്കുന്ന ചോദ്യത്തിന് ഉത്തരം എഴുതുക ( 2 മാർക്ക് )

10. വൈദ്യുതി കടന്നുപോകുന്ന സോളിനോയിഡിന്റെ ധ്രുവതയുമായി ബന്ധപ്പെട്ട ചിത്രങ്ങളിൽ ശരിയായത് കണ്ടെത്തി കാരണം എഴുതുക.


B. 11 മുതൽ 12 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും ഒരു ചോദ്യത്തിന് ഉത്തരം എഴുതുക (2 മാർക്ക് )

11. ഒരു ട്രാൻസ്ഫോർമറിന്റെ ഇൻപുട്ട് വോൾട്ടേജ് 120V ആണ്. ഇതി​െന്റ പ്രൈമറിയിലെ ചുറ്റുകളുടെ എണ്ണം 400ഉം സെക്കൻഡറി ചുറ്റുകളുടെ എണ്ണം 40ഉം ആയാൽ സെക്കൻഡറിയിലെ വോൾട്ടത കണക്കാക്കുക?

12. എന്താണ് ബയോമാസ്? ബയോമാസ് ബയോഗ്യാസ് ആക്കി ഉപയോഗിക്കുമ്പോഴുള്ള മേന്മകൾ എന്തെല്ലാം?

പാർട്ട് 3

A.13 മുതൽ 16 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 3 ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക (3 മാർക്ക് വീതം)

13. ഫോക്കസ് ദൂരം (focal length) 20 cm ആയ ഒരു ഗോളീയ ദർപ്പണത്തിന് മുന്നിലുള്ള ഒരു വസ്തുവിന്റെ പ്രതിബിംബത്തിന് -1 ആവർധനം (magnification) ലഭിക്കുന്നു.

a) ഇത് ഏത് തരം ദർപ്പണം ആണ്?

b) ഈ ദർപ്പണത്തിന് മുന്നിൽ 45 cm അകലെ വസ്തു വച്ചാൽ രൂപീകൃതമാകുന്ന പ്രതിബിംബത്തിലേയ്ക്കുള്ള അകലം കണക്കാക്കുക?

14. ഒരു സോളിനോയിഡിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോൾ അതിനു ചുറ്റുമുള്ള കാന്തിക ബലരേഖകളും ഒരു ബാർ കാന്തത്തിന്റെ ബലരേഖകളും ചിത്രീകരിച്ചിരിക്കുന്നു.


ബാർ കാന്തത്തിന്റെയും സോളിനോയ്ഡിന്റെയും കാന്തിക മണ്ഡലങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങൾ പട്ടികപ്പെടുത്തുക.


15. അകലെയും അടുത്തുമുള്ള വസ്തുക്കളെ നമുക്ക് കാണാൻ സാധിക്കുന്നുണ്ട്

a) ആരോഗ്യമുള്ള കണ്ണുകൾക്ക് വ്യക്തമായ കാഴ്ചയ്ക്കുള്ള കുറഞ്ഞ ദൂരം ഏത് പേരിൽ അറിയപ്പെടുന്നു?

b) ഈ ദൂരം എത്ര സെന്റിമീറ്റർ ആണ്?

c) അകലെയും അടുത്തുമുള്ള വസ്തുക്കളെ നാം വീക്ഷിക്കുമ്പോൾ പ്രതിബിംബം ററ്റിനയിൽ തന്നെ ലഭിക്കുന്നത് എങ്ങനെയാണ്?

16. നാം ഇന്ന് അഭുമുഖീകരിക്കുന്ന പ്രശ്നങ്ങളിലൊന്നാണല്ലോ 'ഊർജ പ്രതിസന്ധി'

a) എന്താണ് ഊർജപ്രതിസന്ധി ?

b) ഊർജ പ്രതിസന്ധി പരിഹരിക്കാനുള്ള മാർഗങ്ങൾ നിർദേശിക്കുക

B. ചുവടെ നൽകിയിരിക്കുന്ന ചോദ്യത്തിന് ഉത്തരം എഴുതുക (3 മാർക്ക്)

17.ഒരു കോൺകേവ് ലെൻസിന്റെ ഫോക്കസ് ദൂരം 10cm ആണ്. ഈ ലെൻസിനു മുന്നിൽവച്ച ഒരു വസ്തുവിന്റെ പ്രതിബിംബം ലെൻസിൽ നിന്ന് 12cm അകലെയായി ലഭിക്കുന്നുവെങ്കിൽ വസ്തുവിലേക്കുള്ള അകലം കണക്കാക്കുക.

പാർട്ട് 4

A. 18 മുതൽ 20 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും രണ്ട് ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക (4 മാർക്ക് വീതം)

18. ഒരു ദർപ്പണത്തിനു മുന്നിൽ 20 സെ.മീ അകലെ, കത്തിച്ച ഒരു മെഴുകുതിരി വെച്ചപ്പോൾ അതിന്റെ തലകീഴായ പ്രതിബിംബം അതേ സ്ഥാനത്തുതന്നെ രൂപപ്പെടുന്നു.

a) ദർപ്പണം ഏത് തരമാണ്?

b) ഉണ്ടാകുന്ന പ്രതിബിംബത്തിന്റെ വലുപ്പം എങ്ങനെയായിരിക്കും?

c) ദർപ്പണത്തിന്റെ ഫോക്കസ് ദൂരം എത്രയായിരിക്കും?

d) പ്രതിബിംബത്തിന്റെ ആവർധനം കണക്കാക്കുക.

19. ചില൪ക്ക് അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാമെങ്കിലും അകലെയുള്ളവ വ്യക്തമായി കാണാൻ കഴിയുന്നില്ല.

a)കണ്ണിന്റെ ഈ ന്യൂനത ഏത് പേരിൽ അറിയപ്പെട‍ുന്ന‍ു?

b) ഈ ന്യൂനത രൂപപ്പെടാനുള്ള രണ്ട് കാരണങ്ങൾ എഴുതുക

c) ഇത് പരിഹരിക്കാനുള്ള ഒരു മാർഗം എഴുതുക

20. വൈദ്യുതിയുടെ താപഫലത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സുരക്ഷാ ഫ്യ‍ൂസിന്റെ പ്രധാന ഭാഗമാണ് ഫ്യൂസ് വയർ

a) ഏത് ലോഹസങ്കരം കൊണ്ടാണ് ഫ്യൂസ് വയർ നിർമിച്ചിരിക്കുന്നത്?

b) ഈ ലോഹസങ്കരത്തിന്റെ പ്രത്യേകത എന്ത്?

c) ഫ്യൂസ് വയർ സർക്യൂട്ടിൽ ഘടിപ്പിച്ചിരിക്കുന്നത് ഏത്

രീതിയിലാണ്?

d) ഫ്യൂസ് വയർ ഉരുകിപ്പോകാൻ ഇടയാക്കുന്ന അമിത വൈദ്യുതി പ്രവാഹമുണ്ടാക്കുന്ന സാഹചര്യങ്ങൾ ഏതെല്ലാം

B. 21 മ‍ുതൽ 22 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും ഒരു ചോദ്യത്തിന് ഉത്തരം എഴുതുക (4 മാർക്ക് )

21. സൗരോർജം പരമാവധി ഉപയോഗപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

a) സോളാർ സെൽ നിർമിച്ചിരിക്കുന്ന ഇലക്ട്രോണിക് ഘടകമേത്?

b) സോളാർ സെല്ലിൽ നടക്കുന്ന ഊർജമാറ്റം എന്ത്?

c) സോളാർ പാനൽ മാത്രം ഉപയോഗിക്കാൻ കഴിയുന്ന സന്ദർഭങ്ങൾ എഴുതുക.

22 . തുല്യ നീളമുള്ള കവചിത ചെമ്പുകമ്പി സോളിനോയ്ഡ് രൂപത്തിലും അല്ലാതെയും സർക്യൂട്ടിൽ ഘടിപ്പിച്ച് ഒരു വിദ്യാർഥി ചെയ്ത അഞ്ച് പ്രവർത്തനങ്ങളുടെ ചിത്രീകരണങ്ങൾ നൽകിയിരിക്കുന്നു.


a) ഏറ്റവും കുറഞ്ഞ പ്രകാശതീവ്രതയുള്ള ബൾബുകൾ ഏതെല്ലാം സർക്യൂട്ടുകളിലേതാണ്?

b) ബൾബുകളുടെ പ്രകാശതീവ്രത കുറയ്ക്കാൻ കാരണമായ പ്രതിഭാസം ഏത് ?

c) പ്രസ്തുത പ്രതിഭാസം നിർവചിക്കുക.

d) സർക്യൂട്ടിൽ ഉപയോഗിച്ചിരിക്കുന്ന പച്ചിരുമ്പ് കോർ സഫല വോൾട്ടതയെ എങ്ങനെ സ്വാധീനിക്കുന്നു?

പാർട്ട് 5

23 മ‍ുതൽ 24 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും ഒരു ചോദ്യത്തിന് ഉത്തരം എഴുതുക (5 മാർക്ക് )

23. ചിത്രം നിരീക്ഷിക്കുക


i) ചിത്രം സൂചിപ്പിക്കുന്ന ഉപകരണം ഏത്?

ii) a, b എന്നീ ഘടകങ്ങളുടെ പേര് എഴുതുക?

iii) ഈ ഉപകരണത്തിന്റെ പ്രവർത്തനതത്ത്വം എന്ത്?

iv) ഈ ഉപകരണത്തിന്റെ പ്രവർത്തനം വിശദമാക്കുക?

24. വ്യത്യസ്ത രീതിയിൽ പ്രതിരോധകങ്ങൾ ബന്ധിപ്പിച്ച് സർക്യൂട്ടിലെ വോൾട്ടതയിലും കറന്റിലും മാറ്റം വരുത്താം.

a) പ്രതിരോധകങ്ങളെ സർക്യൂട്ടിൽ ഏതെല്ലാം രീതിയിൽ ബന്ധിപ്പിക്കാം?

b) 2Ω, 4Ω, 6Ω പ്രതിരോധകങ്ങൾ ഉപയോഗിച്ച് നിർമിക്കാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ പ്രതിരോധം എത്ര? ഇതിനായി പ്രതിരോധകങ്ങളെ സർക്യൂട്ടിൽ ഘടിപ്പിക്കുന്നതെങ്ങനെയാണെന്ന് ചിത്രീകരിക്കുക.

c) 6 V ബാറ്ററിയുമായി മേൽപറഞ്ഞ പ്രതിരോധകങ്ങളെ സമാന്തരമായി ബന്ധിപ്പിച്ചാൽ 2Ω പ്രതിരോധകത്തിലൂടെ പ്രവഹിക്കുന്ന കറന്റ് എത്രയായിരിക്കും?

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SSLCPhysics
News Summary - SSLC Easy Physics Model Question Paper
Next Story