Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
india nepal bus service
cancel
Homechevron_rightTravelchevron_rightTravel Newschevron_right30 മണിക്കൂർ കൊണ്ട്​...

30 മണിക്കൂർ കൊണ്ട്​ രണ്ട്​ രാജ്യതലസ്​ഥാനങ്ങൾ; ഡൽഹി - കാഠ്​മണ്ഡു ബസ്​ സർവിസ്​ പുനരാരംഭിക്കുന്നു

text_fields
bookmark_border

ന്യൂഡൽഹി: ഡൽഹിയിൽനിന്ന്​ ആരംഭിച്ച്​ നേപ്പാളിന്‍റെ തലസ്​ഥാനമായ കാഠ്​മണ്ഡുവിലേക്കുള്ള മൈത്രി ബസ്​ സർവിസ്​ പുനരാരംഭിക്കാനുള്ള പദ്ധതിയുമായി ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷൻ. ഏഴ്​ വർഷം മുമ്പ്​ ആരംഭിച്ച സർവിസ്​ 2020 മാർച്ചിൽ കോവിഡിനെ തുടർന്ന്​ നിർത്തി​വെക്കുകയായിരുന്നു.

അതേസമയം, സർവിസ്​ പുനരാരംഭിക്കാനുള്ള തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നും ഇതിനായി ശുപാർശ വിദേശകാര്യ മന്ത്രാലയത്തിന്​ അയക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും​ ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷനിലെ (ഡി.ടി.സി) ഉദ്യോഗസ്ഥൻ വാർത്ത ഏജൻസിയെ അറിയിച്ചു. ശുപാർശ അംഗീകരിക്കപ്പെട്ടാൽ സർവിസ്​ ഉടൻ പുനരാരംഭിക്കും.

2014ലാണ്​ ഡി.ടി.സി നേപ്പാളിലേക്ക്​ ബസ്​ സർവിസുകൾ​ ആരംഭിക്കുന്നത്​. 1250 കിലോമീറ്റർ ദൂരം 30 മണിക്കൂർ കൊണ്ടാണ്​ പിന്നിടുക. ഡൽഹിയിലെ അംബേദ്കർ സ്റ്റേഡിയം ബസ് ടെർമിനലിൽനിന്ന്​ ആരംഭിക്കുന്ന സർവിസ്​ പശുപതിനാഥ ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന കാഠ്മണ്ഡു ബസ് സ്റ്റാൻഡിൽ അവസാനിക്കും.

ഡൽഹിയിൽനിന്ന്​ ആരംഭിച്ച്​ ആഗ്ര (യമുന എക്സ്പ്രസ് വേ), ഫിറോസാബാദ്, കാൺപുർ, ലഖ്​നൗ, ഗോരഖ്​പുർ എന്നീ സ്​ഥലങ്ങൾ പിന്നിട്ട്​ സുനൗലി അതിർത്തിയിലെത്തും. കസ്റ്റംസ്​ പരിശോധനക്ക്​ ശേഷം നേപ്പാളിലെ തിലോത്തമ, രൂപന്ദേഹി, കാവസതി, നാരായൺഗഢ്​ വഴി കാഠ്​മണ്ഡുവിലെത്തും.

ഇന്ത്യയിൽ ബസ് സർവിസ് നടത്തുന്നത് ഡി.ടി.സിയാണ്. നേപ്പാളിൽ ഫെഡറേഷൻ ഓഫ് നേപ്പാൾ നാഷനൽ ട്രാൻസ്പോർട്ട് എന്‍റർപ്രണേഴ്​സിനാണ്​​ (എഫ്.എൻ.എൻ.ടി.ഇ) സർവിസ് ചുമതല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KathmanduDelhi
News Summary - Delhi-Kathmandu bus service will resume soon
Next Story