വെള്ളിക്കൊലുസണിഞ്ഞ് തെന്മല; വെള്ളച്ചാട്ടങ്ങൾ സജീവമായി
text_fieldsമഴ ശക്തമായതോടെ നീരൊഴുക്ക് ആരംഭിച്ച സീതാർകുണ്ട് വെള്ളച്ചാട്ടം
കൊല്ലങ്കോട്: മഴ ശക്തമായതോടെ തെന്മലയിൽ വെള്ളച്ചാട്ടങ്ങൾ തെളിഞ്ഞു തുടങ്ങി. പ്രധാനപ്പെട്ട എട്ടെണ്ണം ഉൾപ്പെടെ 14 വെള്ളച്ചാട്ടങ്ങളാണ് തെന്മലയിൽ തെളിഞ്ഞൊഴുകുന്നത്. വെള്ളിക്കൊലുസണിഞ്ഞ തെന്മലയുടെ ഭംഗിയാസ്വദിക്കാൻ നിരവധി വിനോദസഞ്ചാരികളാണ് എത്തുന്നത്.
പലകപ്പാണ്ടി, സീതാർകുണ്ട്, വെള്ളരിമേട്, നിന്നുകുത്തി, ചുക്രിയാൽ, പാത്തിപ്പാറ എന്നീ വെള്ളച്ചാട്ടങ്ങൾ സജീവമായി ഒഴുകുകയാണ്. കൊല്ലങ്കോട് ടൗണിൽ നിന്നുതന്നെ മിക്ക വെള്ളച്ചാട്ടങ്ങളും കാണാം. തമിഴ്നാട്ടിൽ നിന്ന് ഉൾപ്പെടെ കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നും വിനോദ സഞ്ചാരികളുടെ ഒഴുക്ക് വർധിച്ചിട്ടുണ്ട്. കാട്ടാനകളും പുലിയും കാണപ്പെടുന്ന തെന്മല അടിവാരങ്ങളിൽ വനംവകുപ്പ് വിനോദ സഞ്ചാരികൾക്ക് സുരക്ഷ സംവിധാനങ്ങൾ ഒരുക്കണമെന്ന ആവശ്യം ശക്തമാണ്.

