Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോയമ്പത്തൂരിലേക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസ് കോടതിയിൽ ഹാജരാക്കാൻ നിർദേശം; ‘സിനിമാറ്റിക് ട്വിസ്റ്റു’മായി ബസ് ജീവനക്കാർ

text_fields
bookmark_border
KSRTC Super Fast
cancel
camera_alt

കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ്

ആലപ്പുഴ: സിനിമാക്കഥകളെ പോലും വെല്ലുന്ന അവിശ്വസനീയമായ ട്വിസ്റ്റിലൂടെയാണ് കെഎസ്ആർടിസി തിരുവനന്തപുരം ഡിപ്പോയിലെ സൂപ്പർഫാസ്റ്റ് ബസ് ഇന്നലെ കടന്നുപോയത്. ഞായറാഴ്ച തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി കോയമ്പത്തൂരിലേക്ക് പോയ സൂപ്പർഫാസ്റ്റ് ബസിലാണ് കൗതുകകരമായ രംഗങ്ങൾ അരങ്ങേറിയത്. രാത്രി ഏഴ് മണിയോടെ ആലപ്പുഴ ചേർത്തല മതിലകം ആശുപത്രിക്ക് സമീപം ഭക്ഷണം കഴിക്കാനായി ബസ് നിർത്തിയപ്പോഴാണ് കണ്ടക്ടർക്ക് ഡിപ്പോയിൽ നിന്ന് സന്ദേശം ലഭിച്ചത്.

തങ്ങൾ സഞ്ചരിക്കുന്ന ബസ് ഒരു കേസിന്റെ ഭാഗമായി കോടതിയിൽ ഹാജരാക്കുന്നതിനായി ഉടൻ തിരുവനന്തപുരത്തേക്ക് എത്തിക്കണമെന്ന് സന്ദേശം ലഭിച്ചപ്പോൾ അൻപതോളം യാത്രക്കാർ ആശങ്കയിലായി. വിവിധ ആവശ്യങ്ങൾക്കായി കോയമ്പത്തൂരിലേക്കും മറ്റും പോകേണ്ടവരുടെ യാത്ര മുടങ്ങുമെന്ന ഘട്ടത്തിൽ എത്തിയപ്പോഴാണ് എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട മറ്റൊരു സൂപ്പർഫാസ്റ്റ് ബസ് ഭക്ഷണം കഴിക്കാനായി ഇതേ ഹോട്ടലിൽ നിർത്തിയത്.

കണ്ടക്ടർമാർ രണ്ട് പേരും ഡിപ്പോകളിൽ ബന്ധപ്പെട്ട് എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ബസിൽ കോയമ്പത്തൂരിലേക്കുള്ള യാത്രക്കാരെ കയറ്റി ബസ് പുറപ്പെടുകയും, കേസിനായി തിരുവനന്തപുരത്തേക്ക് പോകേണ്ട ബസിൽ എറണാകുളം-തിരുവനന്തപുരം ബസിലെ യാത്രക്കാരെ കയറ്റി ബസ് യാത്ര തിരിക്കുകയും ചെയ്തു. കണ്ടക്ടർമാരുടെ സമയോചിതമായ ഇടപെടൽ രണ്ട് ബസിലെയും യാത്രക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കാൻ സാധിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Cinematic KSRTC Bus Incident: Passengers Swapped Over Court Case
Next Story