Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Malala Yousafzai
cancel

1. മലാല യൂസുഫ്‌ സായ്

തഹ്​രീ​​േഖ​ താലിബാൻ എന്ന ഭീകരസംഘടനയുടെ ഭരണത്തിനുകീഴിൽ മൗലികാവകാശങ്ങൾപോലും നിഷേധിക്കപ്പെട്ട് കഴിഞ്ഞിരുന്ന ഒരു ജനതയുടെ ഇടയിൽനിന്ന് ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി വളർന്ന കുട്ടിയാണ് 19 കാരിയായ മലാല യൂസുഫ്‌ സായ് എന്ന പാകിസ്​താനി പെൺകുട്ടി. പാകിസ്​താനിലെ സ്വാത് താഴ്വരയിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾക്കിടെ താലിബാൻ ഭീകരരുടെ വെടിയേറ്റ മലാല മരണത്തിൽനിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. സ്വാത്തിലെ താലിബാൻ നിയന്ത്രണങ്ങളെ കുറിച്ചും നീതിനിഷേധത്തെക്കുറിച്ചും എഴുത്തിലൂടെ ആഞ്ഞടിച്ച മലാല എന്ന കൊച്ചു പെൺകുട്ടിയെ ലോകം അറിഞ്ഞു തുടങ്ങുന്നത് 2009 ജനുവരി മൂന്നു മുതലാണ്. ബി.ബി.സിയുടെ ഉർദു ചാനലിൽ 11 വയസ്സുകാരിയായ മലാലയുടെ ആദ്യ ബ്ലോഗ് പ്രത്യക്ഷപ്പെട്ടിരുന്നു, താലിബാൻ ഭീകരർക്കെതിരെ ഉയർന്ന പുതുതലമുറയുടെ സ്വരമായിരുന്നു അത്. വിദ്യാഭ്യാസത്തിനുവേണ്ടി ലോകത്തിലെ പ്രധാന ഭീകരസംഘടനക്കെതിരെ സധൈര്യം പോരാടുന്ന ഈ പെൺകുട്ടിക്ക് ലോക മാധ്യമങ്ങൾ പ്രധാനസ്ഥാനം നൽകി. 2012 ഒക്ടോബർ ഒമ്പതിന് 'ആരാണ് മലാല?' എന്ന ചോദ്യവുമായി ഭീകരർ സ്‌കൂൾ ബസ് തടഞ്ഞുനിർത്തി. വിദ്യാർഥികൾ ഭയപ്പാടോടെ മലാലയെ നോക്കി. നിമിഷംനേരം കൊണ്ട് വെടിയുണ്ടകൾ പാഞ്ഞടുത്തു. അത് മലാലയുടെ തല തുളച്ച് കഴുത്തു വഴി തോളെല്ലിലേക്ക് കയറി. എന്നാൽ അവൾ ത​െൻറ ശരീരത്തിലെ മുറിവുകളോട് പൊരുതി ജീവിതത്തിലേക്ക് തിരിച്ചുവന്നു.

ആ കൊച്ചു പെൺകുട്ടിയുടെ ജീവിതം മാറ്റി മറിച്ചതും അവരെ ലോകമറിഞ്ഞതും അന്നു മുതലാണ്. 2014ൽ സമാധാനത്തിനുള്ള ​െനാ​േബൽ സമ്മാനം ലഭിച്ച മലാലയോടുള്ള ആദരസൂചകമായി അവളുടെ ജന്മദിനമായ ജൂലൈ 12 ഐക്യരാഷ്​ട്ര സംഘടന മലാല ദിനമായി ആചരിക്കുന്നു.

ആൻ ഫ്രാങ്ക്​

2. ആൻ ഫ്രാങ്ക്

സ്വേച്ഛാധിപതിയായിരുന്ന ജർമൻ ഭരണാധികാരി അഡോൾഫ് ഹിറ്റ്​ലറുടെ വംശവെറിക്കിരയായെങ്കിലും ത​െൻറ ഡയറിക്കുറിപ്പുകളിലൂടെ ലോകഹൃദയത്തിൽ ഇടംനേടിയ കൊച്ചു കൂട്ടുകാരിയാണ് ആൻ ഫ്രാങ്ക്. ഹിറ്റ്​ലറുടെ കിരാതവാഴ്‌ചയുടെ കാലത്ത് കുടുംബത്തോടൊപ്പം ഒളിവിൽ കഴിയുമ്പോഴാണ് ആൻ എഴുതിത്തുടങ്ങിയത്. കിറ്റി എന്ന ഓമനപ്പേരിട്ട് സ്വന്തം സുഹൃത്തിനെപ്പോലെ കരുതിയിരുന്ന ത​െൻറ ഡയറിയിൽ അവൾ കുറിച്ചിട്ട അനുഭവങ്ങളാണ് ലോക മനഃസാക്ഷിയെത്തന്നെ പിടിച്ചുലച്ച 'The Diary of a Young Girl'. അതൊരുപക്ഷേ, ആൻ എന്ന കൗമാരക്കാരിയുടെ യാതനക്കുറിപ്പുകൾ മാത്രമായിരുന്നില്ല. ലോകമെങ്ങും യുദ്ധക്കെടുതികൾ അനുഭവിക്കുകയും, എന്നാൽ അതൊരിടത്തും പ്രകടിപ്പിക്കാൻപോലും പറ്റാതെപോയ ലക്ഷക്കണക്കിന് കുഞ്ഞുങ്ങളുടെ കൂട്ടായ രോദനം കൂടിയാണ്. ആ കുറിപ്പുകളിൽനിന്നാണ് നാസി ഭരണത്തിനു കീഴിൽ ജൂതന്മാർ അനുഭവിക്കേണ്ടിവന്ന യാതനകളെ കുറിച്ച് ലോകം അറിഞ്ഞത്. ഒടുവിൽ നാസികളുടെ കൈയിലകപ്പെട്ട ആൻ 1945ൽ ബെൽസെൻ കോൺസൻട്രേഷൻ ക്യാമ്പിൽ മരണത്തിനു കീഴടങ്ങി. കേവലമൊരു 14 വയസ്സുകാരിയുടെ വാക്കുകളുടെ ആഴവും പരപ്പുമല്ല ആനി​െൻറ എഴുത്തിനുണ്ടായിരുന്നത്. സാധാരണയിൽകവിഞ്ഞ ബുദ്ധിശക്തിയും ഉദാത്തമായ ജീവിതവീക്ഷണവും പുലർത്തിയിരുന്ന പെൺകുട്ടിയായിരുന്നു അവൾ.

യുദ്ധാനന്തരം അവളുടെ ഡയറിക്കുറിപ്പുകൾ വെളിച്ചംകണ്ടപ്പോഴാണ്, എന്തായിരുന്നു നാസികൾ സ്വന്തം ജനതയോട് ചെയ്തത് എന്ന് ലോകം അറിയുന്നത്. കേവലം15 വയസ്സുവരെ മാത്രം ജീവിച്ച ഒരു പെൺകുട്ടി, ലോകം മുഴുവൻ അറിയപ്പെടുന്ന എഴുത്തുകാരിയായി. ഹിറ്റ്​ലർ തല്ലിക്കെടുത്തിയ ആ വെളിച്ചം ത​െൻറ വാക്കുകളിലൂടെ ഇന്നും പ്രഭ ചൊരിയുന്നു. ആനി​െൻറ ഡയറിക്കുറിപ്പുകൾ 60 ഭാഷകളിലായി ഇന്നും അടിച്ചമർത്തപ്പെട്ടവർക്ക്​ ഉണർവ് നൽകി ലോക വായനയിൽ മുന്നിട്ടു നിൽക്കുന്നു. തികച്ചും പ്രതികൂലമായ സാഹചര്യങ്ങളിലും ഉദാത്തമായ ജീവിതവീക്ഷണം ​െവച്ചുപുലർത്തിയ ഈ കൊച്ചുപെൺകുട്ടി ഇന്നും ലോകത്തിന്​ ഒരു വഴികാട്ടിയാണ്.

സാമന്ത സ്മിത്ത്

3. സാമന്ത സ്മിത്ത്

വെറുമൊരു കത്ത് അതാണ് സാമന്തയെ പ്രശസ്തയാക്കിയത്. സോവിയറ്റ് യൂനിയനും അമേരിക്കയും തമ്മിലുള്ള ശീതയുദ്ധകാലത്ത് ഇരു രാഷ്​​ട്രങ്ങളും തമ്മിലുള്ള ബന്ധം എന്തുകൊണ്ട് വഷളായി എന്ന് മനസ്സിലാക്കാൻ ശ്രമിക്കണമെന്നാവശ്യപ്പെട്ട് സാമന്ത, സോവിയറ്റ് നേതാവ് യൂറി ആന്ത്രപ്പോവിന് എഴുതിയ കത്താണ് അത്. സമാധാനത്തി​െൻറ മാലാഖയായി അമേരിക്കക്കും സോവിയറ്റ് യൂനിയനും ഇടയിൽ നിലനിന്ന സംഘർഷാന്തരീക്ഷത്തെ ലഘൂകരിക്കുന്നതിൽ സാമന്ത വലിയ പങ്കുവഹിച്ചു. സമാധാനത്തോടെ ജീവിക്കാനാണ് ദൈവം നമ്മളെ സൃഷ്​ടിച്ചതെന്നും എന്തിനാണ് അമേരിക്കയെ കീഴടക്കാൻ ആഗ്രഹിക്കുന്നതെന്നും സാമന്ത ചോദിച്ചു. സോവിയറ്റ് ദിനപത്രമായ പ്രാവ്ദയിൽ പ്രസിദ്ധീകരിച്ച കത്തിന് മറുപടിയായി, ആന്ദ്രപ്പോവ് സാമന്തക്ക് അയച്ച കത്തിൽ യുദ്ധമുണ്ടാവാതിരിക്കാൻ ത​െൻറ രാജ്യം വേണ്ടതെല്ലാം ചെയ്യുമെന്ന് പറഞ്ഞു. അമേരിക്കൻ സ്‌കൂൾ വിദ്യാർഥിനിയായ സാമന്തയെ സോവിയറ്റ് യൂനിയനിലേക്ക് ക്ഷണിക്കാനും അദ്ദേഹം മറന്നില്ല. ഈ സംഭവം അവളെ അന്താരാഷ്​ട്ര പദവിയിലേക്കുയർത്തി. പിന്നീട് ഗുഡ്‌വിൽ അംബാസഡർ എന്നനിലയിൽ റഷ്യയിലും അമേരിക്കയിലും ഒരുപോലെ പ്രശസ്തയായി. ഏറ്റവും പ്രായംകുറഞ്ഞ അമേരിക്കൻ അംബാസഡർ എന്ന പെരുമയും സാമന്ത നേടിയെടുത്തു. പ്രശസ്തിയുടെ ഉയരങ്ങളിൽ നിൽക്ക​െവ 1985 ആഗസ്​റ്റ്​ 25ന്​ 13ാമത്തെ വയസ്സിൽ വിമാനാപകടത്തിൽ അവൾ മരണമടഞ്ഞു. ത​െൻറ ചെറുജീവിതം ലോകസമാധാനത്തിനായുള്ള പ്രകാശബിന്ദുവാക്കാൻ സാധിച്ചു എന്നതാണ് സാമന്തയെ മറ്റനേകരിൽനിന്ന് വ്യത്യസ്തയാക്കുന്നത്.

റയാൻ റെൽജെക്ക്

4. റയാൻ റെൽജെക്ക്

ആഫ്രിക്കയടക്കമുള്ള നാടുകളിൽ ശുദ്ധജലം കിട്ടാത്തതുകൊണ്ട് നിരവധി പേർ മരിക്കുന്നുണ്ടെന്ന് ടീച്ചർ പറഞ്ഞതുകേട്ടാണ് റയാൻ അത്ഭുതപ്പെട്ടത്. തന്നെപ്പോലുള്ള കുട്ടികൾ അനുഭവിക്കുന്ന ദുരിതത്തിനു പരിഹാരം കാണാൻ അവൻ തീരുമാനിച്ചു. വീട്ടിൽചെന്ന് അച്ഛനോടും അമ്മയോടും അവൻ കാര്യങ്ങൾ പറഞ്ഞു. ചില്ലറ ജോലികളിലൂടെ അവർ അവന്​ പോക്കറ്റ് മണി നൽകി. എന്നാൽ, ഇതൊന്നും മതിയാവില്ലായിരുന്നു. ആഫ്രിക്കയിൽ കിണർ നിർമിക്കാൻ സഹായംതേടി അവൻ നാട്ടിലെ ക്ലബുകളുടെയും പരിചയമുള്ള ആളുകളുടെയും അടുത്തുചെന്നു. ആ കൊച്ചു മനസ്സി​െൻറ നന്മയിൽ അവരും പങ്കാളികളായി. 1999ൽ അവ​െൻറ സ്വപ്നം പൂവണിഞ്ഞു. അതൊരു തുടക്കമായിരുന്നു. പിന്നീട് മറ്റുള്ളവരുടെ സഹകരണത്തോടെ അതൊരു പ്രസ്ഥാനമായി മാറി, 'റയാൻ വെൽ ഫൗണ്ടേഷൻ'! ഇന്ന് പതിനാറോളം രാജ്യങ്ങളിലായി 700ലേറെ കിണറുകളും 1000ത്തിലേറെ ശുചിമുറികളും ഈ സംഘടന നിർമിച്ചുകഴിഞ്ഞു. റയാ​െൻറ നേതൃത്വത്തിലുള്ള ആയിരാമത്തെ കിണർ 2015ൽ ഉഗാണ്ടയിൽ സ്ഥാപിക്കപ്പെട്ടു. മാതാപിതാക്കളായ മാർക്ക് റെൽജാക്കും സൂസനും മക​െൻറ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണയുമായി കൂടെയുണ്ട്.

എൻകോസി ജോൺസൺ

5. എൻകോസി ജോൺസൺ

ഇൻറർനാഷനൽ ചിൽഡ്രൻസ് പീസി​െൻറ പ്രഥമ പുരസ്കാരം നേടിയ ബാലനാണ് എൻകോസി ജോൺസൺ. ജനിക്കുമ്പോഴേ എച്ച്.ഐ.വി ബാധിതനായിരുന്നു ആ കുഞ്ഞ്. എച്ച്.ഐ.വി ബാധിതനായ അവ​െൻറ അമ്മക്ക് അവനെ സംരക്ഷിക്കാനുള്ള ആരോഗ്യമില്ലാത്തതിനാൽ ​െജാഹാനസ്ബർഗിലുള്ള ഗെയിൽ ജോൺസൺ അവനെ ദത്തെടുത്തു. എച്ച്.ഐ.വി ബാധിതനെന്ന കാരണം പറഞ്ഞ് അധികൃതർ അവനെ സ്‌കൂളിൽ ചേർക്കാൻ വിസമ്മതിക്കുകയും, ഈ ഒരു സംഭവം ദക്ഷിണാഫ്രിക്കയിൽ കോളിളക്കമുണ്ടാക്കുകയും ചെയ്തു. ഒടുവിൽ സ്‌കൂൾ അധികൃതർക്ക് തീരുമാനം പിൻവലിക്കേണ്ടി വന്നു. എന്നാൽ എയിഡ്സിനെതിരായ പോരാട്ടങ്ങളുടെ മുന്നണിയിലേക്ക് ഈ ബാലൻ കടന്നുവന്നു. 13ാമത് രാജ്യാന്തര എയിഡ്​സ് കോൺഫറൻസിൽ മുഖ്യപ്രഭാഷകൻ അവനായിരുന്നു. നിരവധി ആളുകൾക്ക് പ്രചോദനമായിരുന്നു അവ​െൻറ പ്രഭാഷണം. വളർത്തമ്മയോടൊപ്പം ചേർന്ന് എച്ച്.ഐ.വി പോസിറ്റിവായ അമ്മമാർക്കും കുട്ടികൾക്കുംവേണ്ടി എൻകോസിസ് ഹാവെൻ എന്ന പ്രസ്ഥാനവും അവൻ ആരംഭിച്ചു. ദക്ഷിണാഫ്രിക്കയിലെ എക്കാലത്തെയും മികച്ച വ്യക്തികളിൽ ഒരാളായി തെരഞ്ഞെടുക്കപ്പെട്ട ആ ബാലനെ, ജീവിതത്തിനായുള്ള പോരാട്ടത്തി​െൻറ പ്രതീകമായിട്ടാണ് നെൽസൺ മണ്ടേല വിശേഷിപ്പിച്ചത്.

അലക്സാൻഡ്ര സ്‌കോട്ട്

6. അലക്സാൻഡ്ര സ്‌കോട്ട് (Alexandra Scott)

കാൻസർ ബാധിതയായിരുന്നു കുഞ്ഞു അലക്സാൻഡ്ര. എന്നാൽ അവൾ കൊളുത്തിവെച്ച കാരുണ്യത്തി​െൻറ ദീപം ലോകത്തിനാകെ പ്രകാശമായിത്തീർന്നു. ചികിത്സയിലിരിക്കെ ത​െൻറ നാലാം പിറന്നാളിന് അവൾ അമ്മയോട് ത​െൻറ ആഗ്രഹം പറഞ്ഞു. ''എനിക്ക് നാരങ്ങാ വെള്ളം വിൽക്കുന്ന ഒരു കട തുടങ്ങണം, അതിൽനിന്ന്​ കിട്ടുന്ന പണംകൊണ്ട് എന്നെപോലെ അസുഖബാധിതരായ കുട്ടികളെ ചികിത്സിക്കണം''. മകളുടെ ആവശ്യം അമ്മ തള്ളിക്കളഞ്ഞില്ല. പിന്നെ നടന്നത് ചരിത്രമായിരുന്നു. ദിവസങ്ങൾക്കകം അവളുടെ ആ മുന്നേറ്റം ഒരു നാട് തന്നെ ഏറ്റെടുത്തു. നിരവധി പേർ സഹായഹസ്തങ്ങളുമായി എത്തി. രോഗം തളർത്തിക്കൊണ്ടിരിക്കുന്ന കുഞ്ഞുശരീരവും താങ്ങി അവൾ എല്ലാ ദിവസവും ആ ജ്യൂസ് കടക്കു മുന്നിൽനിന്ന് പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. 2004 ആഗസ്​റ്റിൽ എട്ടാം വയസ്സിൽ ആ കുഞ്ഞുമാലാഖ നമ്മോടു വിടവാങ്ങിയെങ്കിലും അവൾ തുടങ്ങിവെച്ച 'നാരങ്ങാവെള്ള വിൽപന' ഇന്നും കാൻസർബാധിതരായ അനേകം കുട്ടികൾക്ക് മധുരമേകുന്നു. കാൻസർ എന്ന മഹാവ്യാധിക്കെതിരെ അവൾ നടത്തിയ പോരാട്ടം ചരിത്രത്തിൽ സമാനതകളില്ലാത്തതാണ്.

ഡിലൻ മഹാലിംഗം

7. ഡിലൻ മഹാലിംഗം (Dylan Mahalingam)

യുവാക്കളെ സാമൂഹികപ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കുക, അവരിൽ പൊതുഅവബോധം, സൃഷ്​ടിക്കുക എന്നീ ലക്ഷ്യങ്ങൾവെച്ച് സ്ഥാപിതമായതാണ് ലിൽ എം.ഡി.ജി.എസ് (www.lilmdgs.org) എന്ന സംഘടന. ഡിലൻ മഹാലിംഗം അതി​െൻറ സ്ഥാപകരിൽ ഒരാളാണ്. ലോകത്തി​െൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള മുപ്പതു ലക്ഷത്തോളം കുട്ടികളെ വിവിധ പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കാൻ ഈ സംഘടനക്കായിട്ടുണ്ട്. വിവിധ രാജ്യങ്ങളിലായി ഇരുപത്തിനാലായിരത്തോളം സന്നദ്ധപ്രവർത്തകർ ഇന്നീ സംഘടനക്കുകീഴിലുണ്ട്. ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തിലും സജീവമാണ് ഈ സംഘടന. എയിഡ്​സ്​ ബാധിതരായ അനാഥക്കുഞ്ഞുങ്ങൾക്കുവേണ്ടി ഡിലനും സംഘവും ഉഗാണ്ടയിൽ ഒരു സ്‌കൂൾ പ്ലേ ഗ്രൗണ്ട് തന്നെ നിർമിച്ചുകൊടുത്തിട്ടുണ്ട്.

ഓംപ്രകാശ് ഗുർജർ

8. ഓംപ്രകാശ് ഗുർജർ (Om Prakash Gurjar)

കളിച്ചും ചിരിച്ചും ഉല്ലസിക്കേണ്ട പ്രായത്തിൽ പകലന്തിയോളം പണിയെടുക്കാനായിരുന്നു ഓംപ്രകാശി​െൻറ വിധി. എന്നാൽ ഇന്ന് നിരവധി കുട്ടികളുടെ ജീവിതത്തിൽ പ്രകാശം പരത്തുകയാണ് ഓംപ്രകാശ് ഗുർജർ. തികച്ചും ദരിദ്രമായ കുടുംബപശ്ചാത്തലം. കടബാധ്യതകൊണ്ട്‌ നിൽക്കക്കള്ളിയില്ലാതെവന്ന മാതാപിതാക്കൾ കടം വീട്ടാനായി ഒരു ജന്മിക്ക്‌ കേവലം അഞ്ചുവയസ്സുള്ള തങ്ങളുടെ മകനെ വിൽക്കുന്നു. െനാേബൽ സമ്മാന ജേതാവായ കൈലാസ്‌ സത്യാർഥിയുടെ നേതൃത്വത്തിൽ കുട്ടികളുടെ രക്ഷക്കായി പ്രവർത്തിച്ചിരുന്ന 'ബച്​പൻ ബച്ചാവോ ആന്തോളൻ' പ്രവർത്തകർ ഏഴുവയസ്സുള്ളപ്പോഴാണ്‌ ഓംപ്രകാശിനെ കണ്ടെത്തുന്നതും രക്ഷിക്കുന്നതും. അതുവരെ പള്ളിക്കൂടമെന്നോ പഠനമെന്നോ പുസ്തകമെന്നോ അവൻ കേട്ടിട്ടുണ്ടായിരുന്നില്ല. ജീവിതമെന്നാൽ പകലന്തിയോളം പണിയെടുക്കാൻ ഉള്ളതാണെന്നായിരുന്നു അവ​െൻറ ചിന്ത. ബാലവേലയിൽ നിന്ന് മോചിപ്പിക്കപ്പെട്ട ശേഷമാണ് ജീവിതത്തിൽ മറ്റൊരു ലോകമുണ്ടെന്ന് അവൻ തിരിച്ചറിയുന്നത്. പിന്നീട് രാജസ്ഥാനിൽ സൗജന്യ വിദ്യാഭ്യാസത്തിനായുള്ള പ്രവർത്തനങ്ങളിൽ അവനും പങ്കാളിയായി. ചൂഷണത്തിൽനിന്ന് രക്ഷനേടാനായി എല്ലാ കുട്ടികൾക്കും ജനന സർട്ടിഫിക്കറ്റ് നൽകാനുള്ള പ്രവർത്തനങ്ങൾക്കൊപ്പവും ഓംപ്രകാശ് ഗുർജർ സഹകരിച്ചു. 2006ൽ വെറും 14 വയസ്സുള്ളപ്പോൾ 'ഇൻറർനാഷനൽ ചിൽഡ്രൻസ് പീസ് പ്രൈസ്' അവനെ തേടിയെത്തി. ബാലവേലക്കെതിരായ പോരാട്ടങ്ങളിൽ ഇന്നും ഓംപ്രകാശ് സജീവമാണ്.

സഡാക്കോ സസാക്കി

9. സഡാക്കോ സസാക്കി (Sadako Sasaki)

മനുഷ്യൻ വിതച്ച ആണവദുരന്തത്തി​െൻറ ഇരയാണ് സഡാക്കോ സസാക്കി. ഹിരോഷിമ നഗരത്തിലായിരുന്നു ആ കൊച്ചു പെൺകുട്ടി ജീവിച്ചിരുന്നത്. രണ്ടാം ലോക യുദ്ധകാലത്ത് അമേരിക്ക വർഷിച്ച അണുബോംബി​െൻറ വികിരണങ്ങൾ അവളെ ലുക്കീമിയ ബാധിതയാക്കി. 11ാം വയസ്സിലാണ് രോഗം തിരിച്ചറിഞ്ഞത്. കടലാസുകൊണ്ട് ആയിരം കൊക്കുകളെയുണ്ടാക്കി പ്രാർഥിച്ചാൽ ആഗ്രഹിക്കുന്ന കാര്യം സാധിക്കുമെന്ന് ജപ്പാനിൽ ഒരു വിശ്വാസമുണ്ട്. ആശുപത്രിക്കിടക്കയിലിരുന്ന് അവൾ കൊക്കുകളെ ഉണ്ടാക്കാൻ തുടങ്ങി. പ​േക്ഷ, ആയിരം തികക്കാൻ വിധി അവളെ അനുവദിച്ചില്ല. അവൾ നിർമിച്ച 644 കൊക്കുകൾക്കൊപ്പം കൂട്ടുകാർ 356 കൊക്കുകളെക്കൂടി ഉണ്ടാക്കി അവൾക്കൊപ്പം അടക്കം ചെയ്തു. 1945ൽ അണുബോംബ് പതിച്ച സ്ഥലത്ത് 1958ൽ സഡാക്കോയുടെ പ്രതിമ സ്ഥാപിച്ചു. സഡാക്കോയുടെ പ്രതിമയും കടലാസുകൊക്കുകളും ഇന്നും ലോകസമാധാനത്തി​െൻറ പ്രതീകങ്ങളാണ്.

ടെറി ഫോക്‌സ്

10. ടെറി ഫോക്‌സ് (Terry Fox)

പതിനെട്ടാമത്തെ വയസ്സിൽ കാൻസർ മൂലം വലതുകാൽ നഷ്​ടപ്പെട്ട ടെറി ഫോക്‌സ് ഒരു വീൽചെയറിൽ ഒതുങ്ങി ജീവിക്കാൻ തയാറായില്ല. കൃത്രിമക്കാലുമായി കാനഡയുടെ തെരുവുകളിലൂടെ അവൻ ഓടി. കാൻസർ ചികിത്സക്കു വേണ്ട പണം സമാഹരിക്കുകയായിരുന്നു ടെറിയുടെ ലക്ഷ്യം. കേവലം 22 വയസ്സുവരെ ജീവിച്ചിരുന്ന ടെറിഫോക്‌സ് വടക്കേ അമേരിക്കൻ രാജ്യമായ കാനഡയുടെ നാഷനൽ ഹീറോയാണ്. ബാസ്‌കറ്റ്ബാളും മാരത്തൺ ഓട്ടവും ഏറെ ഇഷ്​ടപ്പെട്ടിരുന്ന ടെറി അംഗമായ ടീം തുടർച്ചയായി മൂന്നുതവണ ദേശീയ വീൽചെയർ ബാസ്കറ്റ്ബാൾ ചാമ്പ്യന്മാരായി. ത​െൻറ വൈകല്യങ്ങളെ അതിജീവിച്ച കാൻസറിനെ ചെറുക്കാനുള്ള പ്രവർത്തനങ്ങൾക്ക് വൻ സംഭാവന നൽകിയ ടെറിയുടെ ശ്രമങ്ങൾ ലോകമെമ്പാടും ശ്രദ്ധേയമായി. 1981ൽ ഇരുപത്തിമൂന്നാമത്തെ വയസ്സിൽ മരണമടയുമ്പോഴേക്കും ടെറി 5373 കി.മീറ്ററുകൾ പിന്നിട്ടിരുന്നു. ടെറി തുടങ്ങിവെച്ച ദൗത്യം 'ആന്വൽ ടെറിഫോക്‌സ് റൺ' എന്നപേരിൽ എല്ലാ വർഷവും ഇപ്പോഴും തുടരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:educationchildrenchild labourworldinspiration
News Summary - 10 children who showered light to the world
Next Story