Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
indigo
cancel
Homechevron_rightTravelchevron_rightTravel Newschevron_rightഇൻഡിഗോ...

ഇൻഡിഗോ കോഴിക്കോട്​-ഡൽഹി സർവിസ്​ ഇനി എല്ലാ ദിവസവും

text_fields
bookmark_border

കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവളത്തിൽനിന്നുള്ള ഇൻഡിഗോ കോഴിക്കോട്​^ഡൽഹി സർവിസ്​ പ്രതിദിനമാകുന്നു. ജനുവരി 24ന്​ ആരംഭിച്ച സർവിസ്​ നിലവിൽ ആഴ്​ചയിൽ നാല്​ ദിവസമാണുള്ളത്​. ഫെബ്രുവരി പത്ത്​ മുതലാണ്​ പ്രതിദിനമാകുന്നത്​.

തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ ​ഉച്ചക്ക്​ 3.10ന്​ ഡൽഹിയിൽനിന്ന്​ പുറപ്പെട്ട്​ 6.10ന്​ കരിപ്പൂരിലെത്തും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ വൈകീട്ട്​ 6.20ന്​ ഡൽഹിയിൽനിന്ന്​ പുറപ്പെടുന്ന വിമാനം 9.20നാണ്​ കരിപ്പൂരിലെത്തുക.

കരിപ്പൂരിൽനിന്ന്​ തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ വൈകീട്ട്​ 6.50ന്​ പുറപ്പെട്ട്​ രാത്രി 10.05നും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ രാത്രി 10ന്​ പുറപ്പെട്ട്​ പുലർച്ച 1.10നും ഡൽഹിയിലെത്തും. ​െചാവ്വ ഒഴികെയുള്ള ദിവസങ്ങളിൽ ഇൻഡിഗോ കോഴിക്കോട്​^ബംഗളൂരു^ഡൽഹി സെക്​ടറിലും സർവിസ്​ നടത്തുന്നുണ്ട്​.

ഇൗ സർവിസിൽ ഒരു മണിക്കൂർ ഇടവേളയാണ്​ ബംഗളൂരുവിലുണ്ടാകുക. എയർഇന്ത്യയും ആഴ്​ചയിൽ നാല്​ ദിവസവും കരിപ്പൂരിൽനിന്ന്​ ഡൽഹിയ​ി​േലക്ക്​ സർവിസ്​ നടത്തുന്നുണ്ട്​. യാത്രക്കാരുണ്ടായിരുന്നിട്ടും നാല്​ വർഷത്തോളം ഇൗ സെക്​ടറിൽ ഒരു സർവിസും ഉണ്ടായിരുന്നില്ല.

അതിനിടെ, രാവിലെയുണ്ടായിരുന്ന അലയൻസ്​ എയർ കോഴിക്കോട്​^ബംഗളൂരു സർവിസ്​ രാത്രിയ​ിലേക്ക്​ മാറ്റി. ​ബംഗളൂരുവിൽനിന്ന്​ ബുധൻ, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ വൈകീട്ട്​ 6.45ന്​ പുറപ്പെട്ട്​ 8.10നും തിങ്കൾ, വ്യാഴം ദിവസങ്ങളിൽ വൈകീട്ട്​ 5.20ന്​ പുറപ്പെട്ട്​ 6.45നും കരിപ്പൂരിലെത്തും. തിരിച്ച്​ കരിപ്പൂരിൽനിന്ന്​ ബുധൻ, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രാത്രി 8.35ന്​ പുറപ്പെട്ട്​ 9.45നും തിങ്കൾ, വ്യാഴം ദിവസങ്ങളിൽ വൈകീട്ട്​ 7.15ന്​ പുറപ്പെട്ട്​ 8.55നും ബംഗളൂരുവിലെത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indigodelhikozhikode News
News Summary - Indigo Kozhikode-Delhi service is now available daily
Next Story